ഇന്ത്യ- ഇംഗ്ലണ്ട് ക്രിക്കറ്റ് ടെസ്റ്റ് ഒരുക്കങ്ങള്‍ ആരംഭിച്ചു

facebooktwittergoogle_plusmail

ന്യൂഡല്‍ഹി: ഇന്ത്യ- ഇംഗ്ലണ്ട് ക്രിക്കറ്റ് ആദ്യ ടെസ്റ്റ് ഒന്‍പതിന് രാജ്‌കോട്ടില്‍ ആരംഭിക്കുന്ന ടീമുകള്‍ തയാറെടുപ്പു തുടങ്ങി. ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ രാജ്‌കോട്ടില്‍ എത്തിയപ്പോള്‍ ഇംഗ്ലണ്ട് ടീം മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും പരിശീലനം നടത്തി. ഇന്നു ടീം രാജ്‌കോട്ടിലേക്കു യാത്ര തിരിക്കും.

ജയിംസ് ആന്‍ഡേഴ്‌സന്‍ പരുക്കില്‍ നിന്നു ഭേദമായി തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത ടീമിന് ആവേശം പകരുന്നുണ്ടെന്നു ഇംഗ്ലണ്ട് നായകന്‍ അലസ്റ്റയര്‍ കുക്ക് പറഞ്ഞു. ആദ്യ ടെസ്റ്റിന്റെ സമയത്തു തന്നെ ആന്‍ഡേഴ്‌സന്‍ എത്തുമെങ്കിലും വിശാഖപട്ടണത്തു നടക്കുന്ന രണ്ടാം ടെസ്റ്റിലേ കളിക്കാന്‍ സാധ്യതയുള്ളു. ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് (463) നേടിയ ഇംഗ്ലിഷ് ബോളറായ ആന്‍ഡേഴ്‌സന്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ ഫലപ്രദമാകുമെന്ന കണക്കുകൂട്ടലിലാണ് ടീം. ബംഗ്ലദേശിനെതിരായ പരമ്ബരയിലും ആന്‍ഡേഴ്‌സന്‍ പങ്കെടുത്തില്ല. 2012ല്‍ ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ ഗ്രെയിം സ്വാനും മോണ്ടി പനേസറുമായിരുന്നു സ്പിന്നര്‍മാര്‍. എന്നാല്‍ കൂടുതല്‍ സന്തുലിതമാണ് ഇപ്പോഴത്തെ ടീമെന്നും ആറു ബോളര്‍മാരെ വരെ ഉള്‍പ്പെടുത്താന്‍ കഴിയുമെന്നും കുക്ക് വ്യക്തമാക്കി.
15 അംഗ ഇന്ത്യന്‍ ടീം വിരാട് കൊഹ്ലി (ക്യാപ്ടന്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ചേതേശ്വര്‍ പൂജാര, ഗൗതം ഗംഭീര്‍, അജിങ്ക്വ രഹാനെ, കരുണ്‍ നായര്‍, വൃദ്ധിമാന്‍സാഹ (വിക്കറ്റ് കീപ്പര്‍), ഇശാന്ത് ശര്‍മ്മ, മുരളി വിജയ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ, ജയന്ത് യാദവ്.

ടെസ്റ്റ് പരമ്ബര ഫിക്‌സ്ചര്‍ ഒന്നാം ടെസ്റ്റ് നവം 9-13 രാജ്‌കോട്ട്, രണ്ടാം ടെസ്റ്റ് നവം. 17-21 വിശാഖപട്ടണം,മൂന്നാം ടെസ്റ്റ് നവം. 26-30 മൊഹാലി, നാലാം ടെസ്റ്റ് ഡിസം. 8-12 മുംബയ്,5- ടെസ്റ്റ് ഡിസം. 16-20 ചെന്നൈ ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദ് പറഞ്ഞു.

facebooktwittergoogle_plusmail
  FROM THIS SECTION
  • വരുന്നു എയര്‍ടാക്‌സികള്‍
    • ബര്‍ലിന്‍. ഹെലികോപ്ടറിന്റെയും ഡ്രോണിന്റെയും മിശ്രിതമായ വാഹനം വോളോ കോപ്റ്റര്‍ എന്ന....
  • ഇടിമിന്നലില്‍ നിന്നു രക്ഷിക്കാന്‍ അറസ്റ്റര്‍
    • തിരുവനന്തപുരം. ഇടിമിന്നലില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനായി അറസ്റ്റര്‍ എന്ന പുതിയ....
  • ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് തുടക്കം
    • ന്യൂഡല്‍ഹി. രാജ്യത്തെ ആദ്യമായി ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് തുടക്കമായി. മുംബൈയെയും....
  • ഡ്രൈവിംഗ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രം
    • ന്യൂഡല്‍ഹി. ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പാന്‍കാര്‍ഡു മുതല്‍....
  • വൈദ്യുതി വാഹനവ്യവസായനയവുമായി കര്‍ണ്ണാടക
    • കര്‍ണാടക. വൈദ്യുതി വാഹന വ്യവസായ നയം പ്രഖ്യാപിക്കുന്ന ആദ്യത്തെ സംസ്ഥാനമായി....
  • കാന്‍സര്‍ കണ്ടെത്താന്‍ പത്തു സെക്കന്റ്
    • ടെക്‌സാസ്. കാന്‍സര്‍ ബാധിച്ച കോശത്തെ പത്തു സെക്കന്റു കൊണ്ട് കണ്ടെത്താന്‍....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved