logo
add image
പത്തു ദിവസത്തില്‍ ആശുപത്രി സജ്ജമാക്കി ചൈന

പത്തു ദിവസത്തില്‍ ആശുപത്രി സജ്ജമാക്കി ചൈന

ബെയ്ജിങ്.കൊറോണ ബാധിച്ചവര്‍ക്കും നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുമായി ചൈനയില്‍ നിര്‍മ്മിച്ച ആശുപത്രി പ്രവര്‍ത്തനസജ്ജമായി. ജനുവരി 23നാണ് ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഹ്യൂഷെന്‍ഷാന്‍ ആശുപത്രി ഫെബ്രുവരി 2ന് ഞായറാഴ്ചയാണ് പ്രവര്‍ത്തനസജ്ജമായത്. ഇന്നു മുതല്‍ ഇവിടെ രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും പ്രവേശിപ്പിച്ചു തുടങ്ങി. 

ആയിരം കിടക്കകളുള്ള ആശുപത്രിയില്‍ 419 വാര്‍ഡുകളും 30 തീവ്രപരിചരണ വിഭാഗങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ചൈന പ്രസിഡന്റ് ഷി ജിന്‍ പിങ് ആശുപത്രി സമുച്ചയം കമ്മീഷന്‍ ചെയ്തു. അഞ്ഞൂറിലധികം തൊഴിലാളികള്‍ ചേര്‍ന്ന് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത് 25000 ചതുരശ്രമീറ്റര്‍ ചുറ്റളവിലാണ്. 
 

RELATED STORIES

Top