l റവ. ഡോ. കോശി വൈദ്യന് വിശിഷ്ടപുരസ്കാരം നല്‍കി ആദരിച്ചു.l

Facebooktwittergoogle_plusmail

ന്യൂയോര്‍ക്ക്: കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം ഓഫ് നോര്‍ത്ത് – അമേരിക്ക നാഷണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് വിശ്വാസികളായ പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാന്‍ നടത്തപെട്ട, ക്രൈസ്തവ സാഹിത്യ സൃഷ്ടികളുടെ രചനമത്സരത്തില്‍ പങ്കെടുത്തവരില്‍ നിന്നും വിജയികളായവരെ പ്രഖ്യാപിച്ചു.അരനൂറ്റാണ്ടായി ക്രൈസ്തവ സാഹിത്യ രംഗത്ത് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് റവ. ഡോ. കോശി വൈദ്യന് വിശിഷ്ടപുരസ്കാരം നല്‍കി ആദരിക്കും. പാസ്റ്റര്‍ ടീയെസ് കപ്പമാംമൂട്ടില്‍ അരിസോണ പുറത്തിറക്കിയ ” വിശ്വസാഹിത്യത്തിലെ അനശ്വര സംഗീതം എന്ന വ്യാഖ്യാന ഗ്രന്ഥവും ഏലിയാമ്മ ലൂക്കോസ് വടക്കോട്ട് ഫിലദല്‍ഫിയ എഴുതിയ “മരുഭൂയാത്രയിലെ മന്ന” എന്ന പുസ്തകവും 2018 ലെ കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം അവാര്‍ഡിന് അര്‍ഹത നേടി.
ഒക്കലഹോമ ഹെബ്രോന്‍ ഐ.പി.സി സഭാംഗം ബൈജു യാക്കോബ് ഇടവിള എഴുതിയ “ദൗത്യത്തില്‍ മുന്നേറാം” എന്ന ലേഖനവും അറ്റ്ലാന്റാ കാല്‍വറി അസംബ്ലി ചര്‍ച്ച് സഭാംഗം ഷാജി വെണ്ണിക്കുളം എഴുതിയ “സ്വഭാവം മാറിയ റിബേക്ക’ എന്ന ലേഖനവും മലയാളം വിഭാഗത്തിലും ന്യയോര്‍ക്ക് ഇന്ത്യാ ക്രിസ്ത്യന്‍ അസംബ്ലി സഭാംഗം തങ്കം സാമുവേല്‍ എഴുതിയ ” എന്നാല്‍ കഴിയാത്ത കാര്യം എന്തുള്ളു ” മലയാളം കവിത വിഭാഗത്തിലും പുരസ്കാരം നേടി. അവാര്‍ഡ് ജേതാക്കള്‍ക്ക് ജൂലൈ 5 മുതല്‍ 8 വരെ ബോസ്റ്റണ്‍ സ്പ്രിങ്ങ്ഫീല്‍ഡ് മാസ് മ്യൂച്ചല്‍ സമുച്ചയത്തില്‍ വെച്ച് നടത്തപ്പെടുന്ന 36-മത് മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് നടത്തുന്ന കെ.പി.ഡബ്ല്യ. എഫ് സമ്മേളനത്തില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.

Facebooktwittergoogle_plusmail
  FROM THIS SECTION
  • ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളില്‍ ഒന്നാമത് പൂണെ
    • ന്യൂഡല്‍ഹി. ജീവിതസൗകര്യങ്ങള്‍ ഏറ്റവും അനുയോജ്യമായ ഇന്ത്യന്‍ നഗരങ്ങളില്‍ ഒന്നാം സ്ഥാനം....
  • കാലാവസ്ഥാ മാറ്റം പഠിക്കാന്‍ നിരീക്ഷണ കേന്ദ്രങ്ങള്‍
    • പത്തനംതിട്ട. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് വിശദമായി പഠിക്കാന്‍ നിരീക്ഷണസംവിധാനം....
  • ജമ്മു കാശ്മീര്‍ ഹൈക്കോടതിയുടെ ആദ്യവനിതാ ചീഫ് ജസ്റ്റിസായി ഗീതാ മിത്തല്‍
    • ശ്രീനഗര്‍. ജമ്മു കാശ്മീര്‍ ഹൈക്കോടതിയുടെ ആദ്യവനിതാ ചീഫ് ജസ്റ്റിസായി ഗീതാ....
  • സൂര്യനെ തൊടാന്‍ നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്
    • ഫ്‌ളോറിഡ. നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യനെ ലക്ഷ്യമാക്കി യാത്ര....
  • ബാണാസുര അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തും. പരിസരവാസികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം
    • കോഴിക്കോട്. ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുന്നതിനാല്‍ പരിസരവാസികളായ ജനങ്ങള്‍ക്ക്....
  • | ജലനിരപ്പ് കുറയുന്നു; നീരൊഴുക്കു കുറഞ്ഞാല്‍ ഷട്ടറുകള്‍ അടയ്ക്കും..|
    • തൊടുപുഴ • ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത്....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved