വിമാനങ്ങളെ തള്ളിനീക്കാന്‍ ടാക്‌സി ബോട്ട് ഇന്ത്യയിലേക്ക്

Facebooktwittergoogle_plusmail

ന്യൂഡല്‍ഹി. വിമാനത്താവളങ്ങളില്‍ ലാന്‍ഡ് ചെയ്ത വിമാനങ്ങളുടെ എന്‍ജിന്‍ ഓഫാക്കി പാര്‍ക്കിങ് ഏരിയയിലേക്ക് കൊണ്ടുപോകുന്നതിനായി റോബട്ടിക് വാഹനങ്ങളായ ടാക്‌സി ബോട്ട് ഇന്ത്യയിലേക്കെത്തുന്നു. പാര്‍ക്കിങ് ബേയിലേക്കും അവിടെ നിന്ന് റണ്ണിംഗ് ബേയിലേക്കും വിമാനങ്ങള്‍ കൊണ്ടുവരുന്നതിന് ഉപയോഗിക്കുന്ന ടാക്‌സി ബോട്ടുകള്‍ പൈലറ്റുമാര്‍ക്കു നിയന്ത്രിക്കാവുന്ന സെമിറോബോട്ടിക് വാഹനങ്ങളാണ്. ഡല്‍ഹി, മുംബൈ എന്നീ വിമാനത്താവളങ്ങളില്‍ ഈ വര്‍ഷം അവസാനത്തോടെ ഇവ പ്രവര്‍ത്തനം ആരംഭിക്കും. വൈകാതെ കൊച്ചിയുള്‍പ്പെടെയുള്ള വിമാനത്താവളങ്ങളിലും സംവിധാനം ഉപയോഗപ്പെടുത്തുന്നതിനാണ് നീക്കം. ഇത്രയും സമയം വിമാനങ്ങള്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍ വിമാനത്താവള പരിസരത്തെ ശബ്ദ വായു മലിനീകരണത്തിന് കുറവു വരുമെന്നതും ഇവയുടെ നേട്ടമാണ്. ടാക്‌സി ബോട്ടുപയോഗിച്ച് മുന്നോട്ടു നീങ്ങുന്നതിനാല്‍ ശബ്ദത്തിന്റെ അളവ് 60 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കും. രാജ്യത്ത് വ്യോമയാനഗതാഗതത്തിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന വായുമലിനീകരണവും ഒരു പരിധിവരെ നിയന്ത്രിക്കാന്‍ ടാക്‌സിബോട്ടിന് കഴിയുമെന്നാണ് പ്രതീക്ഷ.വിമാനത്തിന്റെ നോസ്‌വീലിലാണ് ഇത് ഘടിപ്പിക്കുന്നത്. റോബട്ടിക് സംവിധാനം ഉപയോഗിച്ച് നിയന്ത്രിക്കുന്നതിനാല്‍ കോക്പിറ്റിലിരുന്നു തന്നെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ കഴിയും. ടാക്‌സിബോട്ട് വ്യാപകമാകുന്നതോടെ രാജ്യത്തെ വിമാന ഇന്ധനച്ചെലവില്‍ മാത്രമായി 10923 കോടി രൂപ ലാഭിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Facebooktwittergoogle_plusmail
  FROM THIS SECTION
  • ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളില്‍ ഒന്നാമത് പൂണെ
    • ന്യൂഡല്‍ഹി. ജീവിതസൗകര്യങ്ങള്‍ ഏറ്റവും അനുയോജ്യമായ ഇന്ത്യന്‍ നഗരങ്ങളില്‍ ഒന്നാം സ്ഥാനം....
  • കാലാവസ്ഥാ മാറ്റം പഠിക്കാന്‍ നിരീക്ഷണ കേന്ദ്രങ്ങള്‍
    • പത്തനംതിട്ട. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് വിശദമായി പഠിക്കാന്‍ നിരീക്ഷണസംവിധാനം....
  • ജമ്മു കാശ്മീര്‍ ഹൈക്കോടതിയുടെ ആദ്യവനിതാ ചീഫ് ജസ്റ്റിസായി ഗീതാ മിത്തല്‍
    • ശ്രീനഗര്‍. ജമ്മു കാശ്മീര്‍ ഹൈക്കോടതിയുടെ ആദ്യവനിതാ ചീഫ് ജസ്റ്റിസായി ഗീതാ....
  • സൂര്യനെ തൊടാന്‍ നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്
    • ഫ്‌ളോറിഡ. നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യനെ ലക്ഷ്യമാക്കി യാത്ര....
  • ബാണാസുര അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തും. പരിസരവാസികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം
    • കോഴിക്കോട്. ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുന്നതിനാല്‍ പരിസരവാസികളായ ജനങ്ങള്‍ക്ക്....
  • | ജലനിരപ്പ് കുറയുന്നു; നീരൊഴുക്കു കുറഞ്ഞാല്‍ ഷട്ടറുകള്‍ അടയ്ക്കും..|
    • തൊടുപുഴ • ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത്....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved