logo
add image
125#ാമത് മാരാമണ്‍ കണ്‍വന്‍ഷന് തുടക്കമായി

125#ാമത് മാരാമണ്‍ കണ്‍വന്‍ഷന് തുടക്കമായി

മാരാമണ്‍. ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന് പമ്പാ മണപ്പുറത്ത് തുടക്കമായി. 125#ാമത് കണ്‍വന്‍ഷനാണ് കോഴഞ്ചേരി പാലത്തിനു താഴെ ഒരുക്കപ്പെട്ടിരിക്കുന്ന പന്തലില്‍ നടത്തപ്പെടുന്നത്. കണ്‍വന്‍ഷന്‍ നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരുന്നതിനായി  താത്കാലിക പാലം ഒരുക്കിയിട്ടുണ്ട്.  ഹരിത ചട്ടം പാലിച്ചാണ് ഇക്കുറിയും കണ്‍വന്‍ഷന്‍ നടക്കുന്നത്. 
   കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനായി ടിബറ്റന്‍ അതിര്‍ത്തി മുതല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ വരെയൂള്ള മേഖലകളില്‍ നിന്ന് വിശ്വാസികള്‍ എത്തിച്ചേരും. പല ഭാഷകളും പല സംസ്‌കാരങ്ങളും ഒന്നിച്ചു നില്‍ക്കുന്ന ഈ മഹാസംഗമം ഇനിയുള്ള ദിവസങ്ങളില്‍ കൂട്ടായ്മയുടെ ദിവസങ്ങളാണ്. പ്രകൃതിയെയും പുഴയെയും മലിനമാക്കാതെ കണ്‍വന്‍ഷന്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 
   45 യോഗങ്ങളാണ് മുഖ്യമായും സംഘടിപ്പിക്കുന്നത്. കണ്‍വന്‍ഷന്റെ വിവിധ ദിനങ്ങളില്‍ ആര്‍ച്ച് ബിഷപ്പ് കെയ് മാരി ഗോഡ്‌സ്‌വര്‍ത്തി, ബിഷപ്പ് ഡിനോ ഗബ്രിയേല്‍, റവ. ഡോ മോണോദീപ് ഡാനിയേല്‍, റവ.ഡോ ജോണ്‍ സാമുവേല്‍ എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും. 
   സാമൂഹിക തിന്മകള്‍ക്കെതിരായ പോരാട്ടത്തില്‍ മാരാമണ്‍ കണ്‍വന്‍ഷന്റെ പങ്ക് നിര്‍ണായകമാണ്. പണ്ടുകാലങ്ങളില്‍ സാധാരണമായിരുന്ന വെറ്റിലമുറുക്ക് ഉപയോഗത്തിനെതിരെ ഡോ. സ്റ്റാന്‍ലി ജോണ്‍സ് നടത്തിയ ആഹ്വാനപ്രകാരം ആളുകള്‍ വെറ്റിലയും മുറുക്കും മണല്‍പ്പുറത്ത് കുഴിച്ചിട്ട് തിരിച്ചുപോയി. ഇത് മുറുക്കാന്‍ പൊതി വിപ്ലവം എന്നറിയപ്പെട്ടു. ഈ സംഭവം നടന്നിട്ട് ഒരു നൂറ്റാണ്ടു കഴിയുന്നു എന്ന പ്രത്യേകത ഇത്തവണത്തെ കണ്‍വന്‍ഷനുണ്ട്. 

RELATED STORIES

Top