വീടു വൃത്തിയാക്കാന്‍ റോബോട്ട് വാക്വം

Facebooktwittergoogle_plusmail

ബെയ്ജിങ്. വീടു വൃത്തിയാക്കാന്‍ റോബോട്ട് വാക്വം ക്ലീനറുമായി ചൈനീസ് കമ്പനിയായ ഷവോമി രംഗത്ത്. എം ഐ ഇക്കോസിസ്റ്റത്തിന്റെ ഭാഗമായാണ് കമ്പനി റോബോട്ട് വാക്വം ക്ലീനറിനെ അവതരിപ്പിക്കുന്നത്. സാധാരണ വാക്വം ക്ലീനറുമായി സാമ്യമില്ലാത്ത രൂപകല്‍പ്പനയാണിതിന്. വൃത്താകൃതിയില്‍ അല്പം കനമുള്ള പ്ലേറ്റാണ് ഇത്. 360 ഡിഗ്രിയില്‍ സെക്കന്‍ഡില്‍ 1800 തവണ സ്‌കാന്‍ ചെയ്യാന്‍ കഴിവുള്ള ലേസര്‍ ഡിസ്റ്റന്‍സ് സെന്‍സറാണ് ഇതിലുള്ള പ്രധാനഘടകം. ഇതു കൂടാതെ അള്‍ട്രാസോണിക് റഡാര്‍ സെന്‍സറും ക്ലിഫ് സെന്‍സറും തുടങ്ങി 12 സെന്‍സറുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രൈവറില്ലാ കാറിന് ഉപയോഗിക്കുന്ന സംവിധാനമാണ് ഇതിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൃത്തിയാക്കേണ്ട ഇടങ്ങളിലെ ഉയര്‍ച്ചതാഴ്ചകളും തടസങ്ങളും മുന്‍കൂട്ടി കണ്ടെത്താന്‍ സെന്‍സറുകള്‍ക്ക് സാധിക്കും.ഇതില്‍ സൈമള്‍ട്ടേനിയസ് ലോക്കലൈസേഷന്‍ ആന്‍ഡ് മാപ്പിംഗ് എന്ന സംവിധാനമുണ്ട്. അതിന് തറയിലെ വൃത്തികേടായ ഭാഗങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. ഈ വാക്വം ക്ലീനര്‍ ഓണാക്കി തറയില്‍ വച്ചാല്‍ അഴുക്കുള്ള ഭാഗത്തേക്കു തനിയെ സഞ്ചരിച്ച് അവ ഉള്ളിലേക്കു വലിച്ചെടുക്കും. തടസ്സങ്ങള്‍ ഒരു സെന്റിമീറ്റര്‍ അകലെവെച്ചും തിരിച്ചറിഞ്ഞ് വഴിമാറി പോകാനുള്ള കഴിവ് റോബോട്ട് വാക്വം ക്ലീനറിനുണ്ട്. ഇതിലുള്ള 5200 എം എ എച്ച് ബാറ്ററിയ്ക്ക് രണ്ടരമണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഇതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന് റിമോട്ടുപോല പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്പും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. 16992 രൂപയാണ് വിപണിയില്‍ ഇതിന്റെ വില കണക്കാക്കുന്നത്.

Facebooktwittergoogle_plusmail
  FROM THIS SECTION
  • | വെള്ളം ശുദ്ധമാക്കാന്‍ ഇനി പോഞ്ചുമതി, പുതിയ കണ്ടെത്തലുമായി ഇന്ത്യന്‍ വംശജ |
    • ടൊറൊന്റൊ: വെള്ളത്തിലെ മാലിന്യങ്ങള്‍ വലിച്ചെടുക്കുന്ന സ്പോഞ്ചുമായി ഇന്ത്യന്‍ വംശജയായ ഗവേഷക.....
  • | യു.എ.ഇ വീസ – നിയമങ്ങള്‍ പരിഷ്കരിച്ച |
    • ദുബായ്: രാജ്യത്തെ തൊഴില്‍ – വീസ ചട്ടങ്ങളില്‍ അടിമുടി മാറ്റങ്ങളുമായി....
  • l ലോകം തരാത്ത സന്തോഷം – ഷീലാ ദാസ് l
    • ഷീലാ ദാസ് യേശുക്രിസ്തു മടങ്ങിപ്പോകുന്നതിനുമുന്‍പ് തന്റെ ശിഷ്യന്മാരോടു പറഞ്ഞു, നിങ്ങളുടെ....
  • l റവ. ഡോ. കോശി വൈദ്യന് വിശിഷ്ടപുരസ്കാരം നല്‍കി ആദരിച്ചു.l
    • ന്യൂയോര്‍ക്ക്: കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം ഓഫ് നോര്‍ത്ത് –....
  • l പാസ്റ്റര്‍ സാം യൂ ഇളമ്പല്‍ സി എ പ്രസിഡന്റ് l
    • പുനലൂര്‍: അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ പത്രിക സംഘടനയായ സി.എ.....
  • l കൊടുങ്ങല്ലര്‍ ആക്രമണത്തിന്റെ വീഡിയോ വൈറലായി; കര്‍ശന നടപടികളുമായി സര്‍ക്കാര്‍ l
    • കൊടുങ്ങല്ലൂര്‍ : കഴിഞ്ഞ ദിവസം നടന്ന മനുഷ്യാവകാശ ലംഘനം സംബന്ധിച്ചു....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved