logo
add image
ഏഷ്യാനെറ്റ്, മീഡിയാവണ്‍ ചാനലുകള്‍ക്ക് കേന്ദ്രത്തിന്റെ വിലക്ക്

ഏഷ്യാനെറ്റ്, മീഡിയാവണ്‍ ചാനലുകള്‍ക്ക് കേന്ദ്രത്തിന്റെ വിലക്ക്

ന്യൂഡല്‍ഹി. ഏഷ്യാനെറ്റ്, മീഡിയാ വണ്‍ ചാനലുകള്‍ക്ക് സംപ്രേഷണം 48 മണിക്കൂര്‍ വിലക്കി കേന്ദ്രത്തിന്റെ തീരുമാനം. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ നല്‍കിയെന്ന പരാതിയെ തുടര്‍ന്നാണ് ഇരു ചാനലുകാര്‍ക്കും വാര്‍ത്താവിതരണ മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ട് 7:30 മുതല്‍ ഞായറാഴ്ച വൈകീട്ട് 7:30 വരെ സംപ്രേഷണം നിര്‍ത്തിവെയ്ക്കാനാണ് ഉത്തരവ്.

മതവിഭാഗങ്ങള്‍ക്കും സമുദായങ്ങള്‍ക്കും നേരെ നടത്തുന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങളും വാക്കുകളും സംപ്രേഷണം നടത്താന്‍ പാടില്ലെന്ന് ചട്ടമുണ്ട്. ആക്രമണത്തിനു പ്രേരണ നല്‍കുന്ന വിധത്തിലുള്ളതും ദേശവിരുദ്ധ മനോഭാവം ഉണ്ടാക്കുന്നതും ക്രമസമാധാന പാലനത്തെ ബാധിക്കുന്നതുമായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യരുതെന്ന ചട്ടമാണ് മാധ്യമങ്ങള്‍ ലംഘിച്ചിരിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

RELATED STORIES

Top