കലി തുള്ളി കാലവര്‍ഷം; കേരളത്തില്‍ ദുരിതപ്പെരുമഴ

Facebooktwittergoogle_plusmail

തിരുവനന്തപുരം. കേരളത്തില്‍ കലിതുള്ളി പെയ്യുന്ന കാലവര്‍ഷം സംഹാരതാണ്ഡവമാടുന്നു. ഇന്നലെ മാത്രം മരണസംഖ്യ 22 ആയി. നാലുപേരെ കാണാതായിട്ടുണ്ട്. ഇടുക്കിയുള്‍പ്പെടെ 22 അണക്കെട്ടുകളാണ് തുറന്നു വിട്ടിരിക്കുന്നത്. ഇടുക്കി ജില്ലയില്‍ അടിമാലി കൂമ്പന്‍പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ അഞ്ചുപേരുടെ ജീവനാണ്. മലപ്പുറത്ത് അഞ്ചും വയനാട്ടില്‍ മൂന്നും കോഴിക്കോട് ഒരാളും ദുരന്തത്തില്‍ മരിച്ചു. ഇടമലയാറിലെ വെള്ളം തുറന്നു വിട്ടത് മൂലം നെടുമ്പാശേരി വിമാനത്താവളത്തിലും വെള്ളക്കെട്ടുണ്ടായി. രണ്ടുമണിക്കൂര്‍ നേരത്തേക്ക് വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. പെരിയാറിന്റെ ഇരുകരകളിലുമുള്ളവരെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. പത്തു ക്യാമ്പുകളിലായി അറുന്നൂറോളം ആളുകളെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഷോളയാര് ഡാം തുറന്നതോടെ ചാലക്കുടിപ്പുഴയില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ അതിരപ്പിള്ളിയിലേക്ക് സഞ്ചാരികളെത്തുന്നത് അധികൃതര്‍ വിലക്കിയിട്ടുണ്ട്. ഇടുക്കി, വയനാട്, മലപ്പുറം തുടങ്ങി നിരവധി ജില്ലകള്‍ കനത്ത ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിക്കുകയാണ്. കൃഷിയിടങ്ങളും വീടുകളും റോഡുകളും ഒപ്പം മനുഷ്യജീവനും ആര്‍ത്തലച്ചു വരുന്ന വെള്ളത്തില്‍ ഒലിച്ചു പോകുന്നത് നിസാഹയതയോടെ നോക്കിനില്‍ക്കുകയാണ് കേരളജനത

Facebooktwittergoogle_plusmail
  FROM THIS SECTION
 • ഇന്‍ഡോനീഷ്യയില്‍ പ്രളയം; 22 മരണം
  • ജക്കാര്‍ത്ത. ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 22 പേര്‍....
 • റെയില്‍വേയുടെ വിവരങ്ങളെല്ലാം ഇനി ഒറ്റ ആപ്പില്‍
  • ചെന്നൈ. റെയില്‍വേ സംബന്ധമായ എല്ലാ വിവരങ്ങളും ഇനി ഒറ്റ ആപ്പില്‍....
 • പ്രളയത്തിനുശേഷം വയനാട്ടിലെ സ്‌കൂളുകളില്‍ കുട്ടികളുടെ വന്‍കുറവ്
  • കല്‍പ്പറ്റ. പ്രളയത്തിനു ശേഷം വയനാട്ടിലെ സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ....
 • ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന് പുതിയ ഭാരവാഹികള്‍
  • തിരുവല്ല: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.....
 • കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു
  • കണ്ണൂര്‍. കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ പദ്ധതികള്‍ ഒരുങ്ങുന്നു, ഇന്ത്യയിലെ ഏറ്റവും....
 • ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്ക്
  • പത്തനംതിട്ട. ആധുനിക ലോകത്തിലെ കളിവിമാനങ്ങള്‍ എന്നറിയപ്പെടുന്ന ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്കും എത്തുന്നു.....
    India Mission TV
    FACE TO FACE
 • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
    Prayer Line
        Help Line
        +91 9744132025
        +91 9744982222
        reformationonline@gmail.com
            Prayer Request     
         
         
       
         
         
       
        © Copyright 2015 reformationvoiceonline.
  All rights reserved