| ബഹിരാകാശത്ത് ഒരു ആഢംബര ഹോട്ടല്‍ |

Facebooktwittergoogle_plusmail

ഹൂസ്റ്റണ്‍: ബഹിരാകാശത്ത് ഒരു ആഢംബര ഹോട്ടല്‍, അവിടെ താമസിക്കാനോ ഒരു രാത്രിക്ക് എട്ട് ലക്ഷം ഡോളറും ( ഏകദേശം 5.13 കോടി രൂപ). ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം എന്നൊന്നും വിചാരിക്കേണ്ട. 2021 ഓടെ ഈ സൗഭാഗ്യം നമുക്ക് നേടാനാവും.

384 സൂര്യോദങ്ങളും അസ്തമയവും 12 ദിവസം കൊണ്ട് കാണുക. അതും സങ്കല്‍പിക്കാനാകാത്ത ആംഗിളിലും ദൃശ്യവിന്യാസത്തിലും. ബഹിരാകാശത്ത് പോവുകയാണെങ്കില്‍ ഈ അപൂര്‍വ്വ സൗഭാഗ്യം നേടാം. അതിനുള്ള സൗകര്യം ഒരുക്കുകയാണ് ഓറിയോണ്‍ സ്പാന്‍ എന്ന സ്ഥാപനം.

ഹൂസ്റ്റണ്‍ കേന്ദ്രമായ ഓറിയോണ്‍ സ്പാന്‍ ആണ് ബഹിരാകാശത്ത് ഇത്തരമൊരു ആഡംബര ഹോട്ടലിന് തുടക്കമിടുന്നത്. 35 അടി നീളവും 14 അടി വീതിയുമുള്ള ഔറോറ സ്റ്റേഷനിലാണ് ഇത്തരമൊരു ആഢംബര സൗകര്യം ഒരുങ്ങുന്നത്. 2021ഓടെ ഈ സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമാകുമെന്നും അതിനടുത്ത വര്‍ഷത്തോടെ അതിഥികളെ ഈ സ്റ്റേഷനിലെത്തിക്കാനാകുമെന്ന പ്രതീക്ഷയിലുമാണ് ഓറിയോണ്‍ സ്പാന്‍.

നാല് യാത്രക്കാരെയും രണ്ട് ക്രൂ അംഗങ്ങളെയും ഒരേ സമയം താമസിപ്പിക്കാനുള്ള സൗകര്യമുണ്ടാവും. ഭൂമിക്ക് ചുറ്റും 12 ദിവസം കൊണ്ട് കറങ്ങി 384 സൂര്യോദയങ്ങളും അസ്തമയങ്ങളും കാണാനുള്ള അപൂര്‍വ്വ സൗഭാഗ്യവും ലഭിക്കും.

ഒരു സാഹസിക യാത്രികനില്‍ നിന്ന് 9.5 മില്ല്യണ്‍ ഡോളറാണ് ഈടാക്കുന്നത്. ഏതാണ്ട് 61 കോടി രൂപ. അതായത് ഒരു രാത്രിക്ക് 791,666 ഡോളര്‍(5.13 കോടി രൂപ). 51 ലക്ഷം മുന്‍കൂറായി നല്‍കി ഓണ്‍ലൈന്‍ ആയി യാത്ര ബുക്കും ചെയ്യാം.

Facebooktwittergoogle_plusmail
  FROM THIS SECTION
  • | വെള്ളം ശുദ്ധമാക്കാന്‍ ഇനി പോഞ്ചുമതി, പുതിയ കണ്ടെത്തലുമായി ഇന്ത്യന്‍ വംശജ |
    • ടൊറൊന്റൊ: വെള്ളത്തിലെ മാലിന്യങ്ങള്‍ വലിച്ചെടുക്കുന്ന സ്പോഞ്ചുമായി ഇന്ത്യന്‍ വംശജയായ ഗവേഷക.....
  • | യു.എ.ഇ വീസ – നിയമങ്ങള്‍ പരിഷ്കരിച്ച |
    • ദുബായ്: രാജ്യത്തെ തൊഴില്‍ – വീസ ചട്ടങ്ങളില്‍ അടിമുടി മാറ്റങ്ങളുമായി....
  • l ലോകം തരാത്ത സന്തോഷം – ഷീലാ ദാസ് l
    • ഷീലാ ദാസ് യേശുക്രിസ്തു മടങ്ങിപ്പോകുന്നതിനുമുന്‍പ് തന്റെ ശിഷ്യന്മാരോടു പറഞ്ഞു, നിങ്ങളുടെ....
  • l റവ. ഡോ. കോശി വൈദ്യന് വിശിഷ്ടപുരസ്കാരം നല്‍കി ആദരിച്ചു.l
    • ന്യൂയോര്‍ക്ക്: കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം ഓഫ് നോര്‍ത്ത് –....
  • l പാസ്റ്റര്‍ സാം യൂ ഇളമ്പല്‍ സി എ പ്രസിഡന്റ് l
    • പുനലൂര്‍: അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ പത്രിക സംഘടനയായ സി.എ.....
  • l കൊടുങ്ങല്ലര്‍ ആക്രമണത്തിന്റെ വീഡിയോ വൈറലായി; കര്‍ശന നടപടികളുമായി സര്‍ക്കാര്‍ l
    • കൊടുങ്ങല്ലൂര്‍ : കഴിഞ്ഞ ദിവസം നടന്ന മനുഷ്യാവകാശ ലംഘനം സംബന്ധിച്ചു....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved