logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
കൃത്രിമപ്പല്ല് സര്‍ക്കാര്‍ ലാബില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു

കൃത്രിമപ്പല്ല് സര്‍ക്കാര്‍ ലാബില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു

തിരുവനന്തപുരം. സര്‍ക്കാര്‍ ഡെന്റല്‍ കോളേജുകളിലും ആശുപത്രികളിലുമായി ദന്ത ചികില്‍സ തേടുന്നവര്‍ക്ക് ആശ്വസിക്കാം. സംസ്ഥാനത്തെ സര്‍ക്കാര്‍ ഡെന്റല്‍ കോളേജുകളിലും ആശുപത്രികളിലുമെല്ലാം ആവശ്യമുള്ള പല്ലുകളും ക്രൗണ്‍, ബ്രിഡ്ജ് തുടങ്ങിയവയും തിരുവനന്തപുരത്ത് പുലയനാര്‍കോട്ടയില്‍ പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാര്‍ സ്ഥാപനത്തിലെ ലാബില്‍ നിര്‍മ്മിക്കാനാണ് പദ്ധതി. 

രാജ്യത്താദ്യമായാണ് ഇത്തരമൊരു സംരംഭം. 2020 ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിക്കും. പുതിയ ലാബ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കൃത്രിമ പല്ലുകളും റുട്ട് കനാലിന് ഉപയോഗിക്കുന്ന ഡെന്റല്‍ ക്യാപും പല്ലുകളിലെ ദ്വാരം അടയ്ക്കാനുപയോഗിക്കുന്ന ഇന്‍ല,ഔട്ട്‌ല തുടങ്ങിയവയും കുറഞ്ഞ നിരക്കില്‍ ലഭ്യമാകും. 

ഈ സംരംഭം യാഥാര്‍ത്ഥ്യമാകുന്നതോടെ സ്വകാര്യമേഖലയില്‍ വന്‍തുക ഈടാക്കിയിരുന്ന സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ സാധാരണക്കാരായ ആളുകള്‍ക്ക് ലഭ്യമാകും. 
 

RELATED STORIES

Top