logo
add image
 കൊറോണ; സംസ്ഥാന ദുരന്തപ്രഖ്യാപനം പിന്‍വലിച്ചു

കൊറോണ; സംസ്ഥാന ദുരന്തപ്രഖ്യാപനം പിന്‍വലിച്ചു

തിരുവനന്തപുരം. മൂന്നു പേര്‍ക്ക് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചതിന്റെ ഭാഗമായി കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച നടപടി പിന്‍വലിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ച മൂന്നു പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. വുഹാനില്‍ നിന്ന് മടങ്ങിവന്ന 72 പേരില്‍ 67 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 

രോഗികളുമായി ബന്ധം പുലര്‍ത്തിയവര്‍ നിരീക്ഷണത്തിലാണ്. പിന്നീട് രോഗലക്ഷണങ്ങള്‍ ഇവരില്‍ ആര്‍ക്കും തന്നെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രഖ്യാപനം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. 
 

RELATED STORIES

Top