logo
add image
ഭാരതപ്പുഴ കണ്‍വന്‍ഷന്‍ ഫെബ്രുവരി 13 മുതല്‍ 16 വരെ ഒറ്റപ്പാലത്ത്

ഭാരതപ്പുഴ കണ്‍വന്‍ഷന്‍ ഫെബ്രുവരി 13 മുതല്‍ 16 വരെ ഒറ്റപ്പാലത്ത്

ഒറ്റപ്പാലം. പാലക്കാടും തൃശ്ശൂരുമായി പ്രവര്‍ത്തിച്ചുവരുന്ന 60ലധികം സഭകളുടെ സംയുക്തമായ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഭാരതപ്പുഴ കണ്‍വന്‍ഷന്‍ ഫെബ്രുവരി 13 മുതല്‍ 16 വരെ നടത്തപ്പെടുന്നു. പ്രസിഡന്റായ പാസ്റ്റര്‍ ഇ പി വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിക്കും. 
    പാസ്റ്റര്‍മാരായ അനീഷ് കാവാലം, ടിനു ജോര്‍ജ്ജ്, ബിജു തമ്പി, പി ജി യേശുദാസ് എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും. കണ്‍വന്‍ഷന്‍ കൊയറാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. അവസാന ദിനമായ ഫെബ്രുവരി 16ന് കെസ്റ്റര്‍, സ്റ്റീഫന്‍ ദേവസി, പാസ്റ്റര്‍ ജെയിംസ് ജോണ്‍, സ്റ്റീവന്‍ ശാമുവേല്‍ ദേവസി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക ഗാനശുശ്രൂഷ നടക്കും. 

RELATED STORIES

Top