logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
പി സി ഐ ന്യൂനപക്ഷ സമ്മേളനം കോട്ടയത്ത്

പി സി ഐ ന്യൂനപക്ഷ സമ്മേളനം കോട്ടയത്ത്

കോട്ടയം. പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (പി സി ഐ) കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ വിഭാഗത്തിനായുള്ള സെമിനാര്‍ ഫെബ്രുവരി 25ന് ചൊവ്വാഴ്ച  രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ അസംബ്ലീസ് ഓഫ് ഗോഡ് കോട്ടയം സെന്‍ട്രല്‍ ചര്‍ച്ചില്‍ വെച്ച് നടത്തപ്പെടും. ന്യൂനപക്ഷവിഭാഗത്തില്‍ പെടുന്ന പെന്തക്കോസ്തുകാര്‍ക്ക് വേണ്ട പരിഗണനയോ ആനുകൂല്യങ്ങളോ ലഭ്യമായിട്ടില്ല. മാത്രമല്ല, ജാതി സര്‍ട്ടിഫിക്കറ്റും സെമിത്തേരി പ്രശ്‌നങ്ങളും നിലവിലുണ്ട്. എന്നാല്‍ പി സി ഐയുടെ ഇടപെടല്‍ മൂലം വേര്‍തിരിവില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. 
   ഇത്തരമൊരു സാഹചര്യത്തില്‍ പെന്തക്കോസ്ത് സമൂഹം അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കേണ്ടതുമായ സാമൂഹികവിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. സംസ്‌കാരികമായും വിദ്യാഭ്യാസപരമായും വിദ്യാഭ്യാസ, കൃഷി വകുപ്പുകളിലും ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും എന്തെന്നും അത് എങ്ങനെ ലഭ്യമാക്കാമെന്നതുമാണ് സെമിനാറില്‍ പ്രതിപാദ്യവിഷയമാക്കുന്നത്. 
   ന്യൂനപക്ഷ കമ്മീഷന്‍ അംഗങ്ങളായിരിക്കും ക്ലാസ്സുകള്‍ നയിക്കുന്നത്. കൃഷി, വിദ്യാഭ്യാസം, വ്യവസായം എന്നിവയ്ക്കായുള്ള പലിശരഹിത വായ്പകള്‍ എങ്ങനെ ലഭ്യമാക്കാം എന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും. എല്ലാ പെന്തക്കോസ്ത് സമൂഹത്തെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സെമിനാറാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. ന്യൂനപക്ഷങ്ങള്‍ക്കായുള്ള വിവിധ ആനുകൂല്യങ്ങളും വായ്പാ വിതരണ പദ്ധതികളും എങ്ങനെ നേടാം എന്നതിനെ സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, വിവിധ മെഡിക്ലെയിം ഇന്‍ഷുറന്‍സുകള്‍,  വിദേശരാജ്യങ്ങളില്‍ മിതമായ ചിലവില്‍  എം ബി ബി എസ് പഠനത്തിനാവശ്യമായ അഡ്മിഷന്‍  കൗണ്ടര്‍ എന്നിവ സെമിനാര്‍ സ്ഥലത്ത് പ്രവര്‍ത്തിക്കും. 
   സമ്മേളനം പിസിഐ നാഷണല്‍ പ്രസിഡന്റായ  എന്‍ എം രാജു ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ പി എ ജെയിംസ് അധ്യക്ഷനായിരിക്കും. വൈസ് പ്രസിഡന്റായ പാസ്റ്റര്‍ ജെ ജോസഫ്, സെക്രട്ടറി പാസ്റ്റര്‍ ജോസ് അതുല്യ, ട്രഷറാര്‍ ബിജു വര്‍ഗീസ്, പാസ്റ്റര്‍ ടി.വി തോമസ് എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കും. മൈനോറിറ്റി കമ്മീഷന്‍ ചെയര്‍മാനായ പി കെ ഹനീഫ, കമ്മീഷന്‍ മെമ്പര്‍മാരായ അഡ്വ. മുഹമ്മദ് ഫൈസല്‍, അഡ്വ. ബിന്ദു എം തോമസ് എന്നിവര്‍ മുഖ്യപ്രഭാഷകരായിരിക്കും. 
 

RELATED STORIES

Top