logo
add image
Breaking News
അമ്മ അറിയാന്‍

അമ്മ അറിയാന്‍

അമ്മയുടെ കൂടെ കളിപ്പാട്ടം വാങ്ങാനെത്തിയ അമ്മു ഒരുപാടു നേരം തിരഞ്ഞു നടന്ന ശേഷം ഒരു പാവക്കുട്ടിയെ തെരഞ്ഞെടുത്തു. അത് ബില്‍ ചെയ്തു വാങ്ങാനായി കൗണ്ടറിലേക്ക് നീങ്ങുന്ന സമയത്താണ് ഷെല്‍ഫിലിരിക്കുന്ന കിച്ചണ്‍സെറ്റ് അവള്‍ കണ്ടത്. അതു വാങ്ങിത്തരാനായി വാശിപിടിച്ച് അവള്‍ക്ക് പാവ മാറ്റി കിച്ചണ്‍സെറ്റ് വാങ്ങിനല്‍കാമെന്ന് അമ്മ സമ്മതിച്ചു. അതെടുത്തപ്പോഴാണ് അടുത്തിരുന്ന ടോയ് കാറില്‍ അവളുടെ കണ്ണുടത്തിയത്. 
   ഭൂരിഭാഗം മാതാപിതാക്കളും കുട്ടികളുമായി കടയില്‍ പോകുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളാണിതൊക്കെ. തീരുമാനം എടുക്കുന്നതിലുള്ള ആശയക്കുഴപ്പവും എടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാന്‍ കഴിയാതെ വരുന്നതുമൊക്കെ ഒരു പരിധി വരെ പ്രായത്തിന്റെ കുഴപ്പമാണ്. തുണിക്കടയിലും ഹോട്ടലിലുമൊക്കെ അവരുമായി പോകുമ്പോഴാണ് ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത്. 
   എന്നാല്‍ ചെറിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അവരെ പരിശീലിപ്പിക്കുന്നതിലൂടെ ഇതിന് പതിയെ പരിഹാരം കണ്ടു തുടങ്ങാം. പുറത്തു പോകാനൊരുങ്ങുമ്പോള്‍ മൂന്നോ നാലോ ഉടുപ്പുകള്‍ എടുത്തു കൊടുത്ത ശേഷം ഇഷ്ടമുള്ളത് ധരിക്കാന്‍ അവര്‍ക്ക് അവസരം നല്‍കാം. അതിലൂടെ മാതാപിതാക്കള്‍ അവരുടെ ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുക മാത്രമല്ല, തങ്ങളുടെ ഇഷ്ടത്തെ മാനിക്കുന്നവരാണെന്ന ബോധ്യം കുട്ടിയ്ക്കുണ്ടാകും. അതവരിലുണ്ടാക്കുന്ന ആത്മവിശ്വാസം ചെറുതല്ല. 
   തീരുമാനമെടുക്കുമ്പോള്‍ വരാനിടയുള്ള ശരിതെറ്റുകള്‍ മനസ്സിലാക്കുന്നതിന് സഹായിക്കും. മാത്രമല്ല അതവരെ ഉത്തരവാദിത്വ ബോധമുള്ളവരാക്കും. കുട്ടി തെരഞ്ഞെടുക്കുന്നത് നമ്മുടെ വിലയില്‍ ഒതുങ്ങാത്ത സാധനങ്ങളാണെങ്കില്‍ ആ വിലയ്ക്ക് നമുക്ക് വേറെ രണ്ടു കളിപ്പാട്ടം വാങ്ങി ഒന്ന് വാവയ്ക്കു കൊടുക്കാമല്ലേ എന്നു പറയുമ്പോള്‍ കുഞ്ഞ് അത് അംഗീകരിക്കാന്‍ മനസ്സു കാണിക്കും. അവരുടെ കൈയില്‍ ഒരു തുക കൊടുത്ത് ഇതിന് മോന്/മോള്‍ക്ക് ഇഷ്ടമുള്ളത് വാങ്ങിക്കോ എന്നു പറയുമ്പോള്‍ പൈസയുടെ മൂല്യം അവര്‍ മനസ്സിലാക്കും. 
 

RELATED STORIES

Top