| ജലനിരപ്പ് കുറയുന്നു; നീരൊഴുക്കു കുറഞ്ഞാല്‍ ഷട്ടറുകള്‍ അടയ്ക്കും..|

Facebooktwittergoogle_plusmail

തൊടുപുഴ • ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നു. നീരൊഴുക്കില്‍ ചെറിയൊരു കുറവുമാത്രമാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 4,78,000 ലീറ്റര്‍ (478 ക്യൂമെക്സസ്) വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തുറന്ന അഞ്ചു ഷട്ടറുകള്‍ വഴി 7,50,000 ലീറ്റര്‍ (750 കൃമെക്സസ്) വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. 1,15,000 ലീറ്റര്‍ (115 ക്യൂമെക്സസ്) വെള്ളം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും ഉപയോഗിക്കുന്നു. എന്നിട്ടും ജലനിരപ്പില്‍ നേരിയ കുറവുമാത്രമാണുണ്ടാകുന്നത്. നീരൊഴുക്ക് 120 കൃമെക്സസ് എത്തുന്നതുവരെ അണക്കെട്ട് തുറക്കുന്നതിനാണ് നിലവില്‍ തീരുമാനം. കനത്ത മഴ ഇനി ഉണ്ടായില്ലങ്കില്‍ നാലോ അഞ്ചോ ദിവസത്തിനകം സാഹചര്യങ്ങള്‍ പൂര്‍വ സ്ഥിതിയിലാകുമെന്നാണു പ്രതീക്ഷ.
ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അളവായ 2401.76 അടിയില്‍ വെള്ളമെത്തിയ ശേഷം ജലനിരപ്പ് കുറയുകയാണ്. ഒഴുകിയെത്തുന്നതിനെക്കാള്‍ കൂടുതല്‍ വെളളം പുറത്തേക്ക് കൊണ്ടുപോവുന്നുണ്ട്. ജലനിരപ്പ് കുറഞ്ഞെങ്കിലും മഴയടക്കം സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമേ ഷട്ടര്‍ അക്കുന്ന കാര്യം തീരുമാനിച്ചു. ചെറുതോണി ബസ് സാന്റിനും പാലത്തിനുമുണ്ടായ നാശങ്ങളൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളുമില്ല.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടുക്കിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇറക്കാനായില്ല. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിക്കാന്‍ മന്തി എം.എം.മണിയും സംഘവും കട്ടപ്പനയില്‍ കാത്തു നില്‍ക്കുന്നതിനിടെയാണു മൂടല്‍മഞ്ഞ് മുലം ഇറങ്ങാനാവില്ലെന്ന അറിയിപ്പെത്തിയത്. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പം പളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നുണ്ട്.

Facebooktwittergoogle_plusmail
  FROM THIS SECTION
  • ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളില്‍ ഒന്നാമത് പൂണെ
    • ന്യൂഡല്‍ഹി. ജീവിതസൗകര്യങ്ങള്‍ ഏറ്റവും അനുയോജ്യമായ ഇന്ത്യന്‍ നഗരങ്ങളില്‍ ഒന്നാം സ്ഥാനം....
  • കാലാവസ്ഥാ മാറ്റം പഠിക്കാന്‍ നിരീക്ഷണ കേന്ദ്രങ്ങള്‍
    • പത്തനംതിട്ട. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് വിശദമായി പഠിക്കാന്‍ നിരീക്ഷണസംവിധാനം....
  • ജമ്മു കാശ്മീര്‍ ഹൈക്കോടതിയുടെ ആദ്യവനിതാ ചീഫ് ജസ്റ്റിസായി ഗീതാ മിത്തല്‍
    • ശ്രീനഗര്‍. ജമ്മു കാശ്മീര്‍ ഹൈക്കോടതിയുടെ ആദ്യവനിതാ ചീഫ് ജസ്റ്റിസായി ഗീതാ....
  • സൂര്യനെ തൊടാന്‍ നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്
    • ഫ്‌ളോറിഡ. നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് സൂര്യനെ ലക്ഷ്യമാക്കി യാത്ര....
  • ബാണാസുര അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തും. പരിസരവാസികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം
    • കോഴിക്കോട്. ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുന്നതിനാല്‍ പരിസരവാസികളായ ജനങ്ങള്‍ക്ക്....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved