logo
add image
Breaking News
എക്‌സല്‍ മിനിസ്ട്രീസ് ഹാപ്പി ഹോം ഓണ്‍ലൈന്‍ പ്രോഗ്രാം ആരംഭിച്ചു

എക്‌സല്‍ മിനിസ്ട്രീസ് ഹാപ്പി ഹോം ഓണ്‍ലൈന്‍ പ്രോഗ്രാം ആരംഭിച്ചു

തിരുവല്ല. 13 വര്‍ഷമായി കുട്ടികള്‍ക്കിടയിലും യുവജനങ്ങള്‍ക്കിടയിലും സുവിശേഷീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എക്‌സല്‍ മിനിസ്ട്രീസ് അവധിക്കാലത്ത് കുട്ടികള്‍കള്‍ക്കായി ഹാപ്പി ഹോം എന്ന സ്‌പെഷ്യല്‍ ഓണ്‍ലൈന്‍ പ്രോഗ്രാം ആരംഭിച്ചു. 

എക്‌സല്‍ വി ബി എസിന്റെ ഫേസ്ബുക്ക് പേജിലും യുട്യൂബ് ചാനലിലും എല്ലാദിവസവും വൈകീട്ട് 6 മണിയ്ക്ക് സംപ്രേഷണം ആരംഭിക്കും. കുട്ടികളുടെ ആത്മീയ വര്‍ധനയ്ക്കും സ്വഭാവരൂപീകരണത്തിനും സഹായിക്കുന്ന തരത്തിലുള്ള ബൈബിള്‍ ക്ലാസുകളും ആക്ഷന്‍ സോംഗുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കൂടാതെ വീടുകളില്‍ തന്നെ ചെയ്യാവുന്ന ആകര്‍ഷകമായ ടാസ്‌കുകളും ടാലന്റ് ഷോയും പപ്പറ്റ് ഷോയും എല്ലാ ദിവസവും ഒരുക്കിയിട്ടുണ്ട്. 
 

RELATED STORIES

Top