തുല്യം പറയാന്‍ കഴിയാത്ത ഭാഗ്യം

Facebooktwittergoogle_plusmail

റ്റോമി ഫിലിപ്. ദോഹ
നുഷ്യനെ സംബന്ധിച്ച് ദൈവവചന വെളിച്ചത്തില്‍ ദൈവത്തെ വിവിധങ്ങളായ അനുഭവത്തില്‍ അറിയുവാന്‍ കഴിയുന്നു.സ്രഷ്ടിതാവ്,പാപത്തെ വെറുത്തു ശിക്ഷ നടപ്പാക്കുന്ന ദൈവപിതാവ്,മനുഷ്യന്റെ തെറ്റുകളെ കണ്ടു മനസ്സലിവും ദീര്‍ഘക്ഷമയും കാണിക്കുന്ന ദൈവപിതാവ്,പാപത്താല്‍ കളങ്കിതമായ ഭൂമിയെ വെള്ളത്താല്‍ ന്യായവിധി നടത്തുന്നതിനു മുമ്പ് ഒരു പെട്ടകം ഒരുക്കി നീതിമാന്മാര്‍ക്ക് രക്ഷാമാര്‍ഗം കാണിക്കുന്ന ദൈവം,തലമുറകള്‍ ശാപത്തിന് അടിപ്പെട്ടു നാശമാര്‍ഗ്ഗത്തില്‍ നില്‍ക്കുമ്പോള്‍ അതിനു മദ്ധ്യത്തില്‍ അനുഗ്രഹ വാഗ്ദത്തം നല്‍ കി ഒരു തലമുറയെ എഴുന്നേ ല്‍പ്പിക്കുന്ന ദൈവം,തന്റെ ജനത്തിന്റെ കഷ്ടത കണ്ട് മ നസ്സലിയുന്ന ദൈവം,അവ ര്‍ക്ക് പുരോഹിതന്മാരെയും ന്യായാധിപന്മാരെയും രാജാക്കന്മാരെയും പ്രവാചകന്മാരെയും നല്‍കിയ ദൈവം.ഇവിടെയൊക്കെ പല നിലകളി ല്‍ ദൈവം തന്റെ സ്വഭാവം വെളിപ്പെടുത്തുന്നു എങ്കിലും വളരെ ചുരുക്കത്തില്‍ മനസിലാകുന്ന മൂന്നു കാര്യങ്ങള്‍,ദൈവം പാപത്തെ വെറുക്കുന്നു,പാപത്തിനു ശിക്ഷ നല്‍ കുന്നു,കൂടാതെ നിസഹായത അംഗീകരിക്കുന്ന മനുഷ്യനോട് ദീര്‍ഘക്ഷമയും മനസ്സലിവും കാണിക്കുന്ന സ്‌നേ ഹത്തിനുടമയുമാണ് ദൈവം എന്നത്രേ.പിതാവിന്റെ ന്യായമായ വിധികള്‍ക്ക് പ്രായശ്ചിത്തം ചെയ്യുവാന്‍ പാപത്താല്‍ പിടിക്കപ്പെട്ട മനുഷ്യന് കഴിയാത്ത നിസഹായാവസ്ഥ കണ്ടപ്പോള്‍ മനസ്സലിവുള്ള പിതാവ് ത്രിത്വത്തില്‍ രണ്ടാമനായ പുത്രനെ മനുഷ്യന്റെ പാപത്തിന്റെ പരിഹാരത്തിനായി ലോകത്തിലേക്കയയ്ക്കുകയും പാപമില്ലാത്ത പുത്രന്റെ ശരീരത്തെ തകര്‍ത്ത് ക്രൂശില്‍ പാപത്തിനു പരിഹാരം വരുത്തിയ ആ മഹാസ്‌നേഹം വര്‍ണ്ണിക്കാന്‍ കഴിയുന്നതിലുമപ്പുറത്താണ്.ഇന്ന് ആ മഹാത്യാഗത്തെ നാം വിശ്വാസത്താല്‍ അംഗീകരിക്കുമ്പോള്‍ ,ആ സ്‌നേഹത്തിന്റെ വലിപ്പം അംഗീകരിച്ചു സമര്‍പ്പണമുള്ള ഒരു ജീവിതം നയിക്കുവാന്‍ തുടങ്ങുമ്പോള്‍ നാം ശിക്ഷാവിധിയില്‍ നിന്ന് രക്ഷ പ്രാപിക്കുകയാണ് ചെയ്യുന്നത്.വിശ്വസിക്കുന്ന നിമിഷം ലഭിക്കുന്ന ആത്മരക്ഷ,നമുക്ക് ക്രിസ്തുവിലുള്ള അനുസരണത്തില്‍ ലഭിക്കുന്ന ആത്മനിറവില്‍ നിലനില്‍ക്കുമ്പോള്‍ ദേഹിയുടെയും ശരീരത്തിന്റെയും വീണ്ടെടുപ്പിനും രക്ഷയ്ക്കും കാരണം ആയിത്തീരുന്നു.ദാവീദ് ഈ ലോകത്തില്‍ ലഭിക്കാവുന്നതില്‍ വച്ചേറ്റവും വലിയ ഭാഗ്യാവസ്ഥ സങ്കീ ര്‍ത്തനത്തില്‍ പറയുന്നു.അത് ഇപ്രകാരമാണ്,ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവന്‍ ഭാഗ്യവാന്‍,യഹോവ അകൃത്യം കണക്കിടാതെയും ആത്മാവില്‍ കപടമില്ലാതെയും ഇരിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍. ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് ലംഘനവും ചെയ്യേണ്ട കാര്യങ്ങള്‍ നാം ചെയ്യാതെ വരുമ്പോള്‍ അത് പാപവും കൃത്യമായ സ്ഥാനങ്ങളില്‍ നിന്ന് നാം മാറി സഞ്ചരിക്കുമ്പോള്‍ അത് അകൃത്യവും ആയി മാറുന്നു.ഇതെല്ലാം കൂടി നമ്മുടെ അകത്തെ മനുഷ്യനെ വരിഞ്ഞു മുറുക്കുമ്പോള്‍ ജീവിതം കയ്‌പ്പേറിയതായി നമുക്ക് അനുഭവപ്പെടും.ദൈവീക നിയമങ്ങള്‍ ലംഘിച്ചു നാം ചെയ്ത പ്രവര്‍ത്തികള്‍ നാം മനസ്താപത്തോടെ ഏറ്റുപറയുമ്പോള്‍,നാം ദൈവത്തെ അറിയാതെ നടന്ന കാലങ്ങ ള്‍ തിരിച്ചറിഞ്ഞു ദൈവത്തി ന്റെ അടുക്കലേക്കു മടങ്ങി വരണം.ഇത്തരത്തില്‍ വഴി തെറ്റി സഞ്ചരിച്ച ഇടത്തുനിന്നു മാറി ദൈവപാദത്തില്‍ വീണ് ദൈവത്തോടു കൂടെയുള്ള ഒരു ജീവിതം ആരംഭിക്കുമ്പോള്‍ നമ്മുടെ ഉള്ളിലെ നിരാശയും ഇരുളും പരത്തുന്ന കയ്‌പ്പേറിയ അനുഭവങ്ങള്‍ പുറത്തു പോവുകയും നാം ക്രിസ്തുവില്‍ ഒരു പുതിയ സൃഷ്ടിയായി തീരുകയും ചെ യ്യും.ഈ നിലയില്‍ ക്രിസ്തുവില്‍ സ്വാതന്ത്ര്യം അനുഭവിക്കുന്ന ഭക്തന് ലോകത്തിന്റെ ഇമ്പങ്ങള്‍,ധനം,സ്ഥാനം,സമൃദ്ധി എന്നിവയോ അല്ലെങ്കില്‍ അതിനു വിപരീതമായി ലോകം വിവക്ഷിക്കുന്ന ദൗര്‍ഭാഗ്യങ്ങളോ ആയ സാഹചര്യത്തിന് ഇളക്കുവാനോ നശിപ്പിക്കുവാനോ കഴിയാത്ത സമാധാനസമൃദ്ധി ക്രൂശിലുള്ള വിശ്വാസത്താല്‍ ലഭ്യമാകുന്നു.വെളിപ്പാടില്‍ അപ്പോസ്‌തോലനായ യോഹന്നാന്‍ കാണുന്ന സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിതാവിനെയും,ഒരു കാരണവശാലും കൈവരിക്കുവാന്‍ കഴിയാതിരുന്ന രക്ഷയെ നമുക്ക് പ്രാപ്തമാക്കിയ അറുക്കപ്പെട്ട കുഞ്ഞാടിനെയും വാഴ്ത്തി പാടുന്ന ഗീതങ്ങളാണ് കേള്‍ക്കു ന്നത്.ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും സന്തോഷവും തേടിയലയുന്ന വലിയ ഒരു വിഭാഗം വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും ധനവാന്മാരും ദരിദ്രന്മാരും ഉന്നതന്മാരും താണവരുമെല്ലാം നമുക്കു ചുറ്റുമുണ്ട്.വില കല്‍പ്പിക്കപ്പെടാതെ പോകുന്ന നമ്മുടെ രക്ഷയുടെ മൂല്യം ഇവിടെയാണ് മാറ്റുരയ്ക്കപ്പെടുന്നത്.സമൂഹത്തില്‍ വലിയ നിലയും വിലയും നിലവാരവും പുലര്‍ത്തുന്ന പലര്‍ ക്കും ഇല്ലാത്ത സമാധാന വും സന്തോഷവും ക്രിസ്തുവില്‍ ജീവിക്കുന്ന ഭക്തന്മാര്‍ ക്ക് അവകാശമാകുന്നുണ്ട്. സമാധാനത്തിനു വേണ്ടി കോടികള്‍ ചിലവഴിക്കുമ്പോള്‍ ഹൃദയദൃഷ്ടി പ്രകാശിക്കുന്ന ഭക്തര്‍ക്ക് ക്രിസ്തുവില്‍ ലഭിക്കുന്ന അളവില്ലാത്ത സന്തോഷത്തിനും സമാധാനത്തിനും അവര്‍ നിത്യവും നന്ദി പറയുവാന്‍ കടപ്പെട്ടിരിക്കുന്നു.ഇവിടെ ഇന്ന് കൃപയാല്‍ വിശ്വാസം മുഖാന്തരം ലഭ്യമാകുന്ന ആത്മരക്ഷ അവകാശമാക്കാന്‍,ലോകത്തെ സഹായിക്കുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കുകയും ഒരുങ്ങുകയും ഒരുക്കുകയും ചെയ്യാം.

Facebooktwittergoogle_plusmail
  FROM THIS SECTION
 • l ലോകം തരാത്ത സന്തോഷം – ഷീലാ ദാസ് l
  • ഷീലാ ദാസ് യേശുക്രിസ്തു മടങ്ങിപ്പോകുന്നതിനുമുന്‍പ് തന്റെ ശിഷ്യന്മാരോടു പറഞ്ഞു, നിങ്ങളുടെ....
 • | സി.ഇ.എം യുവമുന്നേറ്റ യാത്ര ഏപ്രില്‍ 23 മുതല്‍ മെയ്‌ 18 വരെ |
  • തിരുവല്ല: ശാരോണ്‍ ഫെല്ലോഷിപ്പ് ചര്ച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍....
 • കുറച്ചു പ്രസംഗിക്കുക..അധികം പ്രവര്‍ത്തിക്കുക ബ്ര. റോഷന്‍ വര്‍ഗീസ്
  • സുഖദു:ഖസമ്മിശ്രമായിരുന്ന 2017 നമ്മെ വിട്ടുകടന്നുപോയി .ആണ്ടിന്റെ ആരംഭം മുതല്‍ അവസാനം....
 • ചുവന്ന പശുക്കിടാവിന്റെ ജനനമോ, ദൈവകുഞ്ഞാടിന്റെ മരണമോ അത്ഭുതം?
  • ജെയിംസ് കോശി ജോര്‍ജ്ജ്‌ യഹൂദന്‍മാര്‍ വളരെ ആകാം ക്ഷയോടെ കാത്തി....
 • ഉണരാനുള്ള സമയം
  • റ്റോമി ഫിലിപ്. ദോഹ ഒരു വിജയകരമായ ക്രിസ് തീയ ജീവിതം....
    India Mission TV
    FACE TO FACE
 • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
    Prayer Line
        Help Line
        +91 9744132025
        +91 9744982222
        reformationonline@gmail.com
            Prayer Request     
         
         
       
         
         
       
        © Copyright 2015 reformationvoiceonline.
  All rights reserved