ഭിക്ഷാടനം ക്രിമിനല്‍ കുറ്റമല്ലെന്ന് ഹൈക്കോടതി

Facebooktwittergoogle_plusmail

ന്യൂഡല്‍ഹി. ഭിക്ഷാടനം ഒരു ക്രിമിനല്‍ കുറ്റമായി കാണരുതെന്ന് ഡല്‍ഹി ഹൈക്കോടതി. ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമായതിനാല്‍ അത് നീക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ നിലവില്‍ ഭിക്ഷാടനത്തിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന മാഫിയയെ തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരിക്കും. ഭിക്ഷാടനം ക്രിമിനല്‍ കുറ്റമല്ലാതാക്കണമെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഹര്‍ഷ് മന്ദര്‍, കര്‍ണിക സാഹ്നി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്. നിലവില്‍ ഭിക്ഷാടനം നടത്തിയത് പിടിക്കപ്പെട്ടാല്‍ ആദ്യ തവണ മൂന്നുവര്‍ഷവും പിന്നീട് ആവര്‍ത്തിച്ചാല്‍ പത്തുവര്‍ഷവും ആയിരിക്കും തടവു ശിക്ഷ അനുഭവിക്കേണ്ടി വരിക. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇത്തരത്തില്‍ നിലപാട് വ്യക്തമാക്കിയത്

Facebooktwittergoogle_plusmail
  FROM THIS SECTION
 • ഇന്‍ഡോനീഷ്യയില്‍ പ്രളയം; 22 മരണം
  • ജക്കാര്‍ത്ത. ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 22 പേര്‍....
 • റെയില്‍വേയുടെ വിവരങ്ങളെല്ലാം ഇനി ഒറ്റ ആപ്പില്‍
  • ചെന്നൈ. റെയില്‍വേ സംബന്ധമായ എല്ലാ വിവരങ്ങളും ഇനി ഒറ്റ ആപ്പില്‍....
 • പ്രളയത്തിനുശേഷം വയനാട്ടിലെ സ്‌കൂളുകളില്‍ കുട്ടികളുടെ വന്‍കുറവ്
  • കല്‍പ്പറ്റ. പ്രളയത്തിനു ശേഷം വയനാട്ടിലെ സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ....
 • ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന് പുതിയ ഭാരവാഹികള്‍
  • തിരുവല്ല: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.....
 • കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു
  • കണ്ണൂര്‍. കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ പദ്ധതികള്‍ ഒരുങ്ങുന്നു, ഇന്ത്യയിലെ ഏറ്റവും....
 • ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്ക്
  • പത്തനംതിട്ട. ആധുനിക ലോകത്തിലെ കളിവിമാനങ്ങള്‍ എന്നറിയപ്പെടുന്ന ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്കും എത്തുന്നു.....
    India Mission TV
    FACE TO FACE
 • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
    Prayer Line
        Help Line
        +91 9744132025
        +91 9744982222
        reformationonline@gmail.com
            Prayer Request     
         
         
       
         
         
       
        © Copyright 2015 reformationvoiceonline.
  All rights reserved