logo
add image
Breaking News
രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളെ പരിചരിക്കാന്‍ റോബോട്ടിനെ പരീക്ഷിക്കും

രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളെ പരിചരിക്കാന്‍ റോബോട്ടിനെ പരീക്ഷിക്കും

ജയ്പൂര്‍. രാജസ്ഥാനില്‍ പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാര്‍ ഹോസ്പറ്റില്‍ റോബോട്ടുകളെ പരീക്ഷിച്ചു. ജയ്പൂരില്‍ എസ് എം എസ് ആശുപത്രിയില്‍ രോഗികള്‍ക്ക് ഭക്ഷണവും മരുന്നും മറ്റും നല്‍കാനാണ് റോബോട്ടിന്റെ സേവനം പ്രയോജനപ്പെടുത്തിയത്. ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന രോഗികള്‍ക്ക് സഹായമെത്തിക്കുകയാണ് റോബോട്ട് ചെയ്തത്. 

ആശുപത്രിയില്‍ കഴിയുന്ന രോഗികളുമായി ജീവനക്കാര്‍ സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് പരമാവധി കുറയ്ക്കാനാവുമെന്നതാണ് ഏറ്റവും വലിയ നേട്ടം. ജയ്പൂരിലെ ഒരു സംരംഭകനാണ് ഇത്തരമൊരു റോബോട്ടിനെ രൂപകല്‍പ്പന ചെയ്തത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടിനെ സൗജന്യമായാണ് ആശുപത്രിയ്ക്ക് നല്‍കിയത്. 

RELATED STORIES

Top