ഐ പി സി മീഡിയാ ഗ്ലോബല്‍ മീറ്റ് ഡാളസില്‍

Facebooktwittergoogle_plusmail

ഹൂസ്റ്റണ്‍. ഐ പി സിയിലെ എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെട്ട ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ രണ്ടാമത് ഗ്ലോബല്‍ മീറ്റ് അമേരിക്കയില്‍ നടക്കും. ജൂലൈ 19 മുതല്‍ 22 വരെ ഡാളസ് ഹയാത്ത് റീജിയന്‍ ഇഉഎണ ല്‍ വച്ച് നടക്കുന്ന ഐപിസി ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ചാണ് മീറ്റ് ക്രമീകരിച്ചിരിക്കുന്നത്. മീറ്റിംഗില്‍ പെന്തക്കോസ്ത്; മാധ്യമവും മാധ്യമപ്രവര്‍ത്തനവും എന്ന വിഷയത്തെക്കുറിച്ചുള്ള അവതരണം, മാധ്യമചര്‍ച്ച, പുതിയ ചാപ്റ്റര്‍ രൂപീകരണം, നയപ്രഖ്യാപനം എന്നിവ ഉണ്ടായിരിക്കും. കൂടാതെ മാധ്യമപ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവരുടെ കുടുംബസംഗമം, അന്തര്‍ദേശീയ എഴുത്ത് ശില്‍പശാല, മാധ്യമപുരസ്‌കാരം, അന്തര്‍ദേശീയ പുസ്തകപ്രസാധനം, സാമ്പത്തീകമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍, അംഗീകൃത ഐഡന്റിറ്റി കാര്‍ഡ് വിതരണം എന്നിവയും ഉണ്ടായിരിക്കും. മീറ്റിന്റെ പ്രധാന ചുമതല സെക്രട്ടറിയായ ഫിന്നി രാജു ആയിരിക്കും നിര്‍വഹിക്കുന്നത്. ഐ പി സി ഫാമിലി കോണ്‍ഫറന്‍സിന്റെ നാഷനല്‍ കണ്‍വീനറായ ഡോ ബേബി വര്‍ഗീസ്, നാഷണല്‍ സെക്രട്ടറിയായ അലക്‌സാണ്ടര്‍ ജോര്‍ജ്ജ്, നാഷണല്‍ ട്രഷറാറായ ജയിംസ് മുളവന, ലേഡീസ് കോര്‍ഡിനേറ്ററായ നാന്‍സി ഏബ്രഹാം എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. അസോസിയേഷന്റെ രക്ഷാധികാരിയായ പാസ്റ്റര്‍ കെ സി ജോണ്‍, ചെയര്‍മാന്‍ പാസ്റ്റര്‍ സി വി മാത്യു, വൈസ് ചെയര്‍മാന്‍ പാസ്റ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍, എക്‌സിക്യൂട്ടീവ് ബോര്‍ഡംഗങ്ങളായ പാസ്റ്റര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍, പാസ്റ്റര്‍ സി പി മോനായി. പാസ്റ്റര്‍ എം വി ഫിലിപ്പ്, സിസ്റ്റര്‍ സ്റ്റാര്‍ലാ ലൂക്ക് എന്നിവരും പങ്കെടുക്കും.

Facebooktwittergoogle_plusmail
  FROM THIS SECTION
  • ഇന്ത്യന്‍ നിര്‍മ്മിത മരുന്നുകള്‍ ഇറക്കുമതി ചെയ്യാന്‍ ചൈന
    • ന്യൂഡല്‍ഹി. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മരുന്നുകള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യാന്‍ തയാറെടുത്ത്....
  • രോഗനിര്‍ണ്ണയം അനായാസമാക്കാന്‍ കളര്‍ 3ഉഎക്‌സ്‌റേ
    • വെല്ലിങ്ടണ്‍. രോഗനിര്‍ണ്ണയം എളുപ്പമാക്കാന്‍ ഉപകാരപ്രദമായ കണ്ടുപിടിത്തവുമായി ന്യൂസിലാന്‍ഡിലെ ശാസ്ത്രജ്ഞര്‍. ലോകത്താദ്യമായാണ്....
  • രൂപം മാറുന്ന ട്രെയിന്‍ പണിപ്പുരയില്‍
    • ഫ്രാന്‍സ്. ഒരേ സമയത്തു തന്നെ ട്രെയിനായും വിമാനമായും രൂപമാറ്റം വരുത്താവുന്ന....
  • കൊതുകുകളെ വന്ധ്യംകരിച്ച് രോഗങ്ങള്‍ തടയാന്‍ കഴിയുമെന്ന് പുതിയ കണ്ടെത്തല്‍
    • സിഡ്‌നി. കൊതുകുകളെ വന്ധ്യംകരിക്കുന്നതിലൂടെ ഡങ്കി, സിക്ക തുടങ്ങിയ രോഗങ്ങള്‍ക്ക് തടയിടാന്‍....
  • ഇന്ത്യയില്‍ ബാലവേല ചെയ്യുന്നത് 2.3 കോടി കുട്ടികള്‍
    • ന്യൂഡല്‍ഹി . ഇന്ത്യയില്‍ മൊത്തം 2.3 കോടി കുട്ടികളെന്ന് കണ്ടെത്തല്‍.....
  • | ലൈവ് മ്യൂസികല്‍ കോണ്‍സെര്‍ട്ട് ‘ONE DAY’ കോഴഞ്ചേരിയില്‍ |
    • പത്തനംത്തിട്ട: ലിവിംഗ് ഡിസൈന്‍ & ലൈഫ് ഗോസ്പെല്‍ മിനിസ്ട്രീസിന്റെയും ആഭിമുഖ്യത്തില്‍....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved