അഭിനന്ദനം പ്രചോദനമാകുമ്പോള്‍………..

അഭിനന്ദനം പ്രചോദനമാകുമ്പോള്‍...........
facebooktwittergoogle_plusmail

by, ജോര്‍ജ്ജ് വറുഗീസ് തൈപ്പറമ്പില്‍:

സുഖവും ദു:ഖവും നിറഞ്ഞതാണ് നമ്മുടെ ജീവിതം.അതില്‍ നന്മകളും സന്തോഷവും ലഭിക്കുന്നതോടൊപ്പം വേദനകളും ദുരിതങ്ങളും ഉണ്ടാവുന്നത് സ്വാഭാവികമാണ്.ഓരോ വ്യക്തിയും ഒരു സമൂഹത്തിന്റെ ഭാഗമാണല്ലോ.തങ്ങള്‍ സമൂഹത്തില്‍ അംഗീകരിക്കപ്പെടണമെ ന്നും ശ്രദ്ധിക്കപ്പെടണമെ ന്നും എല്ലാവരും ആഗ്രഹിക്കുന്നു.ചില പ്രത്യേക അവ സരങ്ങളില്‍ നാം മറ്റുള്ളവര്‍ക്ക് സമ്മാനങ്ങള്‍ നല്‍ കാറുണ്ട്. നാം നല്‍കുന്ന സമ്മാനം മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കുന്നുണ്ട് എന്നത് തീര്‍ച്ചയാണ്. എന്നാല്‍ അഭിനന്ദനത്തിന്റെ ചില വാക്കുകള്‍ എത്ര വിലപിടിപ്പുള്ള സമ്മാനങ്ങളേക്കാളും ശ്രേഷ്ഠമായിത്തീരും. ജീവിതത്തില്‍ വലിയ വിജയം ലഭിച്ച വ്യക്തികളില്‍ പലരും തങ്ങള്‍ക്കു ലഭിച്ച അവാര്‍ഡുകളേക്കാള്‍ മികച്ചതായി ഗുരുസ്ഥാനത്തുള്ളവര്‍ നല്‍കുന്ന അഭിനന്ദനത്തെ കാണുന്നു.

ഏതൊരു പ്രവര്‍ത്തികള്‍ക്കും മറ്റുള്ളവര്‍ നല്‍ കുന്ന അഭിനന്ദനം മനസ്സിനെ കുളിര്‍പ്പിക്കുന്നതും മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമേകുന്നതുമാണ്. ലോകത്തിലുള്ള മനുഷ്യര്‍ രണ്ടു വിധത്തിലുള്ളവരാണ്.ഒന്നാമത്തേത് റോസാച്ചെടിയില്‍ നിറയെ മുള്ളുകള്‍ മാത്രം കാണുന്ന വ്യക്തികളാണ്. അതായത് ഏതൊരു വ്യക്തിയുടെയും നന്മകള്‍ കാണുന്നതിനു പകരം എല്ലാത്തിലും കുറ്റം കണ്ടെത്തുന്നവര്‍. ഇവര്‍ക്ക് ഒരിക്കലും സ്വയം സന്തോഷിക്കാനോ മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ ചെയ്യാനോ സാധിക്കില്ല.എന്നാല്‍ മുള്ളുകള്‍ നിറഞ്ഞ റോസാച്ചെടിയില്‍ വിരിഞ്ഞു നില്‍ക്കുന്ന മനോഹരമായ പൂവു കാണാന്‍ കഴിയുന്നവര്‍ക്ക് സ്വയം സന്തോഷിക്കാനും മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കാനും കഴിയും. അഭിനന്ദനവും ഇതുപോലെയാണ്.ഒരു വ്യക്തിയിലെ നന്മ കാണുകയും അതിനെ അഭിനന്ദിക്കുകയും ചെയ്യുന്നത് അവരുടെ ഹൃദയം കുളിര്‍പ്പിക്കും.മാത്രമല്ല മുമ്പോട്ടുള്ള ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ പ്രചോദനമാവുകയും ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യും.അഭിനന്ദിക്കുവാന്‍ ആരെങ്കിലും ഉള്ളത് വളരെ സന്തോഷകരമായ ഒരു അനുഭവമാണ്.

അഭിനന്ദനം പ്രചോദനമാകുമ്പോള്‍...........

ഇന്നത്തെ മനുഷ്യജീവിതം സംഘര്‍ഷങ്ങള്‍ നിറഞ്ഞതാണ്. ആത്മാര്‍ത്ഥമായ ഒരു അഭിനന്ദനം ലഭിക്കുന്നത് സംഘര്‍ഷത്തെ ലഘൂകരിക്കുവാന്‍ ഉപകരിക്കും. കു ഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കളില്‍ നിന്നും, ഭാര്യയ്ക്ക് ഭര്‍ ത്താവില്‍ നിന്നും, ഭര്‍ത്താവിന് ഭാര്യയില്‍ നിന്നും, സു ഹൃത്തുക്കളില്‍ നിന്നുമൊ ക്കെ ലഭിക്കുന്ന അഭിനന്ദന ത്തില്‍ കവിഞ്ഞ ഒരു പ്രചോദനമില്ല. ഒരു വ്യക്തിയ്ക്ക് ചെറിയ പ്രായത്തില്‍ ലഭിക്കു ന്ന അഭിനന്ദനങ്ങള്‍ അവരെ വിശാലമനസ്‌കരും ആത്മവിശ്വാസമുള്ളവരുമാക്കി മാറ്റും. അഭിനന്ദിക്കുവാനുള്ള കഴിവ് നാം വളര്‍ത്തിയെടുക്കേണ്ടതാണ്.അത് നമ്മുടെ നന്മയും മഹാമനസ്‌കതയും പ്രതിഫലിപ്പിക്കുന്നു. മാത്രമല്ല,അഭിനന്ദനത്തിന്റെ അടിത്തറ സ്‌നേഹമാണ്.
എല്ലാജീവിതസാഹചര്യങ്ങളിലും പിന്തുടരുവാന്‍ ഒരു മാതൃക നമ്മുടെ അരുമനാഥന്‍ നമുക്കു നല്‍കിയിട്ടുണ്ട്.ശീമോന്റെ വീട്ടില്‍ ക്ഷണിക്കപ്പെട്ട അതിഥിയായി കടന്നുവന്ന ക്രിസ്തുവിന്റെ കാല്‍ക്കല്‍ പരിമളതൈലം ഒഴിക്കുന്ന സ്ത്രീ യെ യേശു അഭിനന്ദിക്കുന്നു. എല്ലാവരും അവളുടെ പ്രവൃത്തി ആവശ്യമില്ലാത്തതെന്നു കുറ്റപ്പെടുത്തിയപ്പോള്‍ കര്‍ത്താവ് അവളെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്തു. അതുപോലെ രണ്ടു വെള്ളിനാണയങ്ങള്‍ കാണിക്കയര്‍പ്പിച്ചവളെയും കര്‍ത്താവ് അഭിനന്ദിക്കുന്നുണ്ട്. ക്രിസ്തു വെളിപ്പാടുപുസ്തകത്തിലെ ഏഴ് സഭകളെപ്പറ്റി കുറ്റം ആരോപിക്കുക മാത്രമായിരുന്നില്ല മറിച്ച് അവര്‍ ചെയ്തതും പ്രവര്‍ ത്തിച്ചതുമായ നല്ലകാര്യങ്ങളെ എടുത്തുപറഞ്ഞ് അഭിന്ദിക്കുന്നുമുണ്ട്.ഈ മാതൃക നമുക്കും പിന്തുടരാം.ആത്മാര്‍ത്ഥമായി സ്‌നേഹത്തോടെ അഭിനന്ദിക്കുവാനും അതിലൂടെ അനേകര്‍ക്ക് പ്രചോദനമേകുവാനുമുള്ള കൃപ ദൈവം നമുക്കു നല്‍കട്ടെ.

facebooktwittergoogle_plusmail
  FROM THIS SECTION
  • കുഞ്ഞുമക്കളെ സ്‌നേഹിക്കാം
    • എഡിറ്റോറിയല്‍ ജോര്‍ജ്ജ് വറുഗീസ് തൈപ്പറമ്പില്‍....
  • സമ്പത്തിലും വിശ്വസ്തതയോടെ
    • എഡിറ്റോറിയല്‍ … ജോര്‍ജ്ജ് വറുഗീസ് തൈപ്പറമ്പില്‍ പഴയനിയമത്തിലും പുതിയ നിയമത്തിലും....
  • പെന്തക്കോസ്തിലെ നേതാക്കളറിയാന്‍……
    • ജോര്‍ജ്ജ് വറുഗീസ് തൈപ്പറമ്പില്‍           ....
  • വയോധികര്‍ അവഗണിക്കപ്പെടുമ്പോള്‍………
  • വയോധികര്‍ അവഗണിക്കപ്പെടുമ്പോള്‍..
      ജോര്‍ജ്ജ് വറുഗീസ് തൈപ്പറമ്പില്‍ മനുഷ്യജീവിതത്തിന് ശൈശവം, ബാല്യം, കൗമാരം, യൗവനം,....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved