logo
add image
കൊറോണ; ഫിലിപ്പീന്‍സില്‍ ആദ്യമരണം

കൊറോണ; ഫിലിപ്പീന്‍സില്‍ ആദ്യമരണം

മനില. കൊറോണ വൈറസ് ബാധിച്ച് ചൈനയ്ക്കു പുറമേ ഒരു രാജ്യത്തു കൂടി മരണം രേഖപ്പെടുത്തി. ഫിലിപ്പീന്‍സിലാണ് കൊറോണ ബാധിച്ചുള്ള ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തത്. ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ നാല്‍പ്പത്തിനാലുകാരനായ വ്യക്തിയാണ് മരണമടഞ്ഞത്. 

ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന യുവതിയ്ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധ സംശയിച്ച് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അതേസമയം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം മുന്നൂറ് കവിഞ്ഞു.14000ലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

ചൈനയില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് പല രാജ്യങ്ങളും. ചൈനീസ് പൗരന്മാര്‍ക്ക് ഇ വിസ നല്‍കുന്നത് ഇന്ത്യയും നിര്‍ത്തിവെച്ചിട്ടുണ്ട്. ചൈനയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും വിസ നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. 


 

RELATED STORIES

Top