logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളെ മാനേജ് ചെയ്യാന്‍

ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികളെ മാനേജ് ചെയ്യാന്‍

അവധിക്കാലമെന്നത് കുട്ടികള്‍ക്ക് ആഹ്ലാദിക്കാനും ആഘോഷിക്കാനുമുള്ളതാണ്. എന്നാല്‍ ഈ അവധിക്കാലം ഒരു അടച്ചിടല്‍ കാലമായി മാറി. കുട്ടികള്‍  മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഇതൊരു പരീക്ഷണ കാലഘട്ടം തന്നെയാണ്. ഒരു പക്ഷേ വീടിന്റെ നാലുചുമരുകള്‍ക്കുള്ളില്‍ അടച്ചിടപ്പെട്ടു പോയ അമ്മമാരുടെ ഭാര്യമാരുടെ ഒക്കെ ബുദ്ധിമുട്ടുകളും ശ്വാസം മുട്ടലും മനസ്സിലാക്കാനുള്ള അവസരം കൂടിയായി ഇതിനെ കണക്കാക്കാം. 
  എന്നാല്‍ നമ്മളേറ്റവുമധികം ശ്രദ്ധിക്കേണ്ടത് നമ്മുടെ മക്കളുടെ കാര്യത്തിലാണ്. അവര്‍ രാവിലെ സമയത്തിനു ഉണരുകയും സമയത്തിന് ഉറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ അവധിയായതോടെ അവര്‍ വൈകി ഉറങ്ങുകയും വൈകി എഴുന്നേല്‍ക്കുകയും ചെയ്യുന്നു. ചിലരാണെങ്കില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ടി വിയുടെ മുന്നിലോ മൊബൈലിലോ കണ്ണും നട്ടിരിക്കുന്നു. ദയവു ചെയ്ത് നമ്മുടെ കുഞ്ഞുങ്ങളെ നാം ദ്രോഹിക്കരുത്. അമിതമായി സ്‌ക്രീന്‍ ടൈം അനുവദിക്കുന്നതിലൂടെ നമ്മള്‍ അവരുടെ ചിന്താശേഷിയും ഭാവനയും നശിപ്പിക്കുകയാണ്. 
   ഇപ്പോള്‍ നമ്മള്‍ തിരക്കിലല്ല.  കൂടുതല്‍ സമയം കുഞ്ഞുങ്ങളോടൊപ്പം ചെലവഴിക്കുക. ചെറുപ്പത്തില്‍ അവര്‍ ചെയ്ത കുസൃതികളും കുറുമ്പുകളും അവരുമായി പങ്കിടുക. അവര്‍ അത് ആശ്ചര്യത്തോടെ കേള്‍ക്കും. അത് ഒരു തമാശ നിറഞ്ഞ സമയമായി ആസ്വദിക്കുകയും ചെയ്യും. കൂടാതെ പുതിയ പാട്ടുകളും ആക്ഷന്‍സോംഗുകളും എല്ലാം തന്നെ അവരെ പഠിപ്പിക്കുക. പുതിയ ബൈബിള്‍ വാക്യങ്ങള്‍, ആത്മീയ പുസ്തകങ്ങള്‍ എന്നിവ അവരെ അഭ്യസിപ്പിക്കുക. 
    കുഞ്ഞുങ്ങള്‍ക്കു പുതിയതും നമുക്കു പഴയതുമായ കളികള്‍ അവരെ പരിചയപ്പെടുത്തണം. ഉദാഹരണത്തിന് അച്ഛനും അമ്മയും മക്കളും ഒരുമിച്ചിരുന്ന് പൂജ്യം വെട്ടുകളി, കള്ളനും പോലീസും തുടങ്ങിയവയൊക്കെ കളിക്കുമ്പോള്‍ അതു കുഞ്ഞുങ്ങള്‍ക്ക് വേറിട്ട അനുഭവം ആയിരിക്കും. അതുപോലെ ഇത്തിരി മുതിര്‍ന്ന കുട്ടികളാണെങ്കില്‍ വീട് വൃത്തിയാക്കല്‍, അത്യാവശ്യം ചെറിയ കുക്കിംഗ്, തുണിയലക്കല്‍ തുടങ്ങിയ ചെറിയ ജോലികള്‍ നല്‍കാം. കല്ലുകളി, അഞ്ചുനായും പുലിയും തുടങ്ങിയ നാടന്‍ കളികള്‍ കളിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കാം. 
    നല്ല നല്ല പുസ്തകങ്ങള്‍ അവര്‍ക്കു നല്‍കാം. അതില്‍ നിന്ന് പുതിയ പുതിയ വാക്കുകളും അവയുടെ അര്‍ത്ഥവും പഠിക്കുന്നതിന് മക്കളെ ഉത്സാഹിപ്പിക്കാം. ഒറിഗാമി ക്രാഫ്റ്റ് വര്‍ക്കുകളുടെ വീഡിയോകള്‍ നോക്കി അതുപോലെ ചെയ്യാന്‍ കുഞ്ഞുങ്ങളെ സഹായിക്കാം. മുത്തച്ഛനും മുത്തശ്ശിയുമൊക്കെയുള്ള വീടാണെങ്കില്‍ അവരുടെ ജീവിതാനുഭവങ്ങളിലൂടെ ഒരു യാത്ര പോകാം. 
   ഓര്‍ക്കുക. നമ്മുടെ മക്കളുടെ ഈയൊരു സമയം അത് വേഗം കടന്നുപോയി അവര്‍ മുതിര്‍ന്നവരായിത്തീരും. ഇപ്പോള്‍ അവരെ ചേര്‍ത്തു പിടിക്കുക. അവര്‍ക്കൊപ്പം സമയം ചെലവഴിക്കുക. അപ്പോള്‍ നമ്മളെ അവരും ചേര്‍ത്തുപിടിക്കും. എന്തിനേക്കാളും വലുത് സ്‌നേഹമാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്താനുള്ള സമയമാണിത്. സമയം തക്കത്തില്‍ ഉപയോഗിക്കുക. 
 

RELATED STORIES

Top