logo
add image
കൊറോണ ഇനി സംസ്ഥാന ദൂരന്തം

കൊറോണ ഇനി സംസ്ഥാന ദൂരന്തം

തിരുവനന്തപുരം. കൊറോണ വൈറസിന്റെ വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനം എടുത്തത്. കൂടാതെ വൈറസിനെ പ്രതിരോധിക്കേണ്ടുന്നതിന്റെ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ കേരളത്തില്‍ മൂന്നുപേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ആശുപത്രികളില്‍ 84 പേരും 2155 പേര്‍ വീടുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. നിലവില്‍ ചികില്‍സയിലുള്ള ആരുടെയും നില ഗുരുതരമല്ലെന്നാണ് മെഡിക്കല്‍ സംഘം നല്‍കുന്ന വിവരം. ജില്ലാ ആസ്ഥാനങ്ങളിലും സംസ്ഥാനതലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. 

ചൈനയില്‍ നിന്നെത്തിയ ചിലര്‍ ആരോഗ്യവകുപ്പുമായി സഹകരിക്കാതെ ജനങ്ങളുമായി ഇടപഴകുന്നുവെന്നും നമ്മുടെ നാടിനെയോര്‍ത്ത് അവര്‍ നിരീക്ഷണത്തിനു വിധേയരാകണമെന്നും അല്ലാത്തപക്ഷെം കുറ്റകൃത്യമായി കണക്കാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 
 

RELATED STORIES

Top