അമിതമദ്യപാനം 30 ലക്ഷം ജീവനെടുത്തെന്ന് ലോകാരോഗ്യസംഘടന

Facebooktwittergoogle_plusmail

യുഎന്‍. അമിതമദ്യപാനം മൂലം ലോകത്താകമാനം മരിച്ചത് 30 ലക്ഷം പേരാണെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍. മരണമടഞ്ഞവരില്‍ ഭൂരിഭാഗവും പുരുഷന്‍മാരാണ്. പ്രത്യേകിച്ച് അമേരിക്കയിലും തെക്കുകിഴക്കന്‍ ഏഷ്യയിലും അമിതമദ്യപാനം മൂലമുള്ള മരണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലോകത്തുള്ള രാജ്യങ്ങളെല്ലാം തന്നെ മദ്യനയം തിരുത്തിയില്ലെങ്കില്‍ അടുത്ത പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ മരിക്കുന്നവരുടെ എണ്ണം ഇരട്ടിയാകുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. മൊത്തം ലോകജനസംഖ്യയില്‍ 2.3 ശതകോടി പേര്‍ മദ്യപരാണ്. ഇവരില്‍ 4.6 കോടി പേര്‍ സ്ത്രീകളാണ്. യൂറോപ്പും അമേരിക്കയുമാണ് മദ്യപരുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
മദ്യപാനവുമായി ബന്ധപ്പെട്ടുള്ള മരണങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് വാഹനാപകടവും ആത്മഹത്യയുമാണ്. കൂടാതെ മാനസീക പ്രശ്‌നങ്ങള്‍, പകര്‍ച്ചവ്യാധികള്‍, അര്‍ബുദം, ആമാശയ-ഹൃദയ രോഗങ്ങള്‍ എന്നിവയും വര്‍ധിക്കുന്നതായി ആരോഗ്യസംഘടന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Facebooktwittergoogle_plusmail
  FROM THIS SECTION
 • ഇന്‍ഡോനീഷ്യയില്‍ പ്രളയം; 22 മരണം
  • ജക്കാര്‍ത്ത. ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 22 പേര്‍....
 • റെയില്‍വേയുടെ വിവരങ്ങളെല്ലാം ഇനി ഒറ്റ ആപ്പില്‍
  • ചെന്നൈ. റെയില്‍വേ സംബന്ധമായ എല്ലാ വിവരങ്ങളും ഇനി ഒറ്റ ആപ്പില്‍....
 • പ്രളയത്തിനുശേഷം വയനാട്ടിലെ സ്‌കൂളുകളില്‍ കുട്ടികളുടെ വന്‍കുറവ്
  • കല്‍പ്പറ്റ. പ്രളയത്തിനു ശേഷം വയനാട്ടിലെ സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ....
 • ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന് പുതിയ ഭാരവാഹികള്‍
  • തിരുവല്ല: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.....
 • കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു
  • കണ്ണൂര്‍. കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ പദ്ധതികള്‍ ഒരുങ്ങുന്നു, ഇന്ത്യയിലെ ഏറ്റവും....
 • ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്ക്
  • പത്തനംതിട്ട. ആധുനിക ലോകത്തിലെ കളിവിമാനങ്ങള്‍ എന്നറിയപ്പെടുന്ന ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്കും എത്തുന്നു.....
    India Mission TV
    FACE TO FACE
 • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
    Prayer Line
        Help Line
        +91 9744132025
        +91 9744982222
        reformationonline@gmail.com
            Prayer Request     
         
         
       
         
         
       
        © Copyright 2015 reformationvoiceonline.
  All rights reserved