ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയ്ക്ക് മൂന്നു പതിറ്റാണ്ടിലേറെ ആത്മീക നേതൃത്വം നല്‍കിയ പാസ്റ്റര്‍. റ്റി. എസ് എബ്രഹാം നിത്യതയില്‍

Facebooktwittergoogle_plusmail

കുമ്പനാട്: കേരളത്തിലേ ആത്മീയ ഉണര്‍വ്വിനു ചുക്കാന്‍ പിടിച്ച അനുഗ്രഹീത ദൈവദാസന്‍ പാസ്റ്റര്‍ കെ ഇ ഏബ്രഹാമിന്റെ പുത്രനും, ഐ.പി.സി സ്ഥാപക പ്രസിഡന്റ് അപ്പോ. പി.എം സാമുവേല്‍ നു ശേഷം ഏറ്റവും കൂടുതല്‍ കാലം ഐ.പി.സിയുടെ പ്രസിഡന്റ് ആയി സേവനം അനുഷ്ടിക്കുകയും ചെയ്ത അഭിഷക്തന്‍ പാസ്റ്റര്‍. ടി.എസ് ഏബ്രഹാം രാവിലെ 7 മണിക്ക് താന്‍ പ്രിയം വച്ച കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.

പാസ്റ്റര്‍ കെ.ഇ ഏബ്രഹാം-അന്നമ്മ ദമ്പതികളുടെ പുത്രനായി 1925 -ല്‍ പാസ്റ്റര്‍. റ്റി.എസ് ഏബ്രഹാം ജനിച്ചു. 1947 ല്‍ ആലുവ യു.സി കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ഐ.പി.സി യുടെ യുവജനപ്രസ്ഥാനമായ പി.വൈ.പി.എ.യുടെ തുടക്കത്തില്‍ മുഖ്യ പങ്ക് വഹിക്കുവാന്‍ പാസ്റ്റര്‍ റ്റി.എസ് ഏബ്രഹാമിനെ ദൈവം ഉപയോഗിച്ചത്. അമേരിക്കയിലെ ഫെയ്ത്ത് ബൈബിള്‍ കോളേജില്‍ നിന്ന് ബി.ഡിയും സൗത്ത് കരോലിനായിലെ ക്ലര്‍ക്ക് ഫീല്‍ഡ് സ്‌കൂള്‍ ഓഫ് തിയോളജിയില്‍ നിന്ന് തിയോളജിയിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. 1953 മുതല്‍ രണ്ട് പതിറ്റാണ്ട് ആന്ധ്രയില്‍ സഭാശുശ്രൂഷകനായും സെന്റര്‍ പാസ്റ്ററായും പ്രവര്‍ത്തിച്ചു.

1973-ല്‍ കേരളത്തില്‍ മടങ്ങി വന്നു. 1974-ല്‍ ഐ.പി.സി കേരള സ്റ്റേറ്റ് സെക്രട്ടറിയായി. 17 വര്‍ഷങ്ങള്‍ എതിരില്ലാതെ അധികാരത്തില്‍ തുടര്‍ന്നു. 1989- ല്‍ സ്റ്റേറ്റ് സെക്രട്ടറി, ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ ഒരേസമയം വഹിച്ചു. തുടര്‍ന്ന് 1990 മുതല്‍ 2000 വരെ ജനറല്‍ സെക്രട്ടി, ജനറല്‍ പ്രസിഡന്റ് എന്നി പദവികളില്‍ സഭയ്ക്ക് നേതൃത്വം നല്‍കി.ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയ്ക്ക് മൂന്നു പതിറ്റാണ്ടിലേറെ ആത്മീക നേതൃത്വം നല്‍കിയ ദൈവദാസനാണ് പാസ്റ്റര്‍. റ്റി. എസ് എബ്രഹാം. കുമ്പനാട് സെന്റര്‍ ശുശ്രൂഷകന്‍, ഇന്ത്യാ ബൈബിള്‍ കോളേജ് പ്രിന്‍സിപ്പാള്‍ എന്നീ പദവികള്‍ വഹിച്ചു. 2006 ല്‍ പ്രായത്തിന്റെ ശാരീരിക ബുദ്ധിമുട്ട് ഉള്ളതിനാല്‍ ഐ.പി.സി യുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് വിരമിച്ചു. സഭ അദ്ദേഹത്തിന് സീനിയര്‍ ജനറല്‍ മിനിസ്റ്റര്‍ എന്ന പദവി നല്‍കി ആദരിച്ചു. കുമ്പനാട് സെന്റര്‍ ശുശ്രൂഷകനായി തുടരുകയായിരുന്നു. കഴിഞ്ഞ ഏഴു പതിറ്റാണ്ടുകള്‍ സുവിശേഷ രണാങ്കണത്തില്‍ നിസ്തുല്ല്യമായി വേല ചെയ്ത ഈ അഭിഷക്തന്റെ വിയോഗം മലയാളി പെന്തകോസ്ത് സമൂഹത്തിനു നികത്താനാവാത്ത വിടവാണ്.
പരേതയായ മേരി ഏബ്രഹാമാണ് ഭാര്യ. മക്കള്‍: റവ.ഡോ.വല്‍സണ്‍ ഏബ്രഹാം, ആനി ജേക്കബ്, സ്റ്റാര്‍ല ലൂക്ക്, ഷേര്‍ളി ചാക്കോ. മരുമക്കൾ: ലാലി എബ്രഹാം, മേജർ ലുക്ക്, ജേക്കബ് തോമസ്, വിജയ് ചാക്കോ

Facebooktwittergoogle_plusmail
  FROM THIS SECTION
  • ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളില്‍ ഒന്നാമത് പൂണെ
    • ന്യൂഡല്‍ഹി. ജീവിതസൗകര്യങ്ങള്‍ ഏറ്റവും അനുയോജ്യമായ ഇന്ത്യന്‍ നഗരങ്ങളില്‍ ഒന്നാം സ്ഥാനം....
  • കാലാവസ്ഥാ മാറ്റം പഠിക്കാന്‍ നിരീക്ഷണ കേന്ദ്രങ്ങള്‍
    • പത്തനംതിട്ട. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് വിശദമായി പഠിക്കാന്‍ നിരീക്ഷണസംവിധാനം....
  • ജമ്മു കാശ്മീര്‍ ഹൈക്കോടതിയുടെ ആദ്യവനിതാ ചീഫ് ജസ്റ്റിസായി ഗീതാ മിത്തല്‍
    • ശ്രീനഗര്‍. ജമ്മു കാശ്മീര്‍ ഹൈക്കോടതിയുടെ ആദ്യവനിതാ ചീഫ് ജസ്റ്റിസായി ഗീതാ....
  • സൂര്യനെ തൊടാന്‍ നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്
    • ഫ്‌ളോറിഡ. നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യനെ ലക്ഷ്യമാക്കി യാത്ര....
  • ബാണാസുര അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തും. പരിസരവാസികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം
    • കോഴിക്കോട്. ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുന്നതിനാല്‍ പരിസരവാസികളായ ജനങ്ങള്‍ക്ക്....
  • | ജലനിരപ്പ് കുറയുന്നു; നീരൊഴുക്കു കുറഞ്ഞാല്‍ ഷട്ടറുകള്‍ അടയ്ക്കും..|
    • തൊടുപുഴ • ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത്....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved