logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറല്‍ കണ്‍വന്‍ഷന്‍ 

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറല്‍ കണ്‍വന്‍ഷന്‍ 

അടൂര്‍. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ ജനറല്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 4 ചൊവ്വാഴ്ച ആരംഭിക്കും. അടൂര്‍ പറന്തല്‍ ജംഗ്ഷന്‍ ഏ ജി കണ്‍വന്‍ഷന്‍ ഗ്രൗണ്ടില്‍ വെച്ചു നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ 9 ഞായര്‍ വരെ നീണ്ടുനില്‍ക്കും. എല്ലാദിവസവും പകല്‍ യോഗങ്ങള്‍ രാവിലെ 9 മുതല്‍ 5 വരെയും രാത്രിയോഗങ്ങള്‍ വൈകീട്ട് 6 മുതല്‍ 9 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. 

 പാസ്റ്റര്‍മാരായ ഡോ. പി എസ് ഫിലിപ്പ്, ഡോ. വി മോഹന്‍, ഡോ. വി.റ്റി ഏബ്രഹാം,  പോള്‍ തങ്കയ്യ, കെ.ജെ മാത്യു,  ടി.ജെ സാമുവേല്‍, ഏബ്രഹാം തോമസ്, ജോണ്‍സണ്‍ വര്‍ഗീസ്, ജോര്‍ജ്ജ് പി ചാക്കോ, ഡോ. ഐസക് വി മാത്യു, ടി.വി പൗലോസ്, എ രാജന്‍, എം എ ഫിലിപ്പ്, എ കെ ജോര്‍ജ്ജ് എന്നിവര്‍ ദൈവവചനശുശ്രൂഷ നിര്‍വഹിക്കും. 

പുതിയ കണ്‍വന്‍ഷന്‍ ഗ്രൗണ്ടിന്റെ ഉദ്ഘാടനം ഫെബ്രുവരി 4 ചൊവ്വാഴ്ച വൈകുന്നേരം 6ന് നിര്‍വഹിക്കും. ശുശ്രൂഷക സെമിനാറുകളും മിഷന്‍ സമ്മേളനവും കണ്‍വന്‍ഷന്റെ ഭാഗമായി നടക്കും. ഫെബ്രുവരി 7 വെള്ളിയാഴ്ച 2.30 മുതല്‍ 4.30 വരെ ഓര്‍ഡിനേഷന്‍ ഉണ്ടായിരിക്കും. 

8ന് ശനിയാഴ്ച സണ്ടേസ്‌കൂള്‍ സമ്മേളനവും സി എ സമ്മേളനവും നടത്തപ്പെടും. ഞായറാഴ്ച രാവിലെ9 മുതല്‍ 1 വരെ സംയുക്ത സഭായോഗമുണ്ടായിരിക്കും. ഡോ. ബ്ലസ്സന്‍ മേമനയുടെ നേതൃത്വത്തില്‍ ഏ ജി ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. 
 

RELATED STORIES

Top