തിന്മയെ ജയിക്കാന്‍ ഉണരണം നാം

Facebooktwittergoogle_plusmail

റ്റോമി ഫിലിപ്. ദോഹ
ലോകത്തിന്റെ ഗതിവിഗതികള്‍ സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഭക്തര്‍ക്ക് ക്രിസ്തു പറഞ്ഞുവച്ച അന്ത്യനാളുകളുടെ സൂചനകള്‍ ദിനവും ലഭിച്ചുകൊണ്ടിരിക്കുന്നു.എന്നാല്‍ ക്രിസ്തു ഒരു പ്രത്യേകസമയമോ തീയതിയോ പറയാത്ത സ്ഥി തിയ്ക്ക് അങ്ങനെ ഒരു സമയം നിശ്ചയിക്കുവാന്‍ ക്രിസ്തുവിന്റെ അനുകാരികള്‍ക്ക് യാതൊരു അവകാശവും ഇല്ല. ഇന്ന് ചിലര്‍ അങ്ങനെയൊക്കെ ശ്രമിച്ച് പരാജയപ്പെടുമ്പോള്‍ അത് സമൂഹത്തിനു മുമ്പില്‍ അപഹാസ്യമായി മാറുകയാണ്.സൂചനകളെല്ലാം കാണുമ്പോള്‍ അന്ത്യനാളുകള്‍ ആണെന്ന് അറിയുക വഴി നമ്മുടെ ദൈവരാജ്യ താല്‍പ്പര്യങ്ങള്‍ വര്‍ദ്ധിക്കുകയും നമ്മുടെ ദൈവരാജ്യ പ്രവേശനത്തിനുള്ള ഒരുക്കങ്ങള്‍ ത്വരിതെപ്പടുത്തുകയും ചെയ്യുന്നതില്‍ തെറ്റ് കാണാന്‍ കഴിയില്ല.നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജി ലോകത്തിലെ ഏഴു തിന്മകളെപ്പറ്റി പറയുന്നു.1 ജോലി ചെയ്യാതെ ലഭിക്കുന്ന സമ്പത്ത് (wealth without work) ) 2 മനസാക്ഷിയില്ലാതെ സുഖം (pleasure without conscience) ,3 സല്‍സ്വഭാവം ഇല്ലാതെയുള്ള ജ്ഞാനം (knowledge without character), 4 ധാര്‍മികതയില്ലാത്ത കച്ചവടം (commerce without morality),, 5 മനുഷ്യത്വമില്ലാത്ത ശാസ്ത്രം (science without humanity),6 പരിത്യാഗം ഇല്ലാത്ത ആരാധന (worship without sacrifice), 7 മൂല്യബോധം ഇല്ലാത്ത രാഷ്ട്രീയം (politics without principle) ഇന്നത്തെ നമ്മുടെ സാമൂഹികപശ്ചാത്തലത്തില്‍ നിന്ന് നോക്കിയാല്‍ മുഴുവന്‍ തിന്മയാല്‍ നിറയപ്പെട്ട അവസ്ഥയാണ് മേല്‍പ്പറയപ്പെട്ട സമസ്തമേഖലകളിലും കാണുന്നത്.
download
സമ്പത്തിനു വേണ്ടി മാത്രമാണ് ജീവിതം എന്നു ചിന്തിച്ച് ആ നിലയില്‍ കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന ബഹുഭൂരിപക്ഷം വരുന്ന ഇന്നത്തെ തലമുറ തങ്ങളുടെ സാമ്പത്തീകശ്രോതസ്സുകള്‍ എങ്ങനെയെന്ന് ഗണ്യമാക്കാതെ,കഠിനാധ്വാനത്തിന് ഒരു പരിഗണനയും നല്‍കാതെ ജീവിക്കുന്നു.തങ്ങള്‍ എന്തു ചെയ്തിട്ടാണ് വരുമാനം വരുന്നത് എന്ന് സ്വയം ചോദിച്ചാല്‍ ഒരു പക്ഷേ ആദ്യത്തെ തിന്മയ്ക്ക് തടയിടാന്‍ കഴിഞ്ഞേക്കും.വിയര്‍പ്പോടെ ഉപജീവനം കഴിക്കണം എന്ന് മനുഷ്യന് ലഭിച്ച ദൈവവിധിപ്രകാരം വേല ചെയ്യാത്തവന്‍ തിന്നുകയും അരുത് എന്ന പൗലോസിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്.മനസാക്ഷി മരവിച്ച ഇന്നത്തെ തലമുറ സുഖഭോഗങ്ങള്‍ക്കായി കാണിച്ചു കൂട്ടുന്ന കാര്യങ്ങള്‍ വളരെ ഹീനമാണ് എന്നത് വെളിച്ചം അല്‍പ്പം ശേഷിക്കുന്ന ഇടങ്ങളില്‍ ചര്‍ച്ചയായി വരുന്നുണ്ട്.അമ്മപെങ്ങന്‍മാരെ തിരിച്ചറിയാതെയുള്ള ചെയ്തികള്‍ വേദനിപ്പിച്ച സന്ദര്‍ഭങ്ങള്‍ ചെറുതെന്ന് തോന്നപ്പിക്കും വിധം ഇന്ന് ബന്ധങ്ങള്‍ സ്വഭാവികതയില്‍ നിന്ന് സ്വവര്‍ഗ്ഗാനുരാഗത്തിലെത്തിനില്‍ക്കുന്നു.ഇരുള്‍ നിറഞ്ഞ ഈ ലോകത്തിന്റെ പോക്കില്‍ ദൈവവചനം നല്‍കുന്ന ക്രിസ്തുവിന്റെ വെളിച്ചം മാത്രമാണ് ഇതിന് കാണുവാന്‍ കഴിയുന്ന പരിഹാരം.സ്വഭാവരൂപീകരണത്തില്‍ അടിസ്ഥാനപ്പെടുത്തി വിദ്യാഭ്യാസം ചെയ്തുവന്ന ഒരു പിന്‍തലമുറ നമുക്കുണ്ടായരുന്നു.അവിടെ ഗുരുഭക്തി,മാതൃഭക്തി,രാജ്യഭക്തി ഇവയെല്ലാം ദൈവഭക്തിയ്ക്കു താഴെയായി വലിയ സ്ഥാനം ഉണ്ടായിരുന്നവയായിരുന്നു.ഈ ക്രമീകരണം തകിടം മറിഞ്ഞപ്പോള്‍ സമൂഹത്തിനു മാതൃകയാകേണ്ട ഔദ്യോഗികരംഗവും വിവിധ മേഖലകളില്‍ വൈദഗ്ദ്യം പ്രാപിച്ചവരു മെല്ലാം മനസാക്ഷിയില്ലാതെ അഴിമതിയുടെ പിടിയിലായിപ്പോവുകയാണ് ചെയ്യുന്നത്.എന്തു വിറ്റാലും സ്വന്തം കീശയില്‍ വന്‍ലാഭം വരണമെന്നുള്ള താല്‍പ്പര്യം പുലര്‍ത്തു ന്നതാണ് ഇന്നത്തെ കച്ചവട ങ്ങള്‍ .അപരന് മരണം വിതയ്ക്കുന്ന,ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന വിഷലിപ്തമായ ആഹാര പാനീയങ്ങള്‍ വിറ്റഴിക്കുന്നത് ഇന്നത്തെ തലമുറയില്‍ പരസ്യമായിക്കഴിഞ്ഞ രഹസ്യമാണ്.ഇവിടെ എന്തു ധാര്‍മ്മീകത എന്ന ചോദ്യത്തിന് പ്രസക്തി നഷ്ടപ്പെട്ടു കഴിഞ്ഞു.ശാസ്ത്രം വളരെ പുിരോഗമിച്ചു എന്ന് ഊറ്റം കൊള്ളുന്ന മനുഷ്യന്‍, വന്‍ശക്തി രാജ്യങ്ങളുടെ അധികാര സ്ഥാനങ്ങളിലിരിക്കുന്ന ഭരണാധികാരികളുടെ വിരല്‍ത്തുമ്പനക്കിയാലോ ആജ്ഞാപിച്ചാലോ ഈ ഭൂമിയെ തീഗോളമാക്കാന്‍ കഴിയുന്ന തരത്തില്‍ വിനാശകരമായ കണ്ടുപിടിത്തങ്ങള്‍ നടത്തിക്കഴിഞ്ഞു എന്ന് ഹിരോഷിമ നാഗസാക്കി സാക്ഷ്യം നല്‍കുന്നു.മനുഷ്യ നന്മയ്ക്കുവേണ്ടി തുടങ്ങി വച്ച പല ശാസ്ത്ര പരീക്ഷണങ്ങളും മനുഷ്യത്വരഹിതമായ പ്രവര്‍ത്തനം നിമിത്തം വിനാശം വിതയ്ക്കും.ഇതിനെല്ലാം പരിഹാരം നല്‍കുവാന്‍ ആത്മീയതയ്ക്ക് കഴിയണം.നാം പ്രതീക്ഷിച്ചിടത്ത് കണക്കുകൂട്ടലെല്ലാം തെറ്റിപ്പോകുന്ന തരത്തില്‍ ആത്മീയത പണത്തിനും പ്രശസ്തിയ്ക്കും അധികാരത്തിനുമുള്ള ഒരു ശ്രോതസ്സായി കാണുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്.
Tainted charity
ക്രിസ്തുവിന്റെ നിഴലുകളായി നിന്ന പഴയ നിയമ ഭക്തനായ ദാവീദ് വില നല്‍ കാതെ താന്‍ യാഗം കഴിക്കുകയില്ല എന്നു പറയുന്നു.അതുപോലെ അബ്രഹാം സ്വന്തപുത്രനെ മനസ്സോടെ ദൈവത്തിന് യാഗമര്‍പ്പിക്കാന്‍ കൊണ്ടുപോയതുമെല്ലാം നമുക്കു ദൃഷ്ടാന്തമാണ്.ഭൂമിയില്‍വന്ന് നമുക്കു വേണ്ടിജീവന്‍ ത്യജിച്ച ക്രിസ്തുനാഥന്റെ മാതൃക പിന്‍പറ്റാന്‍ കഴിയാത്ത ക്രിസ്തു ശിഷ്യരും സമൂഹവും സ്വന്തമായി ചതിക്കുഴി വെട്ടി അതില്‍ വീഴുന്ന അനുഭവമാണ് വെളിപ്പെടുത്തുന്നത്.അവസാനമായി വിവിധ ഇസങ്ങളും പരീക്ഷണങ്ങളുമൊക്കെ കാഴ്ച വച്ച് രാഷ്ട്രസേവനം നടത്താം എന്ന് വാഗ്ദാനം നടത്തി മുന്നോട്ടു വന്നിട്ടുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മൂല്യങ്ങള്‍ വാക്കില്‍ മാത്രം ഒതുക്കുമ്പോള്‍ വെറും കപട പൊയ്മുഖങ്ങളുടെ ഒരു കൂട്ടമായി മാറുന്നു.4 പേര്‍ ചേര്‍ന്നാല്‍ യൂണിയനും 20 പേര്‍ ചേര്‍ന്നാല്‍ ശക്തിപ്രകടനവും 40 പേര്‍ ചേര്‍ന്നാല്‍ സമരവും നടക്കും എന്ന സ്ഥിതി വിശേഷമുളളപ്പോള്‍ അവകാശങ്ങളുടെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കാനും പൊതുജനത്തിന്റെ സമാധാന ജീവിതം തകര്‍ ക്കാനുമുള്ള ലൈസ ന്‍സ് ആ യി.നമുക്ക് വാഗ്ദത്തം നല്‍ കിയ ഭാവി ദൈവരാജ്യത്തില്‍ നീതിയും ന്യായവും സമാധാനവും സ്‌നേഹനിറവുമുള്ള രാജത്വം കാഴ്ച വയ്ക്കുവാന്‍ ക്രിസ്തുനാഥന്‍ വരുവാന്‍ ഇനി അധികം താനസിക്കയില്ല എന്നത് ഭക്തിയോടെ ജീവിക്കുന്നക്രിസ്തു ശി ഷ്യര്‍ക്ക് ദൈവവചനത്തില്‍ കൂടി ആശ്വാസം നല്‍കുന്നു. ഈ നാളുകളില്‍ ദൈവവചനം നല്‍കുന്ന ഭാവി പ്രത്യാശയെ ഒന്നുകൂടി പുതുക്കി ക്കൊണ്ട് നമുക്കും ഒരുങ്ങാം.

Facebooktwittergoogle_plusmail
  FROM THIS SECTION
 • l ലോകം തരാത്ത സന്തോഷം – ഷീലാ ദാസ് l
  • ഷീലാ ദാസ് യേശുക്രിസ്തു മടങ്ങിപ്പോകുന്നതിനുമുന്‍പ് തന്റെ ശിഷ്യന്മാരോടു പറഞ്ഞു, നിങ്ങളുടെ....
 • | സി.ഇ.എം യുവമുന്നേറ്റ യാത്ര ഏപ്രില്‍ 23 മുതല്‍ മെയ്‌ 18 വരെ |
  • തിരുവല്ല: ശാരോണ്‍ ഫെല്ലോഷിപ്പ് ചര്ച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍....
 • കുറച്ചു പ്രസംഗിക്കുക..അധികം പ്രവര്‍ത്തിക്കുക ബ്ര. റോഷന്‍ വര്‍ഗീസ്
  • സുഖദു:ഖസമ്മിശ്രമായിരുന്ന 2017 നമ്മെ വിട്ടുകടന്നുപോയി .ആണ്ടിന്റെ ആരംഭം മുതല്‍ അവസാനം....
 • ചുവന്ന പശുക്കിടാവിന്റെ ജനനമോ, ദൈവകുഞ്ഞാടിന്റെ മരണമോ അത്ഭുതം?
  • ജെയിംസ് കോശി ജോര്‍ജ്ജ്‌ യഹൂദന്‍മാര്‍ വളരെ ആകാം ക്ഷയോടെ കാത്തി....
 • ഉണരാനുള്ള സമയം
  • റ്റോമി ഫിലിപ്. ദോഹ ഒരു വിജയകരമായ ക്രിസ് തീയ ജീവിതം....
 • തുല്യം പറയാന്‍ കഴിയാത്ത ഭാഗ്യം
  • റ്റോമി ഫിലിപ്. ദോഹ മനുഷ്യനെ സംബന്ധിച്ച് ദൈവവചന വെളിച്ചത്തില്‍ ദൈവത്തെ....
    India Mission TV
    FACE TO FACE
 • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
    Prayer Line
        Help Line
        +91 9744132025
        +91 9744982222
        reformationonline@gmail.com
            Prayer Request     
         
         
       
         
         
       
        © Copyright 2015 reformationvoiceonline.
  All rights reserved