l യേശു ക്രിസ്തുവിന്റെ കുരിശ് മരണം; ശാസ്ത്രീയമായ തെളിവുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് l

Facebooktwittergoogle_plusmail

റോം: യേശു ക്രിസ്തുവിന്റെ കുരിശുമരണം സംബന്ധിച്ച് പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം. 2000 വര്‍ഷം മുമ്പ് കാല്‍പ്പാദത്തിലൂടെ ഇരുമ്പാണി തുളച്ച് കയറിയ അസ്ഥികൂടം അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിനെ അപഗ്രഥിച്ചാണ് യേശുക്രിസ്തു എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നറിയാന്‍ ശാസ്ത്രീയ വിവരങ്ങള്‍ ശേഖരിക്കുന്നത്. ആയിരം വര്‍ഷങ്ങള്‍ക്കിടെ റോമാക്കാര്‍ യേശുക്രിസ്തു അടക്കമുള്ള പതിനായിരക്കണക്കിന് പേരെ കുരിശിലേറ്റിയിരുന്നുവെങ്കിലും അതിനുള്ള തെളിവുകള്‍ ഇതുവരെ ലഭിച്ചിരുന്നില്ല. എന്നാല്‍ ഈ വധശിക്ഷാ രീതി നിലനിന്നിരുന്നുവെന്നതിന് വ്യക്തമായ തെളിവാണ് ഇപ്പോള്‍ ഇറ്റലിയിലെ ശവക്കല്ലറയില്‍ നിന്നും ഇപ്പോള്‍ കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
കുരിശുമരണം സംബന്ധിച്ച രണ്ടാമത്തെ തെളിവാണ് ഇപ്പോള്‍
ലഭിച്ചിരിക്കുന്നതെന്നാണ് ഗവേഷണത്തിലെ പങ്കാളിയായ യൂണിവേഴ്സിറ്റി ഓഫ് ഫെറാറയിലെ ഉര്‍സുല തുന്‍ ഹോഹൈന്‍സ്റ്റെയിന്‍ വെളിപ്പെടുത്തുന്നു. കണ്ടെത്തിയിരിക്കുന്ന എല്ലിന്റെ ഉപരിതലം വളരെ അവ്യക്തമായിരിക്കുന്നതിനാല്‍ റേഡിയോ കാര്‍ബണ്‍ ഡേറ്റിങ് നിര്‍വഹിക്കാന്‍ സാധിക്കില്ലെന്നും ഉര്‍സുല പറയുന്നു. റോമന്‍ ബ്രിക്സിനും ടൈലുകള്‍ക്കുമിടയില്‍ ഇത് കണ്ടെത്തിയതിനാലാണ് ഇത് റോമന്‍ കാലത്തേതാണെന്ന് അനുമാനം ചെയ്തിരിക്കുന്നത്. ഇവിടെ കുരിശിലേറ്റപ്പെട്ടത് 30നും 34നും ഇടയില്‍ പ്രായമുള്ളയാളാണെന്നാണ് കണക്കാക്കിയിരിക്കുന്നത്.

കുരിശിലേറ്റിയുള്ള വധശിക്ഷ ഏറ്റവും ക്രൂരവും വേദനാജനകവുമായിരുന്നുവെന്നാണ് റോമന്‍ പ്രഭാഷകനായ സിസറോ എടുത്ത് കാട്ടുന്നത്. നിലവിലെ അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത് വെനീസില്‍ നിന്നും 60 കിലോമീറ്റര്‍ ദൂരത്തുള്ള പ്രദേശമായ പോ വാലിയിലെ ശവകുടീരത്തില്‍ നിന്നാണ്. കുരിശിലേറ്റിയുള്ള ശിക്ഷയുടെ ഭൗതികാവശിഷ്ടം ഇത്തരത്തില്‍ കണ്ടെടുക്കുന്നത് ഇത് രണ്ടാം തവണയാണ്.
ഇതിന് മുമ്പ് 1968ല്‍ ജെറുസലേമിലെ ഒരു ശവകുടീരത്തില്‍ നിന്നായിരുന്നു ഇതിന് മുമ്പ് ഇത്തരം തെളിവ് ലഭിച്ചിരുന്നത്. എന്നാല്‍ കുരിശിലേറ്റി കൊന്നുവെന്ന് കരുതപ്പെടുന്ന യഹൂദന്റെ മൃതദേഹത്തിലെ വെറുമൊരു നഖം മാത്രമായിരുന്നു കണ്ടെത്തിയിരുന്നത്. ഇപ്പോള്‍ കണ്ടെടുത്ത ഭൗതികാവശിഷ്ടത്തിന്റെ വലംകാലില്‍ ആണിയടിച്ചതിന്റെ അവശിഷ്ടം വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ട്. കുരിശിലേറ്റുന്ന രീതിയെക്കുറിച്ച് നിര്‍ണായകമായ ചില പാഠങ്ങളാണ് ഇതിലൂടെ മനസിലാക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചിരിക്കുന്നത്.

Facebooktwittergoogle_plusmail
  FROM THIS SECTION
  • ഇന്‍ഡോനീഷ്യയില്‍ പ്രളയം; 22 മരണം
    • ജക്കാര്‍ത്ത. ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 22 പേര്‍....
  • റെയില്‍വേയുടെ വിവരങ്ങളെല്ലാം ഇനി ഒറ്റ ആപ്പില്‍
    • ചെന്നൈ. റെയില്‍വേ സംബന്ധമായ എല്ലാ വിവരങ്ങളും ഇനി ഒറ്റ ആപ്പില്‍....
  • പ്രളയത്തിനുശേഷം വയനാട്ടിലെ സ്‌കൂളുകളില്‍ കുട്ടികളുടെ വന്‍കുറവ്
    • കല്‍പ്പറ്റ. പ്രളയത്തിനു ശേഷം വയനാട്ടിലെ സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ....
  • ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന് പുതിയ ഭാരവാഹികള്‍
    • തിരുവല്ല: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.....
  • കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു
    • കണ്ണൂര്‍. കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ പദ്ധതികള്‍ ഒരുങ്ങുന്നു, ഇന്ത്യയിലെ ഏറ്റവും....
  • ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്ക്
    • പത്തനംതിട്ട. ആധുനിക ലോകത്തിലെ കളിവിമാനങ്ങള്‍ എന്നറിയപ്പെടുന്ന ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്കും എത്തുന്നു.....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved