ഗ്രെയ്‌സ് ബൈബിള്‍ സ്‌ക്കൂള്‍ സ്ഥാപകന്‍ ഡോ.പോള്‍ പിള്ള നിത്യതയില്‍ ചേര്‍ക്കപ്പെട്ടു

Facebooktwittergoogle_plusmail

ഡല്‍ഹി:ഗ്രെയ്‌സ് ബൈബിള്‍ സ്‌ക്കൂള്‍ സ്ഥാപകന്‍ ഡോ.പോള്‍ പിള്ള( 85 ) തിങ്കള്‍ രാത്രി 9.30 ന് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.സംസ്‌കാരം വ്യാഴാഴ്ച ഡല്‍ഹിയിലെ ഫൃഥിവ് രാജ് റോഡിലുള്ള ക്രിസ്ത്യന്‍ സെമിത്തേരിയില്‍ നടക്കും.ആയിരക്കണക്കിന് യുവാക്കളെ ദൈവവചനം പഠിപ്പിച്ച് സുവിശേഷ പോര്‍ക്കളത്തിലേക്ക് അയയ്ക്കുവാന്‍ ദൈവത്താല്‍ പ്രത്യേകം നിയോഗിക്കപ്പെട്ടതും, അനേക ക്രിസ്ത്യന്‍ ബുക്കുകളുടെ രചയിതാവും, ഉത്തരേന്ത്യന്‍ മിഷനറി വേലയുടെ ദീപ സ്തംഭവുമായിരുന്ന ഡോ. കെ വി. പോള്‍ പിള്ള .
പത്തനംതിട്ട കുമ്പളാംപൊയ്കയില്‍ പള്ളിക്കല്‍ അന്നമ്മ ( ആനി ) യാണ് ഭാര്യ.മക്കള്‍: അജയ്, സുജയ്, വിജയ്, ജമീമ, ജെസീക്ക.ഡോ.പോള്‍ പിള്ള 1932ല്‍ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരില്‍ ഒരു ഹൈന്ദവ ഭവനത്തില്‍ ജനിച്ചു.തി രു വ ന ന്തപുരം യൂണി.കോള്ളേജില്‍ ബിരുദവും 1967-ല്‍ നിയമബിരുദവും നേടി ആന്‍ഡമാന്‍ നിക്കോബര്‍ ദീപില്‍ നിയമവകുപ്പില്‍ ദ്യോഗസ്ഥനായിരുന്നു. അവിടെ വച്ചുണ്ടായ കഠിനമായ ഉദരരോഗം സൗഖ്യമായതിനെ തുടര്‍ന്ന് ക്രിസ്തുവിന്റെസാക്ഷിയായി.
പിന്നീട് ഭാരതസുവിശേഷികരണത്തെക്കുറിച്ച് ദര്‍ശനം പ്രാപിക്കുകയും ഉദ്യോഗം രാജിവെച്ച് ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ബൈബിള്‍ സ്‌ക്കൂളിലും അമേരിക്കയിലെ റ്റാല്‍ ബോട്ട്തിയോളജിക്കല്‍ സെമിനാരിയിലും പഠിച്ചു.1964-ല്‍ ഇന്ത്യയിലേക്ക് മടങ്ങിഇന്ത്യാ ഇന്‍ലാന്റ് മിഷന് തുടക്കമിട്ടു. ഡല്‍ഹി ബൈബിള്‍ ചര്‍ച്ചിന്റെ ആരംഭവും ഇക്കാലത്ത് നടന്നു.1974-ല്‍ ഹരിയാനയിലെ ഗഡ്ഗാവിനടുത്ത് പ്രശസ്തമായ ഗ്രേസ് ബൈബിള്‍ കോളജ് ആരംഭിച്ചു.ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ഒട്ടേറെ യുവാക്കള്‍ ഇവിടെ ബൈബിള്‍ പഠനം അഭ്യസിച്ചിട്ടുണ്ട്.പ്രശസ്തനായ പ്രഭാഷകന്‍ ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്ന പോള്‍ പിള്ളയുടെ ഇന്ത്യാസ് സേര്‍ച്ച് ഫോര്‍ അനോണ്‍ ക്രൈസ്റ്റ് എന്ന ഗ്രന്ഥം ഏറെ പ്രസിദ്ധമാണ്.ദ ഫണ്‍ഡമെന്റല്‍സ് ഓഫ് പ്രെയര്‍, ഗോഡ്‌സ് ബ്ലൂ പ്രിന്റ് ഫോര്‍ ദ ഫാമിലി, എ മാന്‍ അഫ്റ്റു ഗോഡ്‌സ് ഓണ്‍ ഹാര്‍ട്ട്, എ പീപ്പിള്‍ ഫോര്‍ ഹിസ് നെയിം, എലൈജ എലോണ്‍ലി ഫെലെയിം, മോസസ് എന്നിവയാണ് ഇതര കൃതികള്‍

Facebooktwittergoogle_plusmail
  FROM THIS SECTION
 • | വെള്ളം ശുദ്ധമാക്കാന്‍ ഇനി പോഞ്ചുമതി, പുതിയ കണ്ടെത്തലുമായി ഇന്ത്യന്‍ വംശജ |
  • ടൊറൊന്റൊ: വെള്ളത്തിലെ മാലിന്യങ്ങള്‍ വലിച്ചെടുക്കുന്ന സ്പോഞ്ചുമായി ഇന്ത്യന്‍ വംശജയായ ഗവേഷക.....
 • | യു.എ.ഇ വീസ – നിയമങ്ങള്‍ പരിഷ്കരിച്ച |
  • ദുബായ്: രാജ്യത്തെ തൊഴില്‍ – വീസ ചട്ടങ്ങളില്‍ അടിമുടി മാറ്റങ്ങളുമായി....
 • l ലോകം തരാത്ത സന്തോഷം – ഷീലാ ദാസ് l
  • ഷീലാ ദാസ് യേശുക്രിസ്തു മടങ്ങിപ്പോകുന്നതിനുമുന്‍പ് തന്റെ ശിഷ്യന്മാരോടു പറഞ്ഞു, നിങ്ങളുടെ....
 • l റവ. ഡോ. കോശി വൈദ്യന് വിശിഷ്ടപുരസ്കാരം നല്‍കി ആദരിച്ചു.l
  • ന്യൂയോര്‍ക്ക്: കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം ഓഫ് നോര്‍ത്ത് –....
 • l പാസ്റ്റര്‍ സാം യൂ ഇളമ്പല്‍ സി എ പ്രസിഡന്റ് l
  • പുനലൂര്‍: അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ പത്രിക സംഘടനയായ സി.എ.....
 • l കൊടുങ്ങല്ലര്‍ ആക്രമണത്തിന്റെ വീഡിയോ വൈറലായി; കര്‍ശന നടപടികളുമായി സര്‍ക്കാര്‍ l
  • കൊടുങ്ങല്ലൂര്‍ : കഴിഞ്ഞ ദിവസം നടന്ന മനുഷ്യാവകാശ ലംഘനം സംബന്ധിച്ചു....
    India Mission TV
    FACE TO FACE
 • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
    Prayer Line
        Help Line
        +91 9744132025
        +91 9744982222
        reformationonline@gmail.com
            Prayer Request     
         
         
       
         
         
       
        © Copyright 2015 reformationvoiceonline.
  All rights reserved