logo
add image
ഇന്ത്യ ദൈവസഭ സെന്‍ട്രല്‍ ഈസ്റ്റേണ്‍ റീജിയന്‍ ഓഫീസ് കോംപ്ലക്‌സ് സമര്‍പ്പണ ശുശ്രൂഷ ഇന്ന് 

ഇന്ത്യ ദൈവസഭ സെന്‍ട്രല്‍ ഈസ്റ്റേണ്‍ റീജിയന്‍ ഓഫീസ് കോംപ്ലക്‌സ് സമര്‍പ്പണ ശുശ്രൂഷ ഇന്ന് 

കൊല്‍ക്കത്ത. ഇന്ത്യ ദൈവസഭയുടെ സെന്‍ട്രല്‍ ഈസ്റ്റേണ്‍ റീജിയന്‍ ഓഫീസ് കോംപ്ലക്‌സിന്റെ സമര്‍പ്പണ ശുശ്രൂഷ ഇന്ന് ഫെബ്രുവരി 3 തിങ്കള്‍ രാവിലെ 10 ന് നടത്തപ്പെടുന്നു. ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ ഏഷ്യന്‍ സൂപ്രണ്ടായ റവ. കെന്‍ ആന്റേഴ്‌സണ്‍ ആണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പ്രസ്തുത സമ്മേളനത്തില്‍ പാസ്റ്റര്‍ ബെന്നി ജോണ്‍ അദ്ധ്യക്ഷനായിരിക്കും. 

കൊല്‍ക്കത്തയാണ് ഇന്ത്യാ ദൈവസഭയുടെ ആസ്ഥാനം. 13 സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന പ്രവര്‍ത്തനമാണ് ഇന്ത്യ ദൈവസഭയുടേത്. നിലവില്‍ ഉപയോഗിച്ചു വന്നിരുന്ന കെട്ടിടത്തിന്റെ ഭിത്തികള്‍ക്കും തൂണുകള്‍ക്കും നാശം സംഭവിച്ചിരുന്നതിനാല്‍ താമസവും ബൈബിള്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. 

ഈ സാഹചര്യത്തില്‍ നിരവധി ദൈവദാസന്മാരുടെയും ദൈവമക്കളുടെയും നിരന്തര പ്രാര്‍ത്ഥനയുടെയും അദ്ധ്വാനത്തിന്റെയും ഫലമായി നാലു നിലകളിലായി ഓഫീസ് കെട്ടിടം പണികഴിപ്പിച്ചത്. സ്‌നാനക്കുളം ക്രമീകരിച്ചിരിക്കുന്നത് കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ്. ഒപ്പം പ്രാര്‍ത്ഥനാ മുറിയും പാര്‍ക്കിംഗ് സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. 

ഒന്നാം നിലയില്‍ റീജിയന്‍ ഓവര്‍സീറുടെ താമസസ്ഥലവും രണ്ടാംനിലയില്‍ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കും ഗസ്റ്റ് റൂമുകളും ക്രമീകരിച്ചിട്ടുണ്ട്. മൂന്നാം നിലയിലാണ് ബൈബിള്‍സ്‌കൂളിന്റെ ഹോസ്റ്റലും കോണ്‍ഫറന്‍സ് ഹാളും ഒരുക്കിയിരിക്കുന്നത്. 
 

RELATED STORIES

Top