ഉണരാനുള്ള സമയം

Facebooktwittergoogle_plusmail

റ്റോമി ഫിലിപ്. ദോഹ
ഒരു വിജയകരമായ ക്രിസ് തീയ ജീവിതം നയിക്കുന്നതി നും അത് പൂര്‍ത്തീകരിക്കുന്നതിനും ക്രിസ്തുവിനെ എതിരേല്‍ക്കാനായി ഉയിര്‍ക്കുന്നതിനുമൊന്നും പരിശുദ്ധാത്മാവിന്റെ ശക്തി കൂടാതെ കഴിയില്ല എന്ന് തിരുവചനം നമ്മെ വ്യക്തമായി പഠിപ്പിക്കുന്നു. നമ്മുടെ സഭയുടെ സ്ഥാപനത്തില്‍ പ്രധാന പങ്കു വഹിച്ചത് പരിശുദ്ധാത്മാവാണ്. പില്‍ക്കാലത്ത് ഉപദേശത്തില്‍ വന്ന അയവ്, വികലമായ വിശ്വാസപ്രമാണങ്ങളും ആചാരങ്ങളും ലൗകീകതയും നിറച്ച് മലീമസമാക്കിയപ്പോള്‍ ശക്തിരഹിതമായ വെറും ചടങ്ങുകള്‍ മാത്രമായി ആരാധന അധപതിച്ചു. നൂറ്റാണ്ടുകളില്‍ കെടാത്ത തിരിനാളം പോലെ ന്യൂനപക്ഷമായി ചുരുങ്ങിപ്പോയ പരിശുദ്ധാത്മാവിലുള്ള ഭക്തിയും ആരാധനയും ഒരു നൂറ്റാണ്ടു മുമ്പ് വീണ്ടും പിന്മാരി പോലെ പ്രത്യക്ഷമായി സഭയെ ഉണര്‍വിലേക്ക് നയിക്കാനിടയായി.
wake-up-happy
ആദ്യമൊക്കെ തെല്ലൊരു പരിഹാസത്തോടും അവജ്ഞയോടും വിരോധത്തോടുമാണ് പൗരോഹിത്യ സഭകള്‍ ഇതി നെ നോക്കിക്കണ്ടത്. എന്നാ ല്‍ കരിസ്മാറ്റിക് പ്രവര്‍ത്തനം മുഖാന്തിരം 80-90 ഒക്കെയായപ്പോള്‍ ഹല്ലേലുയ്യാ ശബ്ദങ്ങള്‍ക്കും സ്‌തോത്രസ്വരങ്ങള്‍ക്കും അന്യഭാഷാ ഭാഷണത്തിനും ഒന്നും വിലക്കില്ലാതെ നിര്‍ലോഭമായി പറയാനുള്ള അവസരം നല്‍കി. എങ്കിലും തിരുവചനം അതിന്റെ പൂര്‍ണ്ണ അളവില്‍ പഠിപ്പിക്കാന്‍ വിസമ്മതിക്കുന്നതിനു കാരണം മറിയയെ ആരാധിക്കുന്നതും മദ്ധ്യസ്ഥാരാധന നടത്തുന്നതും പോലു ള്ള ദുരാചാരങ്ങള്‍ തുടരുന്നതിനാലാണ്. ക്രിസ്തു തന്റെ ശിഷ്യന്മാര്‍ക്ക് പകര്‍ന്നു ന ല്‍കിയ അറിവ് ദൈവരാജ്യ പ്രവേശനത്തെ സംബന്ധിച്ചായിരുന്നു. അതിന്റെ തുടക്കമെന്നവണ്ണം നല്‍കിയ കല്‍പ്പനയായിരുന്നു പരിശുദ്ധാത്മാവിനായി കാത്തിരിക്കുക എന്നത്. പരിശുദ്ധാത്മാവ് നയിക്കുന്നതു പോലെ മാത്രമേ നിങ്ങള്‍ മുന്നോട്ടു പോകാവൂ എന്ന പ്രാധാന്യമര്‍ഹിക്കുന്ന കല്‍പ്പന അവഗണിക്കുകയോ നിസാരമാ യി കാണുകയോ ചെയ്യുക നിമിത്തം ഉണ്ടായിട്ടുള്ള അ പചയങ്ങള്‍ ദൈവസഭ അറിയുകയും അനുഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ക്രിസ്തുവിനെ എതിരേല്‍ക്കാന്‍ ഇറങ്ങിത്തിരിച്ച 10 കന്യകമാരുടെ അനുഭവം വളരെ വിചിന്തനീയമാണ്. ബുദ്ധിയോടെ പ്രവര്‍ത്തിച്ച 5 പേര്‍ മണവാളന്റെ വരവിനൊപ്പം ചേര്‍ക്കപ്പെട്ടു. കാര ണം അന്വേഷിച്ചാല്‍ അവര്‍ മറ്റുള്ളവരേപ്പോലെ വിളക്കു തെളിഞ്ഞു കത്തുന്നതിന് ശ്രദ്ധിച്ചു. അതിലുപരി മറ്റൊ രു പാത്രത്തില്‍ എണ്ണ കരുതുകയും ചെയ്തു. ഇവിടെ നോട്ടത്തിലും ഭാവത്തിലും 10പേരും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളൊന്നും കാണുന്നില്ല. എല്ലാവരും കന്യകമാര്‍. വിളക്കു കത്തുന്നുണ്ട്. എല്ലാവര്‍ക്കും മയ ക്കം പിടിച്ചു. എല്ലാവരും ഒരു പോലെ തോന്നിക്കുന്നു. മയക്കത്തിനിടയില്‍ മണവാളന്‍ വരുന്നു എന്ന ആര്‍പ്പുവിളി കേട്ടപ്പോള്‍ ബുദ്ധിയില്ലാത്ത കന്യകമാരുടെ വിളക്ക് തെളിച്ചം ഇല്ലാതെ കെട്ടു പോകുന്നതാണ് കണ്ടത്. അപ്പോഴാണ് മറ്റുള്ളവരുടെ പാത്രത്തില്‍ ഒരു ശേഖരം കണ്ടത്. അവരോടു ചോദിക്കാമെന്നു വച്ചപ്പോള്‍ ബുദ്ധിയുള്ള മറുപടി ലഭിച്ചു. ഇത് മണവാളന്റെ വരവില്‍ ഞങ്ങ ള്‍ ഞങ്ങള്‍ക്കായി കരുതിയതാണ്. അത് വേറൊരാള്‍ക്ക് നല്‍കിയാല്‍ ആര്‍ക്കും ഉപയോഗമില്ലാത്ത അവസ്ഥ വ രും എന്ന് അവര്‍ അറിയിക്കുകയും വേണ്ടത് സ്വയം കരുതുവാന്‍ ഉപദേശിക്കുകയും ചെയ്തു. ഉപദേശം സ്വീകരിച്ച ബുദ്ധിയില്ലാത്ത കന്യകമാര്‍ കരുതലിന്റെ അന്വേഷണത്തില്‍ പാത്രവുമായി അലയുന്ന സമയം മണവാളന്‍ വന്നു. വിളക്കുമായി ഒരുങ്ങി കാത്തിരുന്ന കന്യകമാര്‍ മണവാളനോടൊപ്പം പ്രവേശിക്കുകയും കതകടയുകയും ചെയ്തു. ഇവിടെ കൈവിടപ്പെട്ടുപോയ അഞ്ചുപേരുടെ നില വളരെ സങ്കടകരവും പരിതാപകരവുമാണ്. ഒരുമിച്ചിറങ്ങിയവരില്‍ അഞ്ചുപേര്‍ എണ്ണ തീര്‍ന്നുപോയിട്ട് വിളക്കുകത്താതെ വരരുത് എന്ന കണക്കുകൂട്ടലില്‍ വിവിധ സമയങ്ങളില്‍ അവരുടെ ഒരുക്കം പുതുക്കുകയും എണ്ണ കരുതുകയും ചെയ്തിട്ടുണ്ടാകാം. തക്കത്തില്‍ വിനിയോഗിക്കാതെ സമയത്തെ തള്ളി നീക്കി പ്രായോഗികതലത്തില്‍ മറ്റു പലതിനും ജീവിതത്തില്‍ പ്രാധാന്യത കല്‍പിച്ച ബുദ്ധിയില്ലാത്ത കന്യകമാര്‍ക്ക് വന്ന ദുര്യോഗം ഓര്‍മ്മിപ്പിച്ച് ക്രിസ്തു നാഥന്‍ തന്റെ ശിഷ്യന്മാരോടു പറയുന്ന വാക്കുകള്‍ ശ്രദ്ധേയമാണ്.
Parable-Ten-Virgings-Main-Ten-Virgins-Explained
നാളും നാഴികയും അറിയാത്തതുകൊണ്ട് നിങ്ങള്‍ ഉണര്‍ന്നിരിപ്പിന്‍. നമ്മുടേതാ യ ചിന്തകളില്‍ ഒതുങ്ങുന്ന കാര്യമല്ല ദൈവിക പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതു നാം തിരിച്ചറിയുമ്പോള്‍ ദൈവീക കാര്യങ്ങള്‍ക്ക് ഗൗരവമായ സ്ഥാനം നല്‍കി സമയം ത ക്കത്തില്‍ വിനിയോഗിക്കാന്‍ തയാറാകും. ക്രിസ്തുവിന്റെ വരവ് ഏതു നാഴികയിലും ആയിക്കോട്ടെ, മണവാളന്‍ വരുന്നു എന്നുള്ള ആര്‍പ്പില്‍ നാം ഒരുക്കത്തിലായിരിക്കണം എന്ന വസ്തുത മറന്നുപോകരുത്. മണവാളന്റെ ആര്‍പ്പിന്റെ സ്വരം കേള്‍ക്കുമ്പോള്‍ എണ്ണയുടെ ശേഖരം പരിശോധിക്കാന്‍ പോയാല്‍ നാം വൈകിപ്പോകും. ദൈവം തന്റെ കാര്യപരിപാടിയില്‍ ഉള്ളത് ചെയ്യട്ടെ. നാം ചെയ്യേണ്ടത് സമയം തക്കത്തില്‍ ഉപയോഗിക്കുക എന്നുള്ളതാണ്. ദൈവീകകാര്യങ്ങളെ ഗൗരവമുള്ളതായി കണ്ട് കര്‍ത്താവിന്റെ വരവില്‍ ഒരുക്കത്തോടും കരുതലോടും കാണപ്പെടുന്ന കൂട്ടത്തില്‍ നാം ആകുവാന്‍ വേണ്ടി നമുക്കും പരിശ്രമിക്കാം. പ്രാര്‍ത്ഥിക്കാം.

Facebooktwittergoogle_plusmail
  FROM THIS SECTION
 • l ലോകം തരാത്ത സന്തോഷം – ഷീലാ ദാസ് l
  • ഷീലാ ദാസ് യേശുക്രിസ്തു മടങ്ങിപ്പോകുന്നതിനുമുന്‍പ് തന്റെ ശിഷ്യന്മാരോടു പറഞ്ഞു, നിങ്ങളുടെ....
 • | സി.ഇ.എം യുവമുന്നേറ്റ യാത്ര ഏപ്രില്‍ 23 മുതല്‍ മെയ്‌ 18 വരെ |
  • തിരുവല്ല: ശാരോണ്‍ ഫെല്ലോഷിപ്പ് ചര്ച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍....
 • കുറച്ചു പ്രസംഗിക്കുക..അധികം പ്രവര്‍ത്തിക്കുക ബ്ര. റോഷന്‍ വര്‍ഗീസ്
  • സുഖദു:ഖസമ്മിശ്രമായിരുന്ന 2017 നമ്മെ വിട്ടുകടന്നുപോയി .ആണ്ടിന്റെ ആരംഭം മുതല്‍ അവസാനം....
 • ചുവന്ന പശുക്കിടാവിന്റെ ജനനമോ, ദൈവകുഞ്ഞാടിന്റെ മരണമോ അത്ഭുതം?
  • ജെയിംസ് കോശി ജോര്‍ജ്ജ്‌ യഹൂദന്‍മാര്‍ വളരെ ആകാം ക്ഷയോടെ കാത്തി....
 • തുല്യം പറയാന്‍ കഴിയാത്ത ഭാഗ്യം
  • റ്റോമി ഫിലിപ്. ദോഹ മനുഷ്യനെ സംബന്ധിച്ച് ദൈവവചന വെളിച്ചത്തില്‍ ദൈവത്തെ....
    India Mission TV
    FACE TO FACE
 • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
    Prayer Line
        Help Line
        +91 9744132025
        +91 9744982222
        reformationonline@gmail.com
            Prayer Request     
         
         
       
         
         
       
        © Copyright 2015 reformationvoiceonline.
  All rights reserved