ശരീരത്തില്‍ കുത്തിവയ്ക്കാവുന്ന ക്യാമറ വരുന്നു

facebooktwittergoogle_plusmail

ജര്‍മ്മനി. ത്രീഡി പ്രിന്റിങ് ടെക്‌നോളജി ഉപയോഗിച്ച് ശരീരത്തില്‍ കുത്തിവയ്ക്കാവുന്നത്ര വലിപ്പത്തിലുള്ള ക്യാമറയുമായി ജര്‍മ്മന്‍ ഗവേഷകര്‍. വെറും ഉപ്പുതരിയുടെ അത്രയും വലിപ്പം മാത്രമാണ് ഈ ക്യാമറയ്ക്കുള്ളത്.ഇത് ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനുള്ള എന്‍ഡോസ്‌കോപ്പ് ക്യാമറയായി ഉപയോഗിക്കാന്‍ കഴിയുന്നതാണത്രേ. കൂടാതെ രഹസ്യ നിരീക്ഷണ ക്യാമറയായും ഉപയോഗിക്കാന്‍ സാധിക്കും. മൂന്നു ലെന്‍സുകളുള്ള ഈ ക്യാമറ ഒരു മുടിനാരിന്റെ അത്രയും വലിപ്പമുള്ള ഒപ്റ്റിക് ഫൈബറില്‍ ഘടിപ്പിക്കാവുന്നതാണ്. സ്റ്റട്ട്ഗാര്‍ട്ട് സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടുപിടുത്തത്തിനു പിന്നില്‍. ഇതിന്റെ നിര്‍മ്മാണത്തിന് മണിക്കൂറുകള്‍ മാത്രമാണ് വേണ്ടിവന്നതെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. 100 മൈക്രോമീറ്റര്‍ വീതിയുള്ള ഈ ലെന്‍സിന് 3.0 മില്ലീമീറ്റര്‍ അകലത്തിലുള്ള ദൃശ്യങ്ങളെ ഫോക്കസ് ചെയ്യാന്‍ സാധിക്കും. സിറിഞ്ചിന്റെ സൂചിയ്ക്കകത്ത് കൊള്ളുന്ന ഈ ക്യാമറ വേണമെങ്കില്‍ മനുഷ്യശരീരത്തിലേക്കും ആവശ്യമെങ്കില്‍ തലച്ചോറിലേക്കും ഇന്‍ജക്ട് ചെയ്യാന്‍ സാധിക്കുന്നവയാണ്. രഹസ്യനിരീക്ഷണത്തിനും ജാഗ്രതാ സംവിധാനത്തിനും ഈ കുഞ്ഞു ക്യാമറ സഹായകമാകുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.

facebooktwittergoogle_plusmail
  FROM THIS SECTION
  • ജീവിച്ചിരിക്കുന്നവരുടെ കട്ടൗട്ടുകളും ബാനറുകളും വേണ്ടെന്ന് മദ്രാസ് ഹൈക്കോടതി
    • ചെന്നൈ. നിലവില്‍ ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ബാനറുകളും കട്ടൗട്ടുകളും പൊതുസ്ഥലങ്ങളില്‍ വെയ്ക്കരുതെന്ന്....
  • മന്ത്രിസഭയിലെ വിവരങ്ങള്‍ ചോരുന്നതില്‍ മുഖ്യമന്ത്രിയ്ക്ക് അതൃപ്തി
    • തിരുവനന്തപുരം. മന്ത്രിസഭയിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് മുഖ്യമന്ത്രി....
  • വ്യവസായ സ്ഥാപനങ്ങളില്‍ ജലശുദ്ധീകരണം നിര്‍ബന്ധമാക്കി
    • തിരുവനന്തപുരം. വ്യവസായ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിക്കുന്നതിനും വീണ്ടും ഉപയോഗിക്കുന്നതിനും....
  • ഭൂചലനം പ്രവചിക്കാന്‍ സംവിധാനം
    • ലണ്ടന്‍. ഭൂചലനം പ്രവചിക്കുന്ന സംവിധാനവുമായി ശാസ്ത്രജ്ഞര്‍. യു എസിലെ ബോസ്റ്റണ്‍....
  • വ്യവസായ സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറിനകം പെര്‍മിറ്റ്
    • തിരുവനന്തപുരം. അപേക്ഷിച്ച് 24 മണിക്കൂറുകള്‍ക്കകം പെര്‍മിറ്റ് നല്‍കാന്‍ നിര്‍ദ്ദേശം. തദ്ദേശ....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved