പഠനത്തില്‍ പിന്നിലായ കുട്ടികള്‍ക്കായി ഹോപ്പ് പദ്ധതി

Facebooktwittergoogle_plusmail

തിരുവനന്തപുരം. പഠനത്തില്‍ പിന്നോട്ടായ കുട്ടികള്‍ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കി ഹോപ്പ് പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. പദ്ധതിയില്‍ പ്രളയ മേഖലയ്ക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. പലവിധ കാരണങ്ങളാല്‍ പത്താംക്ലാസ്, പ്ലസ്ടു എന്നീ ക്ലാസുകളിലെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുകയോ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയോ ചെയ്തിട്ടുള്ള കുട്ടികളെ ലക്ഷ്യം വച്ച് പോലീസാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. അത് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ നടപ്പാക്കും.
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ പ്ലസ്ടു പരാജയപ്പെട്ട കുട്ടികളെ ഹോപ്പില്‍ നിന്നും വിജയിപ്പിക്കാന്‍ സാധിച്ചു എന്നത് പദ്ധതിയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. കേരളത്തില്‍ ഉണ്ടായ പ്രകൃതിദുരന്തം രണ്ടുലക്ഷത്തില്‍ പരം കുട്ടികളെ ബാധിച്ചതിനെ തുടര്‍ന്നാണ് ഹോപ് പദ്ധതി ആവിഷ്‌കരിക്കുന്നത്. പ്രളയക്കെടുതി ഏറ്റവുമധികം ബാധിച്ച ഇടങ്ങളിലുള്ള കുട്ടികളെയായിരിക്കും ആദ്യമായി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. പ്രളയം ബാധിച്ചിട്ടുള്ള കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനും അവര്‍ക്കാവശ്യമായ പഠനോപകരണങ്ങള്‍ ശേഖരിക്കുന്നതിനും ഹോപ്പ് ശ്രമിച്ചു വരുന്നു. കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ഏജന്‍സിയായ യുനിസെഫ് പദ്ധതികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി രൂപകല്‍പ്പന ചെയ്യുന്നതിനായി ചൈല്‍ഡ് സൈക്യാട്രിസ്റ്റുമാര്‍, വിദ്യാഭ്യാസ വിദഗ്ദര്‍, സൈക്കോളജിസ്റ്റുമാര്‍, സാമൂഹീക പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.

Facebooktwittergoogle_plusmail
  FROM THIS SECTION
  • ഐ എ ജി യുകെ& യൂറോപ്പ് ജനറല്‍ കണ്‍വന്‍ഷന്‍
    • ബ്രിസ്റ്റോള്‍. ഐ എ ജി യുകെ& യൂറോപ്പ് ജനറല്‍ കണ്‍വന്‍ഷനും....
  • യുവാക്കളില്‍ മാറ്റത്തിന്റെ കാറ്റുമായി യോയോ സര്‍വീസ് ഐവി 2018
    • കവന്‍ട്രി. യുവാക്കള്‍ക്ക് വേണ്ടിയുള്ള യോയോ സര്‍വീസ് മ്യൂസിക്കല്‍ പ്രോഗ്രാം ഒക്‌ടോബര്‍....
  • | ഇനി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും പഞ്ചിങ് |
    • കൊല്ലം: സംസ്ഥാനത്ത് സ്കൂളുകളില്‍ ആദ്യമായി വിദ്യാര്‍ഥികള്‍ക്കു വേണ്ടി പഞ്ചിങ് മെഷീന്‍....
  • അമിതമായ മൊബൈല്‍ ഉപയോഗം; കുട്ടികളില്‍ ആത്മഹത്യാ പ്രവണത കൂടുമെന്ന് പഠനങ്ങള്‍
    • കൊല്ലം. കുട്ടികളുടെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ആത്മഹത്യാ പ്രവണത....
  • | യു എ ഇ പി. വൈ.പി. എ റീജിയന്‍ മെഗാ ബൈബിള്‍ ക്വിസ് ജേതാക്കലെ പ്രഖ്യാപിച്ചു |
    • ഷാര്‍ജ : ക്രമീകൃതമായ തിരുവചന പഠനവും ധ്യാനവും ലക്ഷ്യമാക്കി പി....
  • മലയാളം ഓഡിയോ ബൈബിള്‍ ആപ്പ് പുറത്തിറക്കി
    • കോട്ടയം. ബൈബിളിന്റെ ഓഡിയോ ആപ്പ് പുറത്തിറങ്ങി. പുതിയതായി ഇറങ്ങിയ ഈസി....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved