ബ്രിട്ടീഷ് രാജ്ഞിയുടെ ‘ക്യൂന്‍സ് പുരസ്‌കാരം’ ലുലു ഗ്രൂപ്പിന്റെ ബ്രിട്ടനിലെ സ്ഥാപനമായ വൈ ഇന്റര്‍നാഷണലിന്റെ ഗ്രൂപ്പ് തലവന്‍ എം.എ.യൂസഫലി പുരസ്‌കാരം നല്‍കിയാദരിച്ചു

facebooktwittergoogle_plusmail

അബുദാബി: ബ്രിട്ടീഷ് രാജ്ഞിയുടെ ‘ക്യൂന്‍സ് പുരസ്‌കാരം’ ലുലു ഗ്രൂപ്പിന്റെ ബ്രിട്ടനിലെ സ്ഥാപനമായ വൈ ഇന്റര്‍നാഷണലിന്റെ ബ്രിട്ടനിലെ സാമ്ബത്തിക, വ്യാപാര, തൊഴില്‍ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ലുലു ഗ്രൂപ്പ് തലവന്‍ എം.എ. യൂസഫലിയെ ബ്രിട്ടീഷ് രാജ്ഞിയുടെ ‘ക്യൂന്‍സ്’ പുരസ്‌കാരം നല്‍കിയാദരിച്ചു. ബര്‍മിങ്ങാം സിറ്റി കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എലിസബത്ത് രാജ്ഞിയുടെ പ്രതിനിധി ജോണ്‍ ക്രാബ് ട്രീ പ്രഭുവാണ് പുരസ്‌കാരം സമര്‍പ്പിച്ചത്. ബര്‍മിങ്ങാം മേയര്‍ ആനി അണ്ടര്‍വുഡ്, വാണിജ്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ക്രിസ്റ്റിന്‍ ഹാമില്‍ട്ടണ്‍, പാര്‍ലമെന്റ് അംഗം ഖാലിദ് മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
.രാജ്ഞിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി തെരേസ മേയ് നല്‍കിയ സ്ഥാപനങ്ങളുടെ പട്ടികയ്ക്കാണ് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം ലഭിച്ചത്. ആദ്യമായാണ് മലയാളി ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് വ്യാപാരരംഗത്ത് ബ്രിട്ടനിലെ ഉന്നത ബഹുമതി. ലുലു ഗ്രൂപ്പിന്റെ ബ്രിട്ടനിലെ സ്ഥാപനമായ വൈ ഇന്റര്‍നാഷണലിന്റെ പ്രവര്‍ത്തനമികവ് കണക്കിലെടുത്താണ് പുരസ്‌കാരം. പുരസ്‌കാരസമര്‍പ്പണത്തിന്റെ ഭാഗമായി എലിസബത്ത് രാജ്ഞി ബക്കിങ്ങാം കൊട്ടാരത്തില്‍ നല്‍കിയ സ്വീകരണത്തില്‍ യൂസഫലി പങ്കെടുത്തു.

ബ്രിട്ടനില്‍ 2,100 കോടി രൂപയുടെ നിക്ഷേപമാണ് വിവിധ മേഖലകളില്‍ ലുലു ഗ്രൂപ്പ് നടത്തിയിട്ടുള്ളതെന്ന് യൂസഫലി വ്യക്തമാക്കി. ബര്‍മിങ്ങാം സിറ്റി കൗണ്‍സില്‍ അഡ്വാന്‍സ്ഡ് മാനുഫാക്ചറിങ് സോണില്‍ അനുവദിച്ച 11.20 ഏക്കര്‍ സ്ഥലത്ത് 300 കോടി രൂപ മുതല്‍മുടക്കില്‍ അത്യാധുനിക ഭക്ഷ്യസംസ്‌കരണകേന്ദ്രത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കോട്ട്‌ലന്‍ഡ്യാര്‍ഡ് പൈതൃകമന്ദിരം, ഈസ്റ്റ് ഇന്ത്യാ കമ്ബനി എന്നിവയിലാണ് ലുലു ഗ്രൂപ്പ് ബ്രിട്ടനില്‍ മുതല്‍മുടക്കിയിട്ടുള്ളത്.

facebooktwittergoogle_plusmail
  FROM THIS SECTION
  • വരുന്നു എയര്‍ടാക്‌സികള്‍
    • ബര്‍ലിന്‍. ഹെലികോപ്ടറിന്റെയും ഡ്രോണിന്റെയും മിശ്രിതമായ വാഹനം വോളോ കോപ്റ്റര്‍ എന്ന....
  • ഇടിമിന്നലില്‍ നിന്നു രക്ഷിക്കാന്‍ അറസ്റ്റര്‍
    • തിരുവനന്തപുരം. ഇടിമിന്നലില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനായി അറസ്റ്റര്‍ എന്ന പുതിയ....
  • ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് തുടക്കം
    • ന്യൂഡല്‍ഹി. രാജ്യത്തെ ആദ്യമായി ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് തുടക്കമായി. മുംബൈയെയും....
  • ഡ്രൈവിംഗ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രം
    • ന്യൂഡല്‍ഹി. ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. പാന്‍കാര്‍ഡു മുതല്‍....
  • വൈദ്യുതി വാഹനവ്യവസായനയവുമായി കര്‍ണ്ണാടക
    • കര്‍ണാടക. വൈദ്യുതി വാഹന വ്യവസായ നയം പ്രഖ്യാപിക്കുന്ന ആദ്യത്തെ സംസ്ഥാനമായി....
  • കാന്‍സര്‍ കണ്ടെത്താന്‍ പത്തു സെക്കന്റ്
    • ടെക്‌സാസ്. കാന്‍സര്‍ ബാധിച്ച കോശത്തെ പത്തു സെക്കന്റു കൊണ്ട് കണ്ടെത്താന്‍....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved