കുറച്ചു പ്രസംഗിക്കുക..അധികം പ്രവര്‍ത്തിക്കുക ബ്ര. റോഷന്‍ വര്‍ഗീസ്

Facebooktwittergoogle_plusmail

സുഖദു:ഖസമ്മിശ്രമായിരുന്ന 2017 നമ്മെ വിട്ടുകടന്നുപോയി .ആണ്ടിന്റെ ആരംഭം മുതല്‍ അവസാനം വരെ കര്‍ത്താവ് നടത്തിയെന്നല്ലാതെ പുകഴുവാന്‍ ഒന്നുമില്ല. ആണ്ടവസാനയോഗവും ആത്മീയ ഭൗതീകമനുഷ്യനെ പുഷ്ടിപ്പെടുത്തുന്നതായിരുന്നു. കര്‍ത്താവിനുവേണ്ടി ചെയ്തതെന്ന് സ്വയം അവകാശപ്പെടുന്ന കാര്യങ്ങളുടെ ലിസ്റ്റുകള്‍ സാക്ഷ്യങ്ങളില്‍ വിളിച്ചുകൂവുന്നതോടൊപ്പം കഴിഞ്ഞവര്‍ഷങ്ങളില്‍ എടുത്തതുപോലെ തന്നെ ചില തീരുമാനങ്ങള്‍ ഈ ആണ്ടവസാനയോഗത്തിലും എടുക്കാന്‍ പലരും മടിച്ചില്ല. ശരീരംകൊണ്ട് കര്‍ത്താവിനുവേണ്ടി ഒന്നും ചെയ്യുവാന്‍ കഴിഞ്ഞില്ലെങ്കിലും സാമ്പത്തികമായി കഴിയുവോളം സഹായിക്കാന്‍ കഴിഞ്ഞല്ലോ എന്നോര്‍ത്ത് സംതൃപ്തിയടയുകയാണ് പലരും. നിങ്ങളുടെ നല്ല പ്രവൃത്തിയെ ദൈവം ആദരിക്കട്ടെ. എന്നാല്‍ നിങ്ങള്‍ കൈമാറിയ നന്മകള്‍ അര്‍ഹമായ കരങ്ങളിലാണോ എത്തപ്പെട്ടതെന്ന് നന്നായി പരിശോധിക്കേണ്ടിയിരിക്കുന്നു.
സോഷ്യല്‍ മീഡിയയുടെ സ്വാധീനം വളരെ ശക്തമായി നിറഞ്ഞുനിന്ന ഒരുവര്‍ഷമായിരുന്നു കഴിഞ്ഞുപോയത്. സുവിശേഷപ്രചാരണത്തിനു സോഷ്യല്‍ മീഡിയ നല്ലൊരു പ്ലാറ്റഫോമായി മാറി. പ്രസംഗങ്ങള്‍,കണ്‍വന്‍ഷനുകള്‍, സംഗീത പ്രോഗ്രാമുകള്‍, സംവാദങ്ങള്‍ എന്നിങ്ങനെ ഇന്റര്‍നെറ്റ് തുറന്നാല്‍ ലൈവുകളുടെ ഒരു ബഹളം തന്നെ. കര്‍ത്താവിനുവേണ്ടിവല്ലതും ചെയ്യണമെന്ന് ആഗ്രഹമുള്ള ഒരുകൂട്ടം ഇതിനുള്ളില്‍ ഉള്ളപ്പോള്‍തന്നെ സ്വന്തം പ്രശസ്തിക്കുവേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന ഭുരിപക്ഷം പെന്തക്കോസ്തുസംഘടനകളുടെ എണ്ണവും ദിനം പ്രതി കൂടിവരുകയാണ്. അവിടെയും ഉദ്ദേശ്യം പ്രശസ്തിതന്നെ. ആയിരക്കണക്കിന് സഭകള്‍ ഉള്ള സംഘടനകള്‍ മുതല്‍ മൂന്നോ നാലോ സഭകള്‍ മാത്രമുള്ള പെന്തക്കോസ്തുസംഘടനകള്‍വരെ ഇന്ന് നമ്മുടെ കൊച്ചുകോരളത്തിലുണ്ട്. ഒരു സംഘടനയില്‍ത്തന്നെ പലഗ്രൂപ്പുകള്‍. തങ്ങളുടെ നേതാക്കന്മാരെ കുറ്റംപറയുകയോ പ്രസ്ഥാനത്തിനെതിരെ സംസാരിക്കുകയോ ചെയ്താല്‍ അങ്ങനെയുള്ളവര്‍ക്കെതിരെ ഗുണ്ടായിസംവരെ കാണിക്കാന്‍ തയ്യാറായി നില്‍ക്കുന്ന തലമുറ. സമൂഹമാധ്യമങ്ങളിലൂടെയും, നേരിട്ടും അസഭ്യം പറയാനുംവെല്ലുവിളി നടത്താനും ഒരു മടിയും ഇല്ലാത്ത അനാത്മീകരുടെ കൂട്ടമായി അധപ്പതിച്ചിരിക്കുന്ന ഇന്ന് പെന്തക്കോസ്ത് സംഘടനകള്‍. സെഘടനാശക്തിപ്രകടനത്തിനായി വര്‍ഷം തോറും നടത്തുന്ന ജനറല്‍ കണ്‍വന്‍ഷനുകള്‍. ദൈവനാമത്തെ സ്‌നേഹിക്കുന്ന പാവം പിടിച്ച വിശ്വാസികളില്‍ നിന്ന് പിരിഞ്ഞുകിട്ടുന്ന ലക്ഷക്കണക്കിനു രൂപ (നടത്തിപ്പുകാര്‍ പത്തുപൈസ ഇറക്കുകയുമില്ല) ചിലവാക്കി നടത്തുന്ന പല കണ്‍വന്‍ഷന്‍ വേദികളും സംഘാടകരെയും സംഘടനകളെയും പുകഴ്ത്തി പറയാന്‍ സമയം കണ്ടെത്തുമ്പോള്‍ ക്രിസ്തുവിനെ ഉയര്‍ത്താന്‍ ബോധപൂര്‍വ്വമായോ അല്ലാതെയോ മറന്നു പോകുന്നു. പരിശുദ്ധാത്മാവിന്റെ അഭിഷേകം എന്താണെന്ന് അറിയില്ലെങ്കിലും പണവും സ്വാധീനവുമുണ്ടെങ്കില്‍ ഏതു സംഘടനകളിലും ഭരണനേതൃത്വത്തിലെത്താം. പരസ്യമായി പലിശസ്ഥാപനം നടത്തുന്നവര്‍ക്കും സിനിമ പിടുത്തക്കാര്‍ക്കും കര്‍ത്തൃമേശ കൊടുക്കാന്‍ മടിയില്ലാത്ത ശുശ്രൂഷകരും സഭകളില്‍ വര്‍ധിക്കുന്നു. പെന്തക്കോസ്ത് സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് ഈ സംഘടനകള്‍ ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നുള്ളത് വിസ്മരിക്കുന്നില്ല. എന്നാല്‍ ഇന്ന് ഇത് പലരും സ്വയപ്രശംസയ്ക്കു വേണ്ടിയും ആദായമാര്‍ഗ്ഗമായും ഉപയോഗിക്കുന്നു. സുഹൃത്തേ, ജീവിതത്തിന്റെ ഒരു വര്‍ഷം കൂടി കഴിഞ്ഞു പോകുന്ന വേളയില്‍ ഒന്ന് സ്വയം ചിന്തിക്കൂ.നമ്മുടെ അധ്വാനഫലത്തില്‍ നിന്ന് നാം ദൈവനാമത്തിനു വേണ്ടി മാറ്റിവച്ച നന്മകള്‍ ഇതുപോലെ കര്‍ത്താവിനെ വിറ്റു ജീവിക്കുന്നവരുടെ കൈകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടോ? നമ്മള്‍ ദൈവരാജ്യത്തിന്റെ വ്യാപ്തിയ്ക്കായി കൊടുത്ത പണം അവര്‍ ശരിയായ രീതിയില്‍ വിനിയോഗിച്ചോ? ഇല്ലെങ്കില്‍ ഇനിയും അങ്ങനെയുള്ളവരെ സഹായിക്കരുത്. മത്തായി 25: 42-45 എനിക്കു വിശന്നു,നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നില്ല, ദാഹിച്ചു, നിങ്ങള്‍ കുടിപ്പാന്‍ തന്നില്ല. അതിഥിയായിരുന്നു നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടില്ല, നഗ്നനായിരുന്നു നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല, രോഗിയും തടവിലും ആയിരുന്നു നിങ്ങള്‍ എന്നെ കാണ്മാന്‍ വന്നില്ല എന്നു അരുളിച്ചെയ്യും. അതിന്ന് അവര്‍ കര്‍ത്താവേ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോള്‍ കണ്ടു നിനക്ക് ശുശ്രൂഷ ചെയ്യാതിരുന്നു എന്ന് ഉത്തരം പറയും. അവന്‍ അവരോട് ഈ ഏറ്റവും ചെറിയവരില്‍ ഒരുത്തന് നിങ്ങള്‍ ചെയ്യാഞ്ഞിടത്തോളം എനിക്കാകുന്നു ചെയ്യാഞ്ഞത് എന്ന് ഞാന്‍ സത്യമായിട്ട് നിങ്ങളോട് പറയുന്നു എന്ന് ഉത്തരമരുളും. ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്നവര്‍, വിവാഹപ്രായമായിട്ടും വിവാഹം കഴിപ്പിച്ചയയ്ക്കാന്‍ കഴിയാതെ വീട്ടില്‍ നില്‍ക്കുന്ന പെണ്‍കുട്ടികള്‍, നല്ല മാര്‍ക്ക് വാങ്ങി പാസായിട്ടും ഫീസിന് കാശില്ലാത്തതുകൊണ്ട് ഉപരിപഠനത്തിനു പോകാന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍, സ്വന്തമായി ഒരു വീടില്ലാതെ വര്‍ഷങ്ങളായി വാടകവീട്ടില്‍ കഴിയുന്നവര്‍.. അങ്ങനെ സാമ്പത്തീകപരാധീനതകള്‍ അനുഭവിക്കുന്ന അനേകര്‍ നമ്മുടെ ഒപ്പം ഒരുപായിലിരുന്ന് ആരാധിക്കുന്നവരും നമ്മുടെ രക്തബന്ധങ്ങളുമാണ്. അവരുടെ ബുദ്ധിമുട്ടുകള്‍ കാണാന്‍ കഴിയാതൈ നമ്മുടെ കണ്ണുകള്‍ കുരൂടായിപ്പോയി. ഇവരെ പലരേയും മറന്നിട്ട് വടക്കേ ഇന്ത്യയിലെ വേലയ്‌ക്കോ മെഗാകണ്‍വന്‍ഷനുകള്‍ക്ക് വേണ്ടിയോ ലക്ഷങ്ങള്‍ ചെലവഴിച്ചതുകൊണ്ട് പ്രശസ്തി നേടാമെന്നല്ലാതെ വലിയ ഗുണമൊന്നുമില്ല. ആരുമറിയാതെ സാധുക്കളെ അറിഞ്ഞു സഹായിക്കുന്ന മാതൃകയുള്ള ചില വ്യക്തജീവിതങ്ങളെ നന്ദിയോടെ ഓര്‍ക്കുന്നു. ദൈവം അവരുടെ കരങ്ങളെ വീണ്ടും ബലപ്പെടുത്തട്ടെ. പ്രസംഗത്തിന്റെ വാക് ചാതുര്യം കൊണ്ട് ജനപ്രീതി നേടിയെടുക്കാം . എന്നാല്‍ പ്രവര്‍ത്തിയിലൂടെ മാത്രമേ കര്‍ത്താവിനെ പ്രസാദിപ്പിക്കാന്‍ കഴിയുകയുള്ളു. പ്രവര്‍ത്തിയില്ലാത്ത പ്രസംഗം വ്യര്‍ത്ഥമാണ്. ചിലപ്പോള്‍ ലോകം നമ്മെ അംഗീകരിച്ചെന്നു വരില്ല . ഈ പറയുന്ന സഭാസംഘടനകളില്‍ വലിയ സ്ഥാനമൊന്നും ലഭിക്കില്ല. പേരിന്റെ മുമ്പില്‍ റവ, ഡോ തുടങ്ങിയ വിശേഷണങ്ങള്‍ ഉണ്ടാവില്ല. എന്നാല്‍ കര്‍ത്തന്റെ കാഹളം കേള്‍ക്കുമ്പോള്‍ പ്രാക്കളെ പോലെ ചിറകടിച്ചുയരാന്‍ ഈ ചെറിയ കൂട്ടമേ കാണു. പ്രസംഗത്തിലൂടെ മാത്രമല്ല പ്രവര്‍ത്തിയിലൂടെ യേശുവിനെ വരച്ചു കാട്ടുവാന്‍ ഈ 2018ല്‍ ദൈവം നമ്മെ സഹായിക്കട്ടെ.
എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍.

Facebooktwittergoogle_plusmail
  FROM THIS SECTION
 • l ലോകം തരാത്ത സന്തോഷം – ഷീലാ ദാസ് l
  • ഷീലാ ദാസ് യേശുക്രിസ്തു മടങ്ങിപ്പോകുന്നതിനുമുന്‍പ് തന്റെ ശിഷ്യന്മാരോടു പറഞ്ഞു, നിങ്ങളുടെ....
 • | സി.ഇ.എം യുവമുന്നേറ്റ യാത്ര ഏപ്രില്‍ 23 മുതല്‍ മെയ്‌ 18 വരെ |
  • തിരുവല്ല: ശാരോണ്‍ ഫെല്ലോഷിപ്പ് ചര്ച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍....
 • ചുവന്ന പശുക്കിടാവിന്റെ ജനനമോ, ദൈവകുഞ്ഞാടിന്റെ മരണമോ അത്ഭുതം?
  • ജെയിംസ് കോശി ജോര്‍ജ്ജ്‌ യഹൂദന്‍മാര്‍ വളരെ ആകാം ക്ഷയോടെ കാത്തി....
 • ഉണരാനുള്ള സമയം
  • റ്റോമി ഫിലിപ്. ദോഹ ഒരു വിജയകരമായ ക്രിസ് തീയ ജീവിതം....
 • തുല്യം പറയാന്‍ കഴിയാത്ത ഭാഗ്യം
  • റ്റോമി ഫിലിപ്. ദോഹ മനുഷ്യനെ സംബന്ധിച്ച് ദൈവവചന വെളിച്ചത്തില്‍ ദൈവത്തെ....
    India Mission TV
    FACE TO FACE
 • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
    Prayer Line
        Help Line
        +91 9744132025
        +91 9744982222
        reformationonline@gmail.com
            Prayer Request     
         
         
       
         
         
       
        © Copyright 2015 reformationvoiceonline.
  All rights reserved