l ലോകം തരാത്ത സന്തോഷം – ഷീലാ ദാസ് l

Facebooktwittergoogle_plusmail
  ഷീലാ ദാസ്

യേശുക്രിസ്തു മടങ്ങിപ്പോകുന്നതിനുമുന്‍പ് തന്റെ ശിഷ്യന്മാരോടു പറഞ്ഞു, നിങ്ങളുടെ ഹൃദയം സന്തോഷിക്കും, നിങ്ങളുടെ സന്തോഷം ആരും നിങ്ങളില്‍നിന്നും എടുത്തുകളയുകയില്ല (യോഹന്നാന്‍16:22). യേശുക്രിസ്തു തന്റെ മരണപുനരുത്ഥാനങ്ങളെ മുന്‍പില്‍ കണ്ടുകൊണ്ടാണ് ഇതു സംസാരിച്ചത്. യേശു വിട്ടുപിരിയുമ്പോള്‍ ലോകം സന്തോഷിക്കും, ശിഷ്യന്മാര്‍ ദു:ഖിക്കും. എന്നാല്‍ പിന്നീട് ലോകം ദു:ഖിക്കും, നിങ്ങളോ സന്തോഷിക്കും. യേശു ഉയര്‍ത്തെഴുനേറ്റതിനാല്‍ നാം, ഇന്നും സന്തോഷിക്കുകയാണു. പാപത്തില്‍ മരിക്കേണ്ട നമ്മെ, നമ്മുടെ പാപത്തില്‍ നിന്നും വിടുവിച്ച്, നിത്യജീവനെക്കുറിച്ച് പ്രത്യാശയുള്ളവരാക്കി തീര്‍ത്തതിനാല്‍ എങ്ങനെ സന്തോഷിക്കാതിരിക്കും?. ഏറ്റവും കൂടുതല്‍ നാം സന്തോഷിക്കേണ്ടത്, നമുക്ക് ലഭിച്ച വീണ്ടെടുപ്പിലും, ലഭിക്കാന്‍ പോകുന്ന നിത്യതയിലും ആണു് എന്നു മറക്കാതിരിക്കാം. അപ്പോസ്തലനായ പൗലോസ്, റോമന്‍ കാരാഗൃഹത്തില്‍ കിടക്കുമ്പോള്‍, ഫിലിപ്പിയരോടു പറയുന്നു, കര്‍ത്താവില്‍ എപ്പോഴും സന്തോഷിപ്പിന്‍. കാരഗൃഹത്തിന്റെ ഇടുങ്ങിയ അനുഭവങ്ങളിലും അദ്ദേഹം സന്തോഷിക്കയാണ്, കാരണം തനിക്കറിയാം താന്‍ പ്രത്യാശ വെച്ചിരിക്കുന്ന ശ്രീ യേശുക്രിസ്ത തനിക്കുമുന്‍പേ കഷ്ടത സഹിച്ചവനും മറ്റാര്‍ക്കും ലഭിക്കാത്ത പദവിയില്‍ സ്വര്‍ഗ്ഗത്തില്‍ പിതാവിന്റെ വലത്തുഭാഗത്തിരിക്കുന്നവനുമായതിനാല്‍, തന്റെ കഷ്ടതയുടെ ഒടുവിലും തനിക്കുവേണ്ടി സ്വര്‍ഗ്ഗീയ പദവികള്‍ കാത്തിരിക്കുന്നു. അതുകൊണ്ട് ഞാന്‍ ഇന്നുള്ള കഷ്ടതകളെ കാണുന്നെങ്കിലും, ഒരു മഹത്വകരമായ പ്രത്യാശ എന്നില്‍ ശേഷിക്കുന്നു.
പ്രീയമുള്ളവരേ, നാം ഇന്നത്തെ കഷ്ടങ്ങളെ നോക്കി സന്തോഷിക്കുന്നവരാണോ അതോ ദു:ഖിക്കുന്നവരോ? പൗലോസ് തന്റെ കഷ്ടതകളില്‍ സന്തോഷിക്കുക മാത്രമല്ല, അതില്‍ പ്രശംസിക്കുകയും കൂടി ചെയ്തിരുന്നു. കഷ്ടതകളില്‍ നാം അനുഭവിക്കുന്ന ദൈവസാന്നിദ്ധ്യം സന്തോഷത്തില്‍ നമുക്കു ലഭിച്ചെന്ന് വരില്ല, നമ്മ പണിയാന്‍ ദൈവം അനുവദിക്കുന്ന, മേത്തരമായത് നമുക്ക് തരുവാനായി നമ്മ ഒരുക്കുന്ന കഷ്ടതയുടെ നാളുകളെ ഓര്‍ത്ത് നമുക്ക് സന്തോഷിക്കാന്‍ ഇടയാകട്ടെ. എന്നാല്‍ ദൈവവചനം പറയുന്നു, യെഹോവയില്‍ തന്നേ രസിച്ചുകൊള്‍ക, അവന്‍ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.(സങ്കീ(37:4). ക്രിസ്തുവില്‍ സന്തോഷിക്കാന്‍ ഇന്നു അനേകര്‍ക്ക് കഴിയും. പക്ഷേ, ക്രിസ്തുവില്‍ തന്നേ രസിക്കാന്‍ എത്ര പേര്‍ക്ക് കഴിയും?. ഒരു കാര്യത്തില്‍ മാത്രം രസിക്കണമെങ്കില്‍, അതിനോട് പറ്റിച്ചേര്‍ന്നിരിക്കാന്‍ കഴിയണം, അതിനു് മുന്‍ ഗണന കൊടുക്കണം. അപ്രകാരം കര്‍ത്താവില്‍ മാത്രം സന്തോഷിക്കാന്‍ തീരുമാനമെടുത്താല്‍, ലോകത്തിലെ മറ്റു പല കാര്യങ്ങളിലും സന്തോഷിക്കാന്‍ കഴിയില്ല എന്നതാണു സത്യം. ഇന്നു് അനേകം ദൈവഭക്തന്മാരുടെ ജീവിതം കണ്ടാല്‍, ഇവര്‍ രസിക്കുന്നത് കര്‍ത്താവില്‍ തന്നെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. യിരെമ്യാവ് എന്ന ചെറിയ ബാലനെ കര്‍ത്താവ് തന്റെ ശുശ്രൂഷക്കായി വിളിച്ചു. ശുശ്രൂഷ ചെയ്യുന്ന വേളയില്‍ താന്‍ പറയുന്നു, ഞാന്‍ കളിക്കാരുടെ കൂട്ടത്തില്‍ ഇരുന്ന് ഉല്ലസിച്ചിട്ടില്ല, നീ എന്നെ നീരസം കൊണ്ട് നിറച്ചിരിക്കയാല്‍ നിന്റെ കെ നിമിത്തം ഞാന്‍ തനിച്ചിരുന്നു(യിരമ്യാവ് 15:17). എന്തുകൊണ്ടാണു് നീരസം ഉണ്ടായതു? ഞാന്‍ നിന്റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു, അത് എന്റെ ഹൃദയത്തില്‍ കയറിയപ്പോള്‍ എനിക്കു വചനം അറിയാത്തവരെപ്പോലെ, കളിക്കാരോടൊപ്പം രസിക്കാന്‍ കഴിയില്ല. യേശുവിനെ ഹൃദയത്തില്‍ സ്വീകരിച്ചവര്‍, ലോകക്കാരെപ്പോലെ, സിനിമയിലും ഫുട്ട്ബോളിലും ക്രിക്കറ്റിലും ഒക്കെരസിക്കുമ്പോള്‍ നാം കേള്‍ക്കുന്നില്ലെങ്കിലും യഥാര്‍ത്ഥ ഭക്തന്മാര്‍ അഭിമുഖീകരിക്കുന്ന ഒരു ചോദ്യമുണ്ടു, ഇതു നിങ്ങള്‍ക്കു ആകാമോ?. കഴിഞ്ഞ ദിവസം എന്റെ ഒരു നല്ല സുഹൃത്ത് എന്നോടു ചോദിച്ചു, ഇപ്പോള്‍ ഉള്ള ന്യൂ ജനറേഷന്‍ സിനിമയും കാണും………….. മറ്റു പലതും. പിന്നെ നിങ്ങള്‍ എന്തിനാണു ഇങ്ങനെ നില്‍ക്കുന്നതു? ശരിയാണ് എന്നു നമുക്കും തോന്നാം. എന്നാല്‍ എനിക്കൊരു കാര്യം മനസിലായി, ഞാന്‍ സേവിക്കുന്ന കര്‍ത്താവിനു് ഒരു മാറ്റവും ഇല്ല, അവന്‍ പറഞ്ഞതിനും മാറ്റമില്ല. ആരെല്ലാം പിന്മാറിയാലും എനിക്കു നിന്നെ വിട്ടുപോകാന്‍ ഇടയാകരുതേ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, ക്രിസ്തുവിന്റെ നാമത്തില്‍ എടുത്ത തീരുമാനങ്ങള്‍ ഒന്നും മാറ്റിപ്പറയാന്‍ ഇടയാകരുതു എന്നാണെന്റെ ആഗ്രഹം. ദൈവത്തിനു വേണ്ടി വിളിക്കപ്പെട്ട അഭിഷിക്തനായ ശിംശോന്‍, ജീവിതം മുഴുവന്‍ ദൈവത്തില്‍ സന്തോഷിക്കേണ്ടവനായിരുന്നു, അല്‍പ്പ സമയത്തേക്കുള്ള സന്തോഷത്തിനായി, ജീവിതം നഷ്ടപ്പെടേണ്ടി വന്നില്ലേ?.
ദൈവത്തിന്റെ പ്രവാചകനായിരുന്ന ബിലെയാം, ഭക്തന്‍ മരിക്കുമ്പോലെ മരിക്കാന്‍ ആഗ്രഹിച്ചെങ്കിലും നടന്നില്ല.
പ്രീയമുള്ളവരേ, നമുക്ക് കര്‍ത്താവില്‍ സന്തോഷിക്കാം. അവനില്‍ തന്നേ രസിക്കാം. നിത്യതയാണു വലുതു എന്ന് തിരിച്ചറിയാന്‍ നമ്മുടെ ഹൃദയക്കണ്ണുകള്‍ ദൈവം തുറക്കട്ടെ.

Facebooktwittergoogle_plusmail
  FROM THIS SECTION
 • എല്ലാം ഒന്നില്‍ !!!…
 • എല്ലാം ഒന്നില്‍ !. ഡോ. ദാനിയേല്‍ സുന്ദരരാജ് കഥ ചെറുപ്പക്കാരനും ക്രിസ്ത്യാനിയുമായ ഒരു കലാലയ വിദ്യാര്‍ത്ഥി തന്റെ സ്യൂട്ട്‌കേസ് അടുക്കിവയ്ക്കുകയായിരുന്നു.അവന്റെ ഒരു സുഹൃത്ത് ഇതെല്ലാം നോക്കിക്കൊണ്ട് അവനുമായി തമാശയായി സംസാരിച്ചുകൊണ്ടുമിരിക്കുയായിരുന്നു.അവന്റെ തുണികളെല്ലാം വെച്ചപ്പോള്‍ത്തന്നെ ആ സ്യൂട്ട്‌കേസ് ഏതാണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. അപ്പോള്‍ ആ ക്രിസ്തീയ യുവാവ് ഇപ്രകാരം പറഞ്ഞു. ഇനി എനിക്ക് ഒരു വിളക്കും ഒരു ദൂരദര്‍ശിനിയും, ഒരു ചുറ്റികയും, ഒരു കണ്ണാടിയും, ഒരു കവിതാസമാഹാരവും, എഴുത്തുകളുടെ ഒരു കെട്ടും, മൂര്‍ച്ചയുള്ള ഒരു വാളും കൂടി ഇതിനുള്ളില്‍ വയ്ക്കാനുണ്ട്. അതുകേട്ട് സുഹൃത്ത് ചോദിച്ചു,ഇതിനുള്ളില്‍ വേണ്ടത്ര സ്ഥലമില്ലാതെ നീ എങ്ങനെ ഇതെല്ലാം ഈ സ്യൂട്ട്‌കേസിനുള്ളില്‍ കൊള്ളിക്കും അത്ഭുതപ്പെട്ടുനിന്ന സുഹൃത്തിനോട് ആ യുവാവ് പറഞ്ഞു, അത് വളരെ എളുപ്പമാണ്.ഞാന്‍ ഇപ്പോള്‍ പറഞ്ഞതെല്ലാം ഉള്‍ക്കൊള്ളുന്ന ഒന്നാണ് എന്റെ വേദപുസ്തകം. അത് ഇതിനുള്ളില്‍ വയ്ക്കുകയേ വേണ്ടൂ. ദൈവവചനമാകുന്ന വേദപുസ്തകത്തിന് താങ്കള്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നുണ്ടോ? അതിന് നിങ്ങളുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമാണോ ഉള്ളത് ?
   By,ഡോ. ദാനിയേല്‍ സുന്ദരരാജ്: കഥ ചെറുപ്പക്കാരനും ക്രിസ്ത്യാനിയുമായ ഒരു കലാലയ....
    India Mission TV
    FACE TO FACE
 • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
    Prayer Line
        Help Line
        +91 9744132025
        +91 9744982222
        reformationonline@gmail.com
            Prayer Request     
         
         
       
         
         
       
        © Copyright 2015 reformationvoiceonline.
  All rights reserved