logo
add image
സൂം ആപ് സുരക്ഷിതമല്ലെന്നും ജാഗ്രത വേണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം

സൂം ആപ് സുരക്ഷിതമല്ലെന്നും ജാഗ്രത വേണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി. വീഡിയോ കോണ്‍ഫറന്‍സുകള്‍ക്കായി ഉപയോഗിക്കുന്ന സൂം ആപ്പ് സുരക്ഷിതമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്ഡൗണ്‍ സമയമായതിനാല്‍ മീറ്റിംഗുകള്‍ക്കായി ആളുകള്‍ ആപ്പ് ഉപയോഗിച്ചുവരുന്നുണ്ട്. എന്നാല്‍ ഇത് ഉപയോഗിക്കുന്നവര്‍ സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകളില്ലാതെ സൂം ആപ്പ് ഉപയോഗിക്കുമ്പോള്‍ മീറ്റിംഗിലെ വിവരങ്ങള്‍ സൈബര്‍ ക്രിമിനലുകള്‍ക്ക് ചോര്‍ത്തിയെടുക്കാന്‍ സാധിക്കും.

സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നവര്‍ മീറ്റിംഗിനു മുമ്പു തന്നെ അപ്‌ഡേറ്റു ചെയ്യുകയും പാസ്‌വേഡുകള്‍ മാറ്റുകയും ചെയ്യണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൂം ആപ്പിന്റെ സെര്‍വറുകള്‍ ചൈനയാണ് നിര്‍മ്മിച്ചിരിക്കുന്നത്. കോളുകള്‍ ഹാക്കര്‍മാര്‍ ഹൈജാക്ക് ചെയ്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. 

രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ട വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ കേന്ദ്രങ്ങളും സൂം ആപ്പ് ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗൂഗിള്‍ തങ്ങളുടെ ജീവനക്കാര്‍ ആപ്പ് ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. തായ്‌വാന്‍, ജര്‍മ്മനി എന്നിവിടങ്ങളിലും സിംഗപ്പൂരിലും ആപ്പിന് നിയന്ത്രണമേര്‍പ്പെടുത്തി. 
 

RELATED STORIES

Top