കുഞ്ഞുമക്കളെ സ്‌നേഹിക്കാം

Facebooktwittergoogle_plusmail

എഡിറ്റോറിയല്‍
ജോര്‍ജ്ജ് വറുഗീസ് തൈപ്പറമ്പില്‍
ഒരുപാടു വിഭവങ്ങള്‍ നമു ക്കായി ഒരുക്കിയിരിക്കുന്ന പ്രകൃതി നമുക്കുണ്ട്. ഓരോ വ്യക്തിയ്ക്കും ജീവിക്കുന്നതി നാവശ്യമായ സകലതും നമു ക്ക് ലഭിക്കും. എന്നാല്‍ ഏറ്റ വും ശ്രേഷ്ഠമായ പ്രകൃതി വി ഭവം കുഞ്ഞുങ്ങളാ’ണെന്ന് നമുക്കറിയാം. എന്നാല്‍ നമ്മു ടെ കുഞ്ഞുമക്കളെ സ്‌നേഹി ക്കാന്‍ നാം ശ്രമിക്കാറുണ്ടോ എന്നത് ചിന്തനീയമാണ്. ഒരു വയസുള്ള പിഞ്ചു കുഞ്ഞി നെ ഡേ കെയറിലെ ആയ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ കേരളം ഞെട്ടലോടെയാണ് കണ്ടത്. കുഞ്ഞുങ്ങളെ ഡേ കെയറിലാക്കി പോകുന്ന അ മ്മമാരെ നമ്മള്‍ കുറ്റപ്പെടു ത്തിയേക്കാം. എന്നാല്‍ അത് അവരുടെ സാഹചര്യമെന്നേ പറയാന്‍ കഴിയൂ. എന്നാല്‍ കുഞ്ഞുങ്ങളെ പരിപാലിക്കു ന്നതിന് തയാറാകുന്ന ആയ മാരും ജീവനക്കാരും മനുഷ്യ ത്വമില്ലാതെ പെരുമാറിയാല്‍ എന്തുചെയ്യും? ഇന്നത്തെ കുഞ്ഞുങ്ങളാണ് നാളത്തെ പൗരന്മാര്‍ എന്നു നമുക്കറി യാം. കുഞ്ഞുങ്ങളെ ഒരുപാടു ശിക്ഷിച്ചാല്‍ അവര്‍ മര്യാദ ക്കാരായി വളരുമെന്നാണ് ചിലരുടെയെങ്കിലും ധാരണ. എന്നാല്‍ അമിതശിക്ഷ അവ രെ റിബലുകളാക്കി മാറ്റിയേ ക്കാം.

ഒരു സ്ത്രീ ഒരു പെണ്‍ കുട്ടിയെ നിര്‍ബാധം തല്ലിച്ച തയ്ക്കുന്ന വീഡിയോ സമൂ ഹമാധ്യമങ്ങളില്‍ വൈറലാ യി. ഈ സ്ത്രീയെപ്പറ്റി ചിന്തിച്ചാല്‍ നമുക്ക് മനസ്സി ലാക്കാന്‍ സാധിക്കുന്നത് ഒരു കുട്ടിയായതിനാല്‍ മാത്ര മാണ് അവര്‍ അതിനു മുതി ര്‍ന്നത്. അതിനൊരിക്കലും തന്നെ തിരിച്ചു തല്ലാന്‍ കഴിയില്ലെന്ന് നന്നായി അറി യാവുന്നതിനാല്‍ മാത്രമാണ് ഇത്തരക്കാര്‍ കുഞ്ഞുങ്ങളോ ട് ക്രൂരത കാണിക്കുന്നത്. ന മ്മുടെ സ്‌കൂളുകളിലും അവ സ്ഥ മറിച്ചല്ല. ഡസ്‌കില്‍ തല വച്ച് ഉറക്കുന്ന കുഞ്ഞുങ്ങള്‍ ക്കിടയിലൂടെ തടിസ്‌കെയി ലുമായി നടക്കുന്ന ടീച്ചര്‍ ഏ തെങ്കിലും കുരുന്നിന്റെ തല യൊന്നു പൊങ്ങിയാല്‍ തല യില്‍ സ്‌കെയിലുകൊണ്ട് പ്ര ഹരിക്കുമ്പോള്‍ നിസഹായ രായിപ്പോകുന്ന ആ പിഞ്ചു മക്കളുടെ അവസ്ഥ എന്തേ മനസിലാക്കാന്‍ കഴിയാതെ പോകുന്നു?’മക്കളെ സ്‌നേഹിക്കുക എന്നാല്‍ മക്ക ളെ ശിക്ഷിക്കാതിരിക്കുക എന്നതല്ല. അവര്‍ ആവശ്യപ്പെ ടുന്നതെന്തും മുന്നും പിന്നും നോക്കാതെ വാങ്ങിക്കൊ ടുക്കലുമല്ല സ്‌നേഹം. യഥാര്‍ത്ഥ മനുഷ്യരും മൂല്യ മുള്ളവരുമായി അവരെ വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ നല്‍കുന്ന വിലയാണ് സ്‌നേഹം.’ നമുക്ക് സമ്പാദിക്കുന്നതിനാ യി മക്കളെ മറ്റുള്ളവരെ ഏല്‍ പ്പിച്ചു നാം പോകുമ്പോള്‍ ഓര്‍ക്കേണ്ടത് നാളെ അവ ര്‍ക്കു സമ്പാദിക്കേണ്ടി വരു മ്പോള്‍ അവര്‍ നിരുപാധികം നമ്മളെ മറ്റുള്ളവരെ ഏല്‍പി ച്ച് പോകും എന്നതാണ.് കുഞ്ഞുങ്ങള്‍ ചോദിക്കു ന്നതെന്തും വാങ്ങിക്കൊ ടുക്കലും അവരെ നല്ല സ്‌കൂ ളിലയച്ച് പഠിപ്പിക്കലുമാണ് സ്‌നേഹമെന്നും നമ്മില്‍ ചിലര്‍ തെറ്റിദ്ധരിക്കാറുണ്ട്.

എന്നാല്‍ കുഞ്ഞുങ്ങളോ ടൊപ്പം ചെലവിടാനും അവരെ കേള്‍ക്കാനും അവ രോടു സംസാരിക്കാനും മാതാപിതാക്കള്‍ സമയം കണ്ടെത്തണം. മാത്രമല്ല തെ റ്റുകള്‍ കാണുമ്പോള്‍ ഉചിത മായ രീതിയില്‍ അവരെ തി രുത്തുകയും ശിക്ഷിക്കുകയും വേണം. സ്‌നേഹിക്കുന്ന കുഞ്ഞുങ്ങളെ അവര്‍ക്ക് തെറ്റു മനസിലാക്കിക്കൊടു ത്തശേഷം ശിക്ഷിക്കുന്നത് ഉചിതമാണ്. ശിക്ഷിക്കു മ്പോള്‍ നമ്മള്‍ ഒരിക്കലും നമ്മുടെ ദേഷ്യം തീര്‍ക്കാന്‍ വേണ്ടിയല്ല തിരുത്തുന്നതി നാണ് ശിക്ഷിക്കുന്നതെന്ന് കുഞ്ഞുങ്ങള്‍ക്ക് ബോധ്യ മാകുംവിധം വേണം അതു ചെയ്യേണ്ടത്. അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും അവരെ ദൈവവചനം അഭ്യ സിപ്പിക്കുകയും ചെയ്താല്‍ എത്രയൊക്കെ പ്രതികൂല സാഹചര്യങ്ങള്‍ വന്നാലും പതറാ ത്തവരായി തളരാത്ത വരായി നമ്മുടെ തലമുറ വളര്‍ന്നുകൊള്ളും. കുഞ്ഞു ങ്ങളെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കുക. നമ്മള്‍ ചെ യ്യേണ്ടത് ചെയ്താല്‍ ദൈവം ചെയ്യേണ്ടത് ദൈവം ചെയ് തുകൊള്ളും. അനുഗ്രഹിക്ക പ്പെട്ട ഒരു തലമുറയ്ക്കായി പ്രയത്‌നിക്കാം.

Facebooktwittergoogle_plusmail
  FROM THIS SECTION
 • l ലോകം തരാത്ത സന്തോഷം – ഷീലാ ദാസ് l
  • ഷീലാ ദാസ് യേശുക്രിസ്തു മടങ്ങിപ്പോകുന്നതിനുമുന്‍പ് തന്റെ ശിഷ്യന്മാരോടു പറഞ്ഞു, നിങ്ങളുടെ....
 • സമ്പത്തിലും വിശ്വസ്തതയോടെ
  • എഡിറ്റോറിയല്‍ … ജോര്‍ജ്ജ് വറുഗീസ് തൈപ്പറമ്പില്‍ പഴയനിയമത്തിലും പുതിയ നിയമത്തിലും....
 • പെന്തക്കോസ്തിലെ നേതാക്കളറിയാന്‍……
  • ജോര്‍ജ്ജ് വറുഗീസ് തൈപ്പറമ്പില്‍           ....
 • അഭിനന്ദനം പ്രചോദനമാകുമ്പോള്‍………..
 • അഭിനന്ദനം പ്രചോദനമാകുമ്പോള്‍...........
   by, ജോര്‍ജ്ജ് വറുഗീസ് തൈപ്പറമ്പില്‍: സുഖവും ദു:ഖവും നിറഞ്ഞതാണ് നമ്മുടെ....
 • വയോധികര്‍ അവഗണിക്കപ്പെടുമ്പോള്‍………
 • വയോധികര്‍ അവഗണിക്കപ്പെടുമ്പോള്‍..
   ജോര്‍ജ്ജ് വറുഗീസ് തൈപ്പറമ്പില്‍ മനുഷ്യജീവിതത്തിന് ശൈശവം, ബാല്യം, കൗമാരം, യൗവനം,....
    India Mission TV
    FACE TO FACE
 • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
    Prayer Line
        Help Line
        +91 9744132025
        +91 9744982222
        reformationonline@gmail.com
            Prayer Request     
         
         
       
         
         
       
        © Copyright 2015 reformationvoiceonline.
  All rights reserved