logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
സൗജന്യ റേഷന്‍ വിതരണം ഇന്നു മുതല്‍

സൗജന്യ റേഷന്‍ വിതരണം ഇന്നു മുതല്‍

തിരുവനന്തപുരം. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍  സംസ്ഥാനത്ത് ഇന്ന് സൗജന്യ റേഷന്‍ വിതരണം നടക്കും. റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഏപ്രില്‍ ഒന്നിന് പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് നമ്പറുകളുള്ളവര്‍ക്ക് റേഷന്‍ ലഭ്യമാകും. 

വ്യാഴാഴ്ച 2,3 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്കും ഏപ്രില്‍ 3ന് വെള്ളിയാഴ്ച 4,5 നമ്പറുകാര്‍ക്കും ഏപ്രില്‍ 4 ശനിയാഴ്ച 6,7 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്കും ഏപ്രില്‍ 5 ഞായറാഴ്ച 8,9 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകള്‍ക്കും റേഷന്‍ ലഭിക്കും. 

അഞ്ചു ദിവസം കൊണ്ട് വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശമെങ്കിലും ഈ സമയത്ത് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് പിന്നീട് അവസരം നല്‍കും. മുതിര്‍ന്നവര്‍ക്കും ഒറ്റയ്ക്കു കഴിയുന്നവര്‍ക്കും ശാരീരിക അവശതകളുള്ളവര്‍ക്കും റേഷന്‍ വീടുകളില്‍ എത്തിച്ചു നല്‍കാന്‍ സന്നദ്ധ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തും.
 

RELATED STORIES

Top