എം പി എ യുകെ 15ാമത് നാഷണല്‍ കോണ്‍ഫറന്‍സ് മാര്‍ച്ചില്‍

facebooktwittergoogle_plusmail

യു കെ. യുകെയിലെ ആദ്യത്തെ പെന്തക്കോസ്ത് സംഘടനയായ മലയാളി പെന്തക്കോസ്തല്‍ അസോസിയേഷന്റെ പതിനഞ്ചാമത് നാഷണല്‍ കോണ്‍ഫറന്‍സ് മാര്‍ച്ച് 30,31 ഏപ്രില്‍ 1 എന്നീ തീയതികളില്‍ നടക്കും. എം പി എ യുകെ പ്രസിഡന്റ് പാസ്റ്റര്‍ റ്റി എസ് മാത്യു ഉദ്ഘാടനം ചെയ്യുന്ന കോണ്‍ഫറന്‍സില്‍ പാസ്റ്റര്‍മാരായ എന്‍ പീറ്റര്‍, റെജി മാത്യു എന്നിവര്‍ മുഖ്യപ്രസംഗകരായിരിക്കും. കൂടാതെ പാസ്റ്റര്‍ സി എസ് റോബിന്‍സണ്‍, സിസ്റ്റര്‍ ഷൈനി തോമസ് എന്നിവരും വചനം ശുശ്രൂഷിക്കും. 30 വെള്ളി,31 ശനി എന്നീ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 9:00 വരെയും 1 ശനിയാഴ്ച രാവിലെ 9:30 മുതല്‍ 1:00 വരെയും ആയിരിക്കും മീറ്റിംഗ് നടക്കുക. വിശ്വാസത്തിന്റെ നല്ല പോര്‍ പൊരുതുക, നിത്യജീവനെ പിടിച്ചുകൊള്‍ക എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ന്യൂപോര്‍ട്ട് വെയില്‍സ് ചജ 19 7തഡ, സെന്റ് ജൂലിയന്‍സ് സ്‌കൂളിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. പാസ്റ്റര്‍ സാമുവേല്‍ വില്‍സണ്‍ നേതൃത്വം നല്‍കുന്ന എം പി എ നാഷണല്‍ കൊയര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. കോണ്‍ഫറന്‍സിന്റെ അനുഗ്രഹമായ നടത്തിപ്പിനായി പാസ്റ്റര്‍ റ്റി എസ് മാത്യു പ്രസിഡന്റായും പാസ്റ്റര്‍ സജി മാത്യു വൈസ് പ്രസിഡന്റായും പാസ്റ്റര്‍ വില്‍സണ്‍ ഏബ്രഹാം നാഷണല്‍ സെക്രട്ടറിയായും പാസ്റ്റര്‍ ഡോണി ഫിലിപ്പ് ജോയിന്റ് സെക്രട്ടറിയായും ബ്രദര്‍ മാമ്മന്‍ ജോര്‍ജ്ജ് നാഷണല്‍ ട്രഷറാറായും പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ പാസ്റ്റര്‍ ഡിഗോള്‍ ലൂയിസ് ( കോണ്‍ഫറന്‍സ് കണ്‍വീനര്‍), ബ്രദര്‍ ഡേവിഡ് മാത്യു, ഡോണി തോമസ്, ബെന്‍ മാത്യു, സെസില്‍ ചീരന്‍, സിസ്റ്റര്‍ വല്‍സമ്മ തോമസ് എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായും പ്രവര്‍ത്തിക്കുന്നുണ്ട്.

facebooktwittergoogle_plusmail
  FROM THIS SECTION
 • ചാറ്റ് ചെയ്യാന്‍ റോബോട്ട്
  • മൊബൈലില്‍ ചാറ്റ് ചെയ്ത് മടുത്തവര്‍ക്കായി ഒരു റോബോട്ട് വന്നാലോ? നിര്‍മ്മിതബുദ്ധി....
 • നഴ്‌സുമാരുടെ സമരം സംസ്ഥാനവ്യാപകമാക്കും
  • ചേര്‍ത്തല. ചേര്‍ത്തല കെ വി എം ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം....
 • പ്രതിരോധ ബജറ്റ് ഉയര്‍ത്തിയ രാജ്യങ്ങളില്‍ മൂന്നാമത് ഇന്ത്യ
  • ന്യൂഡല്‍ഹി. ആയുധങ്ങള്‍ വാങ്ങുന്നതിനായി പ്രതിരോധ ബജറ്റ് ഉയര്‍ത്തിയ രാജ്യങ്ങളില്‍ ഇന്ത്യ....
 • വാഹനനിരീക്ഷണത്തിന് പുതിയ സംവിധാനം
  • കോട്ടയം. റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളും നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കി സര്‍ക്കാര്‍.....
 • വാട്‌സാപ്പില്‍കൂടി പണമയയ്ക്കാന്‍ സംവിധാനം
  • ന്യൂഡല്‍ഹി. വീഡിയോ ഷെയറിംഗും ചാറ്റിങും മാത്രമല്ല വാട്‌സാപ്പില്‍ കൂടി പണമയയ്ക്കുന്നതിനുള്ള....
    India Mission TV
    FACE TO FACE
 • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
    Prayer Line
        Help Line
        +91 9744132025
        +91 9744982222
        reformationonline@gmail.com
            Prayer Request     
         
         
       
         
         
       
        © Copyright 2015 reformationvoiceonline.
  All rights reserved