logo
add image
 പി വൈ പി എ യു എ ഇ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും സംഗീത സന്ധ്യയും

പി വൈ പി എ യു എ ഇ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും സംഗീത സന്ധ്യയും

ഷാര്‍ജ. പി വൈ പി എ യു എ ഇ റീജിയന്റെ പ്രവര്‍ത്തന ഉദ്ഘാടനവും സംഗീത സന്ധ്യയും ഇന്ന് 2020 ഫെബ്രുവരി 22 ശനിയാഴ്ച ഷാര്‍ജാ വര്‍ഷിപ്പ് സെന്ററില്‍ നടത്തപ്പെടും.  ഐ പി സി റീജിയന്‍ പ്രസിഡന്റായ പാസ്റ്റര്‍ രാജന്‍ ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ഐ പി സി ജനറല്‍ പ്രസിഡന്റായ പാസ്റ്റര്‍ വില്‍സണ്‍ ജോസഫ് ദൈവവചനം ശുശ്രൂഷിക്കും.

പാസ്റ്റര്‍ സൈമണ്‍ ചാക്കോ അദ്ധ്യക്ഷത വഹിക്കും. ഡോ. ബ്ലെസ്സന്‍ മേമനയാണ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നയിക്കുന്നത്. പി വൈ പി എയുടെ റീജിയന്‍ ഭാരവാഹികളായി പ്രവര്‍ത്തിച്ചു വരുന്ന പാസ്റ്റര്‍ സാമുവേല്‍ ജോണ്‍സണ്‍, ജേക്കബ് ജോണ്‍സണ്‍, റോബിന്‍ സാം മാത്യു, ജോ മാത്യു, ജിന്‍സ് ജോയി  തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
 

RELATED STORIES

Top