logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് യൂത്ത് മീറ്റ് 2020 വയനാട്ടില്‍

ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് യൂത്ത് മീറ്റ് 2020 വയനാട്ടില്‍

കോഴിക്കോട്. അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ യുവജനവിഭാഗമായ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സിന്റെ നേതൃത്വത്തിലുള്ള യൂത്ത് മീറ്റ് 2020 ക്യാമ്പ് വയനാട്ടില്‍ നടത്തപ്പെടും. മാനന്തവാടിയില്‍ മോറിയാമല ക്യാമ്പ് സെന്ററില്‍ വെച്ച് മെയ് 4 മുതല്‍ 6 വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡിന്റെ സൂപ്രണ്ടായി പ്രവര്‍ത്തിച്ചു വരുന്ന ഡോ. വി.ടി ഏബ്രഹാം ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 

ഇന്നത്തെ തലമുറയിലെ യുവാക്കളെ ശക്തരായി നിലനിര്‍ത്തുക, പരിശുദ്ധാത്മ നിറവോടെ ദൈവരാജ്യത്തിന്റെ കെട്ടുപണിയ്ക്ക് അവരെ പ്രാപ്തരാക്കുക എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ക്ലാസ്സുകളാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായുള്ള പരിശീലനങ്ങളും ക്യാമ്പില്‍ നല്‍കും. 

ഡോ. കെ. പി സജികുമാര്‍, റവ. ജെയ്‌സ് പാണ്ടനാട്, റവ. ലിന്‍സണ്‍ സാമുവേല്‍ എന്നിവരാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. സംഗീത ശുശ്രൂഷ ഡോ. ബ്ലെസ്സന്‍ മേമനയുടെ നേതൃത്വത്തില്‍ ദി അസ്സെന്റ് ബാന്റ് മുംബൈ നയിക്കും. 
 

RELATED STORIES

Top