ഇതരസംസ്ഥാനതൊഴിലാളികളുടെ വിവരങ്ങള്‍ നല്‍കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും

Facebooktwittergoogle_plusmail

തിരുവനന്തപുരം. ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇവരുടെ വിശദവിവരങ്ങള്‍ നല്‍കാത്ത ചെറുകിട സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനം. തൊഴില്‍ വകുപ്പിനോ പോലീസിനോ ആണ് വിവരങ്ങള്‍ കൈമാറേണ്ടത്. കേരളത്തില്‍ ആകെ 40 ലക്ഷം പേര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗികമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് കൃത്യമല്ല. പെരുമ്പാവൂരില്‍ ഇതരസംസ്ഥാനക്കാരന്റെ കുത്തേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചതിനു പിന്നാലെയാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്. സംസ്ഥാനത്തു പ്രവര്‍ത്തിച്ചു വരുന്ന മിക്കവാറും സ്വകാര്യസ്ഥാപനങ്ങളില്‍ 65 ശതമാനം പേരും അന്യസംസ്ഥാനക്കാരാണ്. കൂടാതെ ഹോട്ടലുകളിലും പാറമടകളിലും മത്സ്യ, കശുവണ്ടി മേഖലകളിലും ഇവരുടെ സാന്നിധ്യം ഏറെയാണ്. ദിവസക്കൂലി 400 രൂപ നല്‍കിയാല്‍ മതിയെന്നതാണ് ഇതിനു കാരണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്നവരുടെ വിവരങ്ങള്‍ ജില്ലാ തൊഴില്‍ വകുപ്പിലോ പോലീസ്‌സ്റ്റേഷനിലോ നല്‍കണം. കൂടാതെ ഇവരുടെ തിരിച്ചറിയല്‍ രേഖയും നല്‍കേണ്ടതുണ്ട്. ഇത് കൃത്യമായി നല്‍കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനാണ് തീരുമാനം. തൊഴിലാളികളുടെ കൃത്യമായ എണ്ണവും വിവരങ്ങളും ഉള്‍ക്കൊള്ളിച്ച് ഡാറ്റാബാങ്ക് തയാറാക്കി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Facebooktwittergoogle_plusmail
  FROM THIS SECTION
  • ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളില്‍ ഒന്നാമത് പൂണെ
    • ന്യൂഡല്‍ഹി. ജീവിതസൗകര്യങ്ങള്‍ ഏറ്റവും അനുയോജ്യമായ ഇന്ത്യന്‍ നഗരങ്ങളില്‍ ഒന്നാം സ്ഥാനം....
  • കാലാവസ്ഥാ മാറ്റം പഠിക്കാന്‍ നിരീക്ഷണ കേന്ദ്രങ്ങള്‍
    • പത്തനംതിട്ട. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് വിശദമായി പഠിക്കാന്‍ നിരീക്ഷണസംവിധാനം....
  • ജമ്മു കാശ്മീര്‍ ഹൈക്കോടതിയുടെ ആദ്യവനിതാ ചീഫ് ജസ്റ്റിസായി ഗീതാ മിത്തല്‍
    • ശ്രീനഗര്‍. ജമ്മു കാശ്മീര്‍ ഹൈക്കോടതിയുടെ ആദ്യവനിതാ ചീഫ് ജസ്റ്റിസായി ഗീതാ....
  • സൂര്യനെ തൊടാന്‍ നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്
    • ഫ്‌ളോറിഡ. നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യനെ ലക്ഷ്യമാക്കി യാത്ര....
  • ബാണാസുര അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തും. പരിസരവാസികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം
    • കോഴിക്കോട്. ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുന്നതിനാല്‍ പരിസരവാസികളായ ജനങ്ങള്‍ക്ക്....
  • | ജലനിരപ്പ് കുറയുന്നു; നീരൊഴുക്കു കുറഞ്ഞാല്‍ ഷട്ടറുകള്‍ അടയ്ക്കും..|
    • തൊടുപുഴ • ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത്....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved