തൈറോയ്ഡിനെ അറിയാം

facebooktwittergoogle_plusmail

ചിത്രശലഭത്തിന്റെ ആകൃതിയില്‍ കഴുത്തിനു മുന്‍ഭാഗത്തായാണ് തൈറോയ്ഡ് ഗ്രന്ഥികള്‍ കാണപ്പെടുന്നത്. കോശത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായകമായ പങ്കുള്ള ടി 3,ടി4 എന്നീ ഹോര്‍മേണുകളുല്‍പ്പാദിപ്പിക്കുന്നത് ഈ ഗ്രന്ഥികളാണ്.ഇതു കുറയുന്നതും കൂടുന്നതും പ്രശ്‌നത്തിലേക്കു നയിക്കും. ആവശ്യമുള്ള അളവിനേക്കാള്‍ കുറഞ്ഞ അളവില്‍ ഹോര്‍മോണ്‍ ഉദ്പാദിപ്പിക്കുന്നത് ഹൈപ്പോ തൈറോയ്ഡിസം എന്നും കൂടുതല്‍ ഉദ്പാദിപ്പിക്കുന്നത് ഹൈപ്പര്‍ തൈറോയ്ഡിസം എന്നും അറിയപ്പെടുന്നു. കൂടാതെ തൈറോയ്ഡ് ഗ്രന്ഥിയില്‍ കാണപ്പെടുന്ന ഗോയിറ്റര്‍ എന്ന പേരിലുളള മുഴയും രോഗമായി പരിഗണിക്കുന്നു. അമിതമായ വൈകാരിക പ്രകടനങ്ങള്‍,ദേഷ്യം, നിരാശ, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. അമിതമായ ഉറക്കവും അലസതയും ഹൈപ്പോതൈറോയ്ഡിന്റെ ലക്ഷണങ്ങളാണ്. കൂടാതെ അമിതമായ തണുപ്പ്, ശബ്ദവ്യത്യാസം, മുടികൊഴിച്ചില്‍ തുടങ്ങിയവയും ഉണ്ടാകും. ശരീരത്തില്‍ ചൂടു കൂടുകയും നെഞ്ചിടിപ്പു ഉയരുകയും ചെയ്യുന്നതും വിറയല്‍, വിയര്‍പ്പ്, ഉറക്കക്കുറവ് തുടങ്ങിയവയാണ് ഹൈപ്പര്‍ തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങള്‍. കൂടാതെ തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴകളും അപകടകരമാണ്. അര്‍ബുദസാധ്യതയുള്ള മുഴയാണെങ്കില്‍ ഓപ്പറേ
ഷന്‍ ചെയ്ത് നീക്കേണ്ടതായി വരും. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ രോഗസാധ്യത ഒമ്പത് ഇരട്ടിയാണ്. രോഗബാധിതരായ ആളുകള്‍ കൃത്രിമമായ നിറങ്ങളും രുചിക്കൂട്ടുകളും എരിവ്, പുളി തുടങ്ങിയവയും ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കണം.

facebooktwittergoogle_plusmail
  FROM THIS SECTION
  • സ്വിറ്റ്‌സര്‍ലന്‍ഡിലെ കുടുംബങ്ങളില്‍ വില്ലനായി മൊബൈല്‍ഫോണ്‍
    • സൂറിച്ച്. സ്വിറ്റ്‌സര്‍ലന്‍ഡിലെ രണ്ടുകുടുംബങ്ങളില്‍ ഒന്നുവീതം മൊബൈല്‍ ഫോണിന്റെ പേരില്‍ കലഹിക്കുന്നതായി....
  • ബിസിനസ്സ് എളുപ്പം ആന്ധ്രയിലെന്ന്
    • ന്യൂഡല്‍ഹി. ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്നതിന് ഏറ്റവും എളുപ്പം ആന്ധ്രയിലും തെലുങ്കാനയിലുമാണെന്ന്....
  • പപ്പായ ഉത്തമ ഔഷധം
    • പപ്പായ മനുഷ്യ ശരീരത്തിന് ഉത്തമമാണെന്ന് പറയേണ്ടതില്ലല്ലോ. എന്നാല്‍ നാം അറിഞ്ഞതിനേക്കാള്‍....
  • യുവാക്കള്‍ക്കും ഹാര്‍ട്ടറ്റാക്ക്
    • കൊച്ചി. ചെറുപ്പക്കാരെയും ഹാര്‍ട്ടറ്റാക്ക് ആക്രമിക്കുന്നു എന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍.....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved