logo
add image
Breaking News
പുതിയ സാഹചര്യങ്ങളില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി

പുതിയ സാഹചര്യങ്ങളില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം. കൊറോണ സമൂഹവ്യാപനം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടുതല്‍ ശക്തമായ നടപടികളിലേക്ക് പോകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമ്പോള്‍ തന്നെ ജനജീവിതം ഭദ്രമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 

സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകരുന്നതെന്നതിനാല്‍ റോഡുകളും പൊതുസ്ഥലങ്ങളും വിജനമാവുകയും നാട് നിശ്ചലമാവുകയും വേണം. എല്ലാവരും പൂര്‍ണ്ണമായും വീട്ടില്‍ തന്നെ കഴിയണം. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡോ പാസോ കൈയില്‍ കരുതണം. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവൂ. 

മാറ്റിവയ്ക്കാവുന്ന എല്ലാ യാത്രകളും സൗഹൃദ സന്ദര്‍ശനങ്ങളും ഒഴിവാക്കണം. ഇപ്പോള്‍ വീടിനകത്ത് കഴിയാനുള്ള നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ വലിയ ഭവിഷ്യത്ത് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 

RELATED STORIES

Top