logo
add image
അവിനാശി അപകടം; കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍

അവിനാശി അപകടം; കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍

തിരുപ്പൂര്‍. അവിനാശിയില്‍ 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍ കണ്ടെയ്‌നറിന്റെ ഡ്രൈവറായ ഒറ്റപ്പാലം സ്വദേശി ഹേമരാജിനെ കോയമ്പത്തൂര്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. ഹേമരാജ് വ്യാഴാഴ്ച തന്നെ ഈറോഡ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. 

ഹേമരാജിനെ തിരുപ്പൂര്‍ ജില്ലാ ജയിലില്‍ ഹാജരാക്കി. തിരുപ്പൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ അറസ്റ്റ് രേഖപ്പെടുത്തി. ഡ്രൈവറുടെ അശ്രദ്ധയോ ഉറങ്ങിപ്പോയതോ ആകാം അപകടത്തിനു കാരണമെന്ന് പോലീസ് വ്യക്തമാക്കി. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. 
 

RELATED STORIES

Top