logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
റ്റി പി എം ചെന്നൈ സാര്‍വദേശീയ കണ്‍വന്‍ഷന്‍ മാര്‍ച്ച് 11 മുതല്‍

റ്റി പി എം ചെന്നൈ സാര്‍വദേശീയ കണ്‍വന്‍ഷന്‍ മാര്‍ച്ച് 11 മുതല്‍

ചെന്നൈ. ഏഷ്യയിലെ ഏറ്റവും വലിയ സാര്‍വദേശീയ കണ്‍വന്‍ഷനായ ദി പെന്തക്കോസ്ത് മിഷന്‍ ചെന്നൈ സാര്‍വദേശീയ കണ്‍വന്‍ഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും  മാര്‍ച്ച് 11 മുതല്‍ 15 വരെ നടത്തപ്പെടും. ചെന്നൈ താമ്പരത്തിന് സമീപമുള്ള ഇരുമ്പുലിയൂര്‍ റ്റി പി എം മിഷന്‍ സഭാ ആസ്ഥാനത്താണ് കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നത്. 

മാര്‍ച്ച് 11 ബുധനാഴ്ച മുതല്‍ 14 ശനി വരെയാണ് കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും വൈകീട്ട് 6 ന് സുവിശേഷ പ്രസംഗം നടത്തപ്പെടും. രാവിലെ 4 ന് സ്‌തോത്രപ്രാര്‍ത്ഥന നടത്തും. രാവിലെ 7 മുതല്‍ ബൈബിള്‍ സ്റ്റഡി, 9:30 ന് പൊതുയോഗം എന്നിവയും കാത്തിരിപ്പുയോഗം, യുവജന മീറ്റിംഗ് എന്നിവയും ഉണ്ടായിരിക്കും. 

ഞായറാഴ്ച പൊതുസഭായോഗവും സ്‌നാന ശുശ്രൂഷയും നടത്തപ്പെടും. കണ്‍വന്‍ഷനു മുന്നോടിയായി നടക്കുന്ന സുവിശേഷ വിളംബര റാലിയില്‍ പതിനായിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കും. 

RELATED STORIES

Top