ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറിയായി പാസ്റ്റര്‍ ജെ ജോസഫ് വീണ്ടും തെരെഞ്ഞടുക്കപ്പെട്ടു

Facebooktwittergoogle_plusmail

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറിയായി പാസ്റ്റര്‍ ജെ ജോസഫ് വീണ്ടും തെരെഞ്ഞടുക്കപ്പെട്ടു. സ്റ്റേറ്റ് ഓവര്‍സിയര്‍ റവ. സി സി തോമസിന്റെ അദ്ധ്യക്ഷതയില്‍ മുളക്കുഴയില്‍ നടന്ന സ്റ്റേറ്റ് കൗണ്‍സിലിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. ജോയിന്റ് സെക്രട്ടറിയായി പാസ്റ്റര്‍ വി. പി തോമസും, ട്രഷറാറായി പാസ്റ്റര്‍ കെ. ജി ജോണും, ജോയിന്റ്ട്രഷറാറായി പാസ്റ്റര്‍ വൈ മോനിയും തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി സി തോമസ് കൗണ്‍സില്‍ ചെയര്‍മാനായി തുടരും.
ജനുവരി 9-ാം തീയതി മുളക്കുഴയില്‍ നടന്ന കൗണ്‍സില്‍ തെരെഞ്ഞെടുപ്പില്‍ പാസ്റ്റര്‍മാരായ ഷിബു. കെ മാത്യു, വിനോദ് ജേക്കബ്, വൈ. റെജി, ഏ. റ്റി ജോസഫ്, ജെ. ജോസഫ്, തോമസ് എം. പുളിവേലില്‍, ജോസ് ബേബി, പി. എ ജെറാള്‍ഡ്, റ്റി. എ ജോര്‍ജ്, ക്രിസ്റ്റഫര്‍. റ്റി രാജു, ഷിജു മത്തായി, ജോണ്‍സന്‍ ദാനിയേല്‍, കെ. ജി ജോണ്‍, വൈ. മോനി, വി. പി തോമസ് എന്നിവരെ 2018-20 വര്‍ഷത്തെ 15 അംഗ സ്റ്റേറ്റ് കൗണ്‍സിലിനെ തെരെഞ്ഞടുത്തിരുന്നു.

പാസ്റ്റര്‍ ജെ ജോസഫ് വള്ളകുളം ഓണാട്ട് പാസ്റ്റര്‍ ഓ. ജെ ജോസഫിന്റെ മകനായി ജനിച്ചു. വിദ്യഭ്യാസനന്തരം തിരുവല്ല ശാരോന്‍ ബൈബിള്‍ കോളേജ്, ഭോപ്പാല്‍ ഇന്ത്യാ ഫുള്‍ ഗോസ്പല്‍ തിയോളജക്കില്‍ കോളേജ് എന്നിവിടങ്ങളില്‍ വേദപഠനം പൂര്‍ത്തിയാക്കി. അടൂര്‍ സൗത്ത് ഡിസ്ട്രിക് പാസ്റ്ററായ ഇദ്ദേഹം കഴിഞ്ഞ ടേമിലും സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി ആയിരുന്നു. 40 വര്‍ഷത്തിലധികമായി സുവിശേഷ വേലയില്‍ വ്യപൃതനായിരിക്കുന്ന ഇദ്ദേഹം ജ്യോതിമാര്‍ഗ്ഗം വാര്‍ത്താ പത്രികയുടെ മാനേജിംഗ് എഡിറ്ററും പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യയുടെ വൈസ് പ്രസിഡന്റും, ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പിന്റെ വൈസ് പ്രസിഡന്റുമായി പ്രവര്‍ത്തിക്കുന്നു. സ്റ്റേറ്റ് കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി, പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ ജനറല്‍ സെക്രട്ടറി, ചര്‍ച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഇന്‍ഡ്യ ജനറല്‍ സെക്രട്ടറി, യൂത്ത് ഡയറക്ടര്‍, കേരളാ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് സംസ്ഥാന കമ്മറ്റി അംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
വാര്‍ത്ത പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍ സ്റ്റേറ്റ് മീഡിയാ സെക്രട്ടറി

Facebooktwittergoogle_plusmail
  FROM THIS SECTION
 • ഐ എ ജി യുകെ& യൂറോപ്പ് ജനറല്‍ കണ്‍വന്‍ഷന്‍
  • ബ്രിസ്റ്റോള്‍. ഐ എ ജി യുകെ& യൂറോപ്പ് ജനറല്‍ കണ്‍വന്‍ഷനും....
 • യുവാക്കളില്‍ മാറ്റത്തിന്റെ കാറ്റുമായി യോയോ സര്‍വീസ് ഐവി 2018
  • കവന്‍ട്രി. യുവാക്കള്‍ക്ക് വേണ്ടിയുള്ള യോയോ സര്‍വീസ് മ്യൂസിക്കല്‍ പ്രോഗ്രാം ഒക്‌ടോബര്‍....
 • | ഇനി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പഞ്ചിങ് |
  • കൊല്ലം: സംസ്ഥാനത്ത് സ്കൂളുകളില്‍ ആദ്യമായി വിദ്യാര്‍ഥികള്‍ക്കു വേണ്ടി പഞ്ചിങ് മെഷീന്‍....
 • അമിതമായ മൊബൈല്‍ ഉപയോഗം; കുട്ടികളില്‍ ആത്മഹത്യാ പ്രവണത കൂടുമെന്ന് പഠനങ്ങള്‍
  • കൊല്ലം. കുട്ടികളുടെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ആത്മഹത്യാ പ്രവണത....
 • | യു എ ഇ പി. വൈ.പി. എ റീജിയന്‍ മെഗാ ബൈബിള്‍ ക്വിസ് ജേതാക്കലെ പ്രഖ്യാപിച്ചു |
  • ഷാര്‍ജ : ക്രമീകൃതമായ തിരുവചന പഠനവും ധ്യാനവും ലക്ഷ്യമാക്കി പി....
 • മലയാളം ഓഡിയോ ബൈബിള്‍ ആപ്പ് പുറത്തിറക്കി
  • കോട്ടയം. ബൈബിളിന്റെ ഓഡിയോ ആപ്പ് പുറത്തിറങ്ങി. പുതിയതായി ഇറങ്ങിയ ഈസി....
    India Mission TV
    FACE TO FACE
 • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
    Prayer Line
        Help Line
        +91 9744132025
        +91 9744982222
        reformationonline@gmail.com
            Prayer Request     
         
         
       
         
         
       
        © Copyright 2015 reformationvoiceonline.
  All rights reserved