മലയാള പഠനം ഉറപ്പാക്കാന്‍ പരിശോധകര്‍ സ്‌കൂളുകളിലേയ്ക്ക്

Facebooktwittergoogle_plusmail

മലപ്പുറം. സംസ്ഥാനത്തുള്ള എല്ലാ സ്‌കൂളുകളിലും മലയാളം പഠിപ്പിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പരിശോധന തുടങ്ങി. കുട്ടികള്‍ മലയാളം സംസാരിക്കുന്നത് വിലക്കുന്ന സ്‌കൂളുകളിലെ പ്രിന്‍സിപ്പാള്‍ അയ്യായിരം രൂപ പിഴ നല്‍കേണ്ടി വരും. പരിശോധന നടത്തുന്നതിനായി റവന്യു, വിദ്യഭ്യാസ ജില്ലാ തലത്തില്‍ പാനല്‍ രൂപീകരിച്ചിട്ടുണ്ട്. നിബന്ധന സിബിഎസ്ഇ, സിഐഎസ്ഇ സ്‌കൂളുകള്‍ക്കും ബാധകമാണ്. ഇതില്‍ മൂന്നു തവണ വീഴ്ചവരുത്തിയാല്‍ സ്‌കൂളുകളുടെ എന്‍ഓസി റദ്ദാക്കാനാണ് തീരുമാനം.
റവന്യു ജില്ലയിലെ പരിശോധനയ്ക്ക് അഞ്ച് അധ്യാപകരടങ്ങിയ പാനലും വിദ്യാഭ്യാസജില്ലയില്‍ എഴ് അധ്യാപകരടങ്ങിയ പാനലും ആയിരിക്കും പരിശോധന നടത്തുന്നത്. ഇവര്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നോ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നോ ഉള്ളവരായിരിക്കും. പരിശോധനകള്‍ പൂര്‍ത്തിയാക്കി ഈ മാസം അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഒന്നു മുതല്‍ പത്തു വരെ എല്ലാക്ലാസുകളിലും മലയാളം നിര്‍ബന്ധമായും പഠിപ്പിക്കണമെന്നാണ് നിലവിലുള്ള ചട്ടം.
ചില സ്‌കൂളുകളില്‍ മലയാളം സംസാരിക്കുന്നതിന് പിഴ ഈടാക്കാറുണ്ട്. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെടുകയോ ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും നോട്ടീസുകള്‍ കണ്ടെത്തുകയോ ചെയ്താല്‍ നടപടിയ്ക്ക് ശുപാര്‍ശ ചെയ്യും. ശ്രേഷ്ഠഭാഷാ പദവി ലഭിച്ച മലയാള ഭാഷയുടെ പഠനചട്ടങ്ങളിലെ വ്യവസ്ഥകള്‍ സ്‌കൂളുകളില്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് അറിയുന്നതിനാണ് പരിശോധന നടത്തുന്നത്.

Facebooktwittergoogle_plusmail
  FROM THIS SECTION
  • ഇന്‍ഡോനീഷ്യയില്‍ പ്രളയം; 22 മരണം
    • ജക്കാര്‍ത്ത. ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 22 പേര്‍....
  • റെയില്‍വേയുടെ വിവരങ്ങളെല്ലാം ഇനി ഒറ്റ ആപ്പില്‍
    • ചെന്നൈ. റെയില്‍വേ സംബന്ധമായ എല്ലാ വിവരങ്ങളും ഇനി ഒറ്റ ആപ്പില്‍....
  • പ്രളയത്തിനുശേഷം വയനാട്ടിലെ സ്‌കൂളുകളില്‍ കുട്ടികളുടെ വന്‍കുറവ്
    • കല്‍പ്പറ്റ. പ്രളയത്തിനു ശേഷം വയനാട്ടിലെ സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ....
  • ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന് പുതിയ ഭാരവാഹികള്‍
    • തിരുവല്ല: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.....
  • കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു
    • കണ്ണൂര്‍. കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ പദ്ധതികള്‍ ഒരുങ്ങുന്നു, ഇന്ത്യയിലെ ഏറ്റവും....
  • ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്ക്
    • പത്തനംതിട്ട. ആധുനിക ലോകത്തിലെ കളിവിമാനങ്ങള്‍ എന്നറിയപ്പെടുന്ന ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്കും എത്തുന്നു.....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved